Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിക്കും കൊള്ളയ്ക്കുമെതിരെ രംഗത്തിറങ്ങിയ കിരൺ ബേദിയുടെ മുഖം വീണ്ടും വികൃതമായി; വോട്ടു നേടാൻ നെക് ലേസ് സമ്മാനിക്കുന്ന വിഡിയോ പുറത്തുവിട്ട് ആംആദ്മി

അഴിമതിക്കും കൊള്ളയ്ക്കുമെതിരെ രംഗത്തിറങ്ങിയ കിരൺ ബേദിയുടെ മുഖം വീണ്ടും വികൃതമായി; വോട്ടു നേടാൻ നെക് ലേസ് സമ്മാനിക്കുന്ന വിഡിയോ പുറത്തുവിട്ട് ആംആദ്മി

ന്യൂഡൽഹി: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി ആരോപിച്ച് ആംആദ്മി പാർട്ടി രംഗത്ത്. ഡൽഹിയിലെ പത്പർഗഞ്ചിലെ റോഡ് ഷോയ്ക്കിടെ സ്ത്രീക്ക് ബേദി നെക്‌ലേസ് നൽകുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ബേദിക്കെതിരെ നിലപാട് കടുപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെ വോട്ടു വിലയ്ക്കു വാങ്ങുന്നതിനുള്ള ശ്രമമാണിതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

പേൾ നെക്‌ലേസുകൾ നൽകി വോട്ടർമാരെ പ്രലോഭിപ്പിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് അപകടകരമാണ്. തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണിത് - എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. നേരത്തെ മറ്റു പാർട്ടികളിൽ നിന്നും കോഴ വാങ്ങി ആം ആദ്മി പാർട്ടിക്ക് വോട്ടുചെയ്യണമെന്ന അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അദ്ദേഹത്തെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

നേരത്തെ രണ്ടു തിരിച്ചറിയൽ കാർഡ് സംബന്ധിച്ച വിവാദത്തിൽ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥി കിരൺ ബേദി കുറ്റക്കാരിയല്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. ഉദയ് പാർക്ക്, തൽക്കത്തോറ റോഡ് എന്നിവിടങ്ങളിലെ വിലാസങ്ങളിലുള്ളതായിരുന്നു കാർഡുകൾ. തൽക്കത്തോറ റോഡ് വിലാസത്തിലെ കാർഡ് റദ്ദാക്കാൻ ബേദി അപേക്ഷ സമർപ്പിച്ചിരുന്നതായി കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, പേര് പട്ടികയിൽനിന്നു നീക്കംചെയ്യാൻ കഴിഞ്ഞില്ല. ഉദയ് പാർക്കിലെ വിലാസത്തിലാണു ബേദി നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതു വിവാദമാക്കിയത് ആം ആദ്മി പാർട്ടിയാണ്. അതിന് പിന്നാലെയാണ് പുതിയ വിവാദം.

ഇതോടെ കിരൺ ബേദിയുടെ ക്ലീൻ ഇമേജ് മുഖം തകർക്കുകയാണ് ആംആദ്മി പാർട്ടിയുടെ നീക്കം. ബേദി അവസരവാദിയാണെന്ന തരത്തിലാണ് അവർ പ്രചരണവുമായി മുന്നോട്ട് പോകുന്നത്. അതിനിടെ ബേദിക്കെതിരെ നടത്തുന്ന കടന്നാക്രമങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ബിജെപി നേതാക്കൾക്ക് ദേശീയ പ്രസിഡന്റ് അമിത് ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP