Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിലപേശലിനും കുതിരക്കച്ചവടത്തിനും കുതികാൽവെട്ടിനും തിരഞ്ഞെടുപ്പിന് മുമ്പേ കളമൊരുങ്ങി; വോട്ടെണ്ണിയപ്പോൾ കറുത്ത കുതിരകളായത് എൻപിപി; രണ്ടു സാങ്മ കുടുംബങ്ങൾ ഏറ്റുമുട്ടിയ മേഘാലയയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ എൻപിപിയുമായി കൈകോർക്കാനൊരുങ്ങി ബിജെപി

വിലപേശലിനും കുതിരക്കച്ചവടത്തിനും കുതികാൽവെട്ടിനും തിരഞ്ഞെടുപ്പിന് മുമ്പേ കളമൊരുങ്ങി; വോട്ടെണ്ണിയപ്പോൾ കറുത്ത കുതിരകളായത് എൻപിപി; രണ്ടു സാങ്മ കുടുംബങ്ങൾ ഏറ്റുമുട്ടിയ മേഘാലയയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ എൻപിപിയുമായി കൈകോർക്കാനൊരുങ്ങി ബിജെപി

മറുനാടൻ മലയാളി ഡസ്‌ക്

ഷില്ലോങ്: മേഘാലയ ആരുഭരിക്കുമെന്ന് തീരുമാനിക്കുക വിചിത്രസഖ്യങ്ങളായിരിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പേ തന്നെ വ്യക്തമായിരുന്നു.കൊടിയും ചിഹ്നവും മാറിയെങ്കിലും വർഷങ്ങളായി ഒരേ മുഖങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.

കോൺഗ്രസിനും പണ്ട് കോൺഗ്രസ് പിളർന്നുണ്ടായ നാഷണൽ പീപ്പിൾസ് പാർട്ടിക്കും നേതൃത്വം നൽകുന്ന രണ്ട് സാങ്മ കുടുംബങ്ങളാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

മുഖ്യമന്ത്രി മുകുൾ സാങ്മ നയിച്ച കോൺഗ്രസും മേഘാലയ മുഖ്യമന്ത്രിയും ലോക്സഭാ സ്പീക്കറുമായിരുന്നു പി.എ.സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുമാണ് തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്.

നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) തെരഞ്ഞെടുപ്പിൽ കറുത്ത കുതിരയായി മാറിയിരിക്കുകയാണ്. 2013ലെ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന എൻ.പി.പി ഇത്തവണ വൻ മുന്നേറ്റമാണ് നടത്തിയത്. മുഖ്യമന്ത്രി മുകുൾ സാങ്മ കോൺഗ്രസിനെ നയിച്ചപ്പോൾ സാങ്മയുടെ മക്കളായ കൊൺറാഡ് സാങ്മയും സഹോദരിയും മുൻ കേന്ദ്രമന്ത്രിയുമായ അഗത സാങ്മയും ആയിരുന്നു എൻ.പി.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകർ.

കൊൺറാഡ് സാങ്മ പാർട്ടി നിയന്ത്രണം ഏറ്റെടുത്ത ശേഷം എൻ.പി.പി കൂടുതൽ വളർന്നു. കോൺഗ്രസിൽ നിന്ന് അഞ്ച് എംഎ‍ൽഎമാരെ എൻ.പി.പിക്ക് ചാക്കിട്ടു പിടിക്കാനുമായി. തെരഞ്ഞെടുപ്പ് ഗോദയിൽ ഏഴു പാർട്ടികൾ ഉണ്ടെങ്കിലും മേഘാലയയിൽ സാങ്മ കുടുംബങ്ങളാണ് ശക്തർ. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാർ രൂപീകരണവേളയിൽ എൻ.പി.പി ബിജെപിയെ പിന്തുണക്കാനാണ് സാധ്യത.

എൻപിപി 52 സീറ്റിലും, ബിജെപി 47 സീറ്റിലുമാണ് മൽസരിച്ചത്.സംസ്ഥാനത്ത് കോൺഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്ന പി.എ.സാങ്മയോട് ഗാരോകൾക്കുള്ള ആദരവാണ് എൻപിപിയുടെ തുരുപ്പ് ചീട്ട്.കോൺഗ്രസ് വിട്ട് എൻസിപിയുണ്ടാക്കിയ ലാങ്മ അവിടെ വി്ട് തൃണമൂൽ കോൺഗ്രസിൽ പോയി ഒരിക്കൽ കൂടി എൻസിപിയിൽ തിരിച്ചെത്തിയ ശേഷമാണ് എൻസിപിക്ക് രൂപം നൽകിയത്.

എൻപിപിയും ബിജെപിയും തനിച്ചാണ് മൽസരിച്ചതെങ്കിലും ഇരുകക്ഷികളും തമ്മിൽ മിക്ക മണ്ഡലങ്ങളിലും രഹസ്യധാരണയുണ്ടാക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.ദേശീയതലത്തിൽ സഖ്യകക്ഷികളായ എൻപിപിയും ബിജെപിയും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സഖ്യമുണ്ടാക്കാനും സാധ്യതയുണ്ട്.കോൺഗ്രസിന്റെ മുകുൾ സാങ്മ 1993 ൽ സ്വതന്ത്രനായി മൽസരിച്ച് നിയമസഭയിൽ എത്തിയ ആളാണ്.മുഖ്യമന്ത്രിയുടെ ഭാര്യയും അനിയനും ഇക്കുറി ജനവിധി തേടിയിരുന്നു.

മണ്ഡലങ്ങളിൽ ശരാശരി 25,000 വോട്ടർമാർ മാത്രമുള്ള മേഘാലയിൽ വ്യക്തിബന്ധങ്ങളും, ക്രൈസ്തവസഭയുടെയും ഗോഗ്രസമിതികളുടെയും നിലപാടുകളുമാണ് വോട്ടർമാരെ നിയന്ത്രിച്ചത്.

കോൺഗ്രസ് വീണ്ടും ഏറ്റവും വലിയ കക്ഷിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ ഭരണം പിടിക്കുക വെല്ലുവിളിയാണ്. ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത് ഏട്ട് സീറ്റ് മാത്രമാണ്. എൻപിപി-ബിജെപി് സഖ്യത്തിന് 59 അംഗ സഭയിൽ 21 സീറ്റിലാണ് ലീഡുള്ളത്. ഭരണകക്ഷിയായ കോൺഗ്രസ് 24 സീറ്റിൽ ലീഡ് ചെയ്യുന്നു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടികളെ ചേർത്ത് ബിജെപി രൂപവത്കരിച്ച നാഷണൽ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമാണ് എൻപിപി. ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാതെ വരുകയാണെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും എൻപിപിയും കൈകോർക്കും.

യുഡിപിയുടെ നേതൃത്വത്തിലുള്ള മൂന്നു പാർട്ടികളുടെ സഖ്യം എഴ് സീറ്റിൽ മുന്നിലെത്തി. പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടും നാലിടത്ത് ലീഡ് ചെയ്യുന്നു. സ്വതന്ത്രർ നാല് സീറ്റിൽ മുന്നിലാണ്. മുഖ്യമന്ത്രി മുകുൾ സാംഗ്മ മത്സരിച്ച രണ്ടിടത്തും വിജയിച്ചു. ഒരു സീറ്റിൽ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP