Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളിക്കെതിരെ കെപിസിസി പ്രസിഡന്റ്; മദ്യനയം വിനോദ സഞ്ചാരമേഖലയെ ബാധിക്കില്ലെന്നും വി എം സുധീരൻ; മദ്യനയത്തിൽ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടുതട്ടിലെന്ന് വി ഡി സതീശൻ

വെള്ളാപ്പള്ളിക്കെതിരെ കെപിസിസി പ്രസിഡന്റ്; മദ്യനയം വിനോദ സഞ്ചാരമേഖലയെ ബാധിക്കില്ലെന്നും വി എം സുധീരൻ; മദ്യനയത്തിൽ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടുതട്ടിലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മദ്യനയം സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ ബാധിക്കുമെന്ന വാദത്തോട് യോജിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. വിദേശികൾ കേരളത്തിൽ വരുന്നത് മദ്യപിക്കാൻ അല്ല. മദ്യനിരോധനം കൊണ്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും വി എം സുധീരൻ പറഞ്ഞു.

ബാറുകൾ പൂട്ടുന്നതിനെ എതിർത്ത എസ്എൻഡിപി യോഗം വെള്ളാപ്പള്ളി നടേശനെയും പേരെടുത്തു പറയാതെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വിമർശിച്ചു. ശ്രീനാരായണധർമം പാലിക്കാൻ കടപ്പെട്ടവർ തന്നെ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നെന്ന് സുധീരൻ പറഞ്ഞു. മദ്യം വർജിക്കണമെന്ന ശ്രീനാരായണ ധർമ്മം പഠിപ്പിക്കേണ്ടവരും പാലിക്കേണ്ടവരും അതിനോട് നീതി പുലർത്താത്ത സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്നും സുധീരൻ പറഞ്ഞു.

അതേസമയം, മദ്യനയത്തിൽ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രണ്ടുതട്ടിലാണെന്ന് വി ഡി സതീശൻ പറഞ്ഞു. ഈ പോക്ക് ദൗർഭാഗ്യകരമാണ്. കെപിസിസി പറയുന്നത് പൊതുനയമാണ്. മദ്യനയത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇരുനേതാക്കളും രണ്ടുതട്ടിലായത് പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കും. കെ കരുണാകരനും എ കെ ആന്റണിയും തമ്മിലടിച്ചപ്പോൾ പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയത് ഓർക്കുന്നത് നന്നായിരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

ബിയർ, വൈൻ പാർലറുകൾ അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് കെപിസിസി വക്താവ് എം എം ഹസൻ പറഞ്ഞു. ബാറുകൾക്ക് പകരം ബിയർ, വൈൻ പാർലറുകൾ അനുവദിക്കണമെന്ന പി സി ജോർജിന്റെ ആവശ്യം യുഡിഎഫ് യോഗത്തിലാകും ചർച്ചചെയ്യുകയെന്ന് എം എം ഹസൻ തലശേരിയിൽ പറഞ്ഞു. ബിയർ-വൈൻ പാർലറുകളുടെ കാര്യത്തിൽ പി സി ജോർജിന്റെ അഭിപ്രായത്തെ തള്ളി ധനമന്ത്രി കെ എം മാണി പ്രസ്താവനയിറക്കിയിരുന്നു. മദ്യനയത്തിൽ ഉറച്ചുനിൽക്കുമെന്ന് ധനമന്ത്രി ഇന്നും ആവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP