Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യനയത്തിൽ സംസ്ഥാന സർക്കാരിനും കെപിസിസിക്കും രാഹുൽഗാന്ധിയുടെ അഭിനന്ദനം; തീരുമാനം പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കുമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ

മദ്യനയത്തിൽ സംസ്ഥാന സർക്കാരിനും കെപിസിസിക്കും രാഹുൽഗാന്ധിയുടെ അഭിനന്ദനം; തീരുമാനം പാർട്ടിയുടെ പ്രതിച്ഛായ വർധിപ്പിക്കുമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ

ന്യൂഡൽഹി: മദ്യനയത്തിൽ സംസ്ഥാന സർക്കാരിനും കെപിസിസിക്കും എഐസിസിയുടെ അഭിനന്ദനം.നടപടി സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കുമെന്ന് രാഹുൽഗാന്ധി. ഘടകകക്ഷികളെ അഭിനന്ദനം അറിയിക്കണമെന്നും രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.

കേരളത്തിൽ ബാറുകൾ അടച്ചു പൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത് ദേശീയതലത്തിൽ തന്നെ മാദ്ധ്യമങ്ങളിൽ വൻ പ്രധാന്യം ലഭിച്ച സാഹചര്യത്തിലാണ് എഐസിസിയുടെ പ്രശംസ. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് കെപിസിസിസി അധ്യക്ഷൻ വി എം സുധീരന് അഭിനന്ദനം അറിയിച്ചത്.

സംസ്ഥാന സർക്കാർ തീരുമാനം പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ വർധിപ്പിക്കുമെന്ന നിലപാടാണ് എഐസിസിക്ക് ഉളളത്. സംസ്ഥാന സർക്കാരിന്റെ കൂട്ടായ തീരുമാനമായതിനാൽ ഘടകക്ഷികളും പ്രശംസ അർഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങൾക്കും ഈ നീക്കം പ്രചോദനമാകുമെന്നാണ് എഐസിസിയുടെ പ്രശംസ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട പാർട്ടിക്ക് ഇത്തരം തീരുമാനങ്ങൾ ഗുണം ചെയ്യുമെന്ന് കേന്ദ്രനേതൃത്വം കണക്ക് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP