Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്ങന്നൂരിൽ മുറി കിട്ടാത്തതിനാൽ തിരുവല്ലയിലെ ബന്ധുവീട്ടിൽ താമസിച്ച് മുഴുവൻ സമയ പ്രവർത്തനവുമായി ഉമ്മൻ ചാണ്ടി; കുടുംബ സംഗമത്തിലെല്ലാം വലിയ ആൾക്കൂട്ടം; ഷാഫിയും ബൽറാമും വിഷ്ണുനാഥും അടങ്ങിയ ചെറുപ്പക്കാരെ അണി നിരത്തിയ നീക്കത്തിനും പിന്തുണ; മുൻ മുഖ്യമന്ത്രി ചുക്കാൻ ഏറ്റെടുത്തതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു

ചെങ്ങന്നൂരിൽ മുറി കിട്ടാത്തതിനാൽ തിരുവല്ലയിലെ ബന്ധുവീട്ടിൽ താമസിച്ച് മുഴുവൻ സമയ പ്രവർത്തനവുമായി ഉമ്മൻ ചാണ്ടി; കുടുംബ സംഗമത്തിലെല്ലാം വലിയ ആൾക്കൂട്ടം; ഷാഫിയും ബൽറാമും വിഷ്ണുനാഥും അടങ്ങിയ ചെറുപ്പക്കാരെ അണി നിരത്തിയ നീക്കത്തിനും പിന്തുണ; മുൻ മുഖ്യമന്ത്രി ചുക്കാൻ ഏറ്റെടുത്തതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പോരാട്ടം രണ്ട് കക്ഷികൾ തമ്മിലാണ് യുഡിഎഫും എൽഡിഎഫും. ഭരണത്തിന്റെ സ്വാധീനത്തിൽ മന്ത്രിമാരെല്ലാം ചെങ്ങന്നൂരിൽ തമ്പടിച്ച് പ്രചരണം നടത്തുകയാണ്. കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഊർജ്ജിതമായ ശ്രമത്തിലാണ് യുഡിഎഫും. പ്രചരണത്തിന്റെ തുടക്കത്തിൽ മുൻതൂക്കം എൽഡിഎഫിനായിരുന്നു എങ്കിൽ ഇപ്പോൾ ചിത്രം മാറിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇപ്പോൾ യുഡിഎഫ് പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചിരിക്കുന്നത്. കാടിളക്കിയുള്ള പ്രചരണത്തിലൂടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയിൽ കുഞ്ഞൂഞ്ഞ് മുന്നേറുകയാണ്. ഇതോടെ വിജയകുമാറിന്റെ പ്രതീക്ഷ വർദ്ധിക്കുകയാണ്. മറുവശത്ത് എൽഡിഎഫിന് വേണ്ടി പിണറായി വിജയനും വിഎസും മുഖ്യപ്രചാരകരായി എത്തി. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മണ്ഡലത്തിൽ ക്യാമ്പു ചെയ്താണ് വോട്ടുപിടിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ താരമായിരുന്നത് വി എസ് അച്യുതാനന്ദനായിരുന്നു. എൽഡിഎഫിന് അധികാരത്തിൽ കയറ്റാൽ മുഖ്യപങ്കുവഹിച്ചത് വിഎസിനുള്ള ജനസ്വാധീനമായിരുന്നു. ഇപ്പോൾ പ്രായാധിക്യം കൊണ്ട് വി എസ് വയ്യാത്ത അവസ്ഥയിലാണ്. അതുകൊണ്ട് അദ്ദേഹത്തിന് ചെങ്ങന്നൂർ വേദിയിൽ വേണ്ടവിധത്തിൽ ശോഭിക്കാൻ സാധിച്ചില്ല. അതേസമയം ചെങ്ങന്നൂരിൽ ഏറ്റവും ജനസ്വാധീനമുള്ള നേതാവ് യുഡിഎഫിന്റെ ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ ജനസ്വാധീനം വോട്ടാകുമെന്ന പ്രതീക്ഷയാണ് ഡി വിജയകുമാറിനും കൂട്ടർക്കുമുള്ളത്.

കർണാടക തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കു കഴിഞ്ഞ് കേരളത്തിലെത്തിയ ഉമ്മൻ ചാണ്ടി ദിവസങ്ങലായി മണ്ഡലത്തിൽ ക്യാമ്പു ചെയ്തുകൊണ്ടാണ് പ്രചരണം കൊഴുപ്പിക്കുന്നത്. എല്ലായിടത്തും പ്രസരിപ്പോടെ ഓടിയെത്തുന്നു ചാണ്ടി എപ്പോഴും ജനക്കൂട്ടത്തിന്റെ ആവേശമാണ്. അദ്ദേഹം ചെല്ലുന്ന സമയത്തെല്ലാം വൻ ആൾക്കൂട്ടം തന്നെ എത്തുന്നു. ക്രൈസ്തവ സമൂഹത്തെയും ഈഴവ, നായർ വിഭാഗത്തെയും ഒരുപോലെ കൈയിലെടുക്കാനുള്ള കഴിവ് ഉമ്മൻ ചാണ്ടിയെന്ന ജനനേതാവിനുണ്ട്. ഈ ഘടകങ്ങളെ എല്ലാം ഏകോപിപ്പിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം മുന്നോട്ടു പോകുന്നത്.

കുടുംബ യോഗങ്ങളും നഗരപ്രദക്ഷിണങ്ങളുമായാണ് ഉമ്മൻ ചാണ്ടി ആൾക്കൂട്ടത്തിന്റെ താരമാകുന്നത്. സ്ത്രീകൾ അടക്കമുള്ളവർ കുടുംബ യോഗത്തിന് എത്തുന്നുണ്ട്. ഗ്രൂപ്പുപോരു പതിവായ കോൺഗ്രസിൽ ഇത്തവണ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യുഡിഎഫ് നേതാക്കൾ ഒരുപോലെ പ്രവർത്തിക്കുന്നു. ഇവരെയെല്ലാം നയിക്കുന്ന പടനായകന്റെ റോളിലാണ് ഉമ്മൻ ചാണ്ടി. ആൾക്കൂട്ടത്തിന്റെ താരമായി ഉമ്മൻ ചാണ്ടി മാറുമ്പോൾ ഒപ്പം യുവനേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ട്.

കല്യാണ വീട്ടികുളിലും മറ്റു ചടങ്ങുകളിലുമൊക്കെ ഉമ്മൻ ചാണ്ടി എത്താറുണ്ട്. ഈ യോഗങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു ഡി വിജയകുമാറെന്ന വിളിപ്പുറത്തുള്ള നേതാവിനെ കുറിച്ചു സംസാരിച്ചുമാണ് ഉമ്മൻ ചാണ്ടി ആളുകളെ കൈയിലെടുക്കുന്നത്. ചെങ്ങന്നൂരിൽ താമസിക്കാൻ മുറി കിട്ടാത്തതിനാൽ അദ്ദേഹം താമസിക്കുന്നത് തിരുവല്ലയിലാണ്. അവിടെ നിന്നും രാവിലെ മകൻ ചാണ്ടി ഉമ്മനൊപ്പം പുറപ്പെട്ടാണ് അദ്ദേഹം എത്തുന്നത്. തുടർന്ന് പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും അദ്ദേഹം പ്രസംഗിക്കുന്നു.

മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല വഹിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസഫ് വാഴക്കനുമാണ് മുഖ്യ ചുമതലക്കാർ. ഇവരെ കൂടാതെ കോൺഗ്രസിന്റെ യുവനിര നേതാക്കളെല്ലാം മണ്ഡലത്തിൽ തമ്പടിച്ചിരിക്കയാണ്. കുടുംബ സമേതം വോട്ടു പിടിക്കാൻ എൽദോസ് കുന്നപ്പള്ളി രംഗത്തുണ്ട്. അതേസമയം സിപിഎമ്മിനോട് നിരന്തരം പോരാടുന്ന വിടി ബൽറാമിനും പൊതുയോഗങ്ങളിൽ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് തുടങ്ങിയവരും സജീവമായി തന്നെ ഉമ്മൻ ചാണ്ടിക്കൊപ്പം പ്രചരണ രംഗത്തുണ്ട്. ഉമ്മൻ ചാണ്ടിയുടെ ചുറുചുറുക്കു തന്നെയാണ് യുഡിഎഫിന് മണ്ഡലത്തിൽ ആവേശം പകരുന്നത്.

നായർ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ഈഴവ, ക്രൈസ്തവ വിഭാഗങ്ങൾക്കും വോട്ടുബാങ്കുണ്ട്. ഈ വിഭാഗങ്ങളിലെ വോട്ടുകൾ വിഭജിക്കപ്പെടാതിരിക്കുകയും അതു സിപിഎമ്മിനു ലഭിക്കുകയും ചെയ്താൽ വിജയിക്കാൻ കഴിയുമെന്നാണു സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ കണക്കു കൂട്ടുന്നത്. എന്നാൽ, ജാതി വോട്ടുകളെ തങ്ങളുടെ പക്ഷത്താക്കാനുള്ള അവസാന വട്ട ശ്രമത്തിൽ ഉമ്മൻ ചാണ്ടിയും മുന്നിലാണ്. കർണാടകയിൽ അധികാരം പിടിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ കോൺഗ്രസിന്റെ ആവേശം കൂട്ടുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കർണാടക ആവേശമായപ്പോൾ ബിജെപിക്ക് തിരിച്ചടിയായി മാറി. കെ എം മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ് മുന്നിലെത്തിയ

കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണ് ഏറെക്കാലമായി ചെങ്ങന്നൂർ. കഴിഞ്ഞ തവണ പരമ്പരാഗതമായി ലഭിച്ചിരുന്ന ഹൈന്ദവ വോട്ടുകളിൽ വലിയൊരു ഭാഗം ബിജെപിയിലേക്കു പോയതാണ് വിഷ്ണുനാഥിന്റെ തോൽവിക്ക് കാരണമായത്. ഇത്തവണ എസ്എൻഡിപി നിലപാട് വ്യക്തമാക്കിയതോടെ ഈഴവ വോട്ടുകൾ മൂന്നായി വിഭജിക്കുമെന്നതും ഉറപ്പായ കാര്യമാണ്. സാമുദായിക സംഘടനകളുടെ വോട്ടുറപ്പാക്കാൻ പരമാവധി ശ്രമങ്ങളാണ് യുഡിഎഫും നടത്തു്‌നത്.

അയ്യപ്പ സേവാസംഘം വൈസ് പ്രസിഡന്റായി എന്നതു കൊണ്ടു മാത്രം വിജയകുമാറിന് ഹൈന്ദവ സമൂഹത്തിൽ നിന്നുള്ള പിന്തുണ ഉറപ്പാണ്. അതോടൊപ്പം ഓർത്തഡോക്‌സ് വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫ് പെട്ടിയിലും വീണാൽ വിജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അതിന് വേണ്ടിയാണ് ഉമ്മൻ ചാണ്ടി തീവ്രശ്രമം നടത്തുന്നതും. കണ്ടാൽ ചിരിക്കുകയോ, കുശലം ചോദിക്കുകയോ ചെയ്യാതെ എപ്പോഴും ഗൗരവത്തിൽ നടക്കുന്ന ടിപ്പിക്കൽ കണ്ണൂർ സിപിഎം നേതാക്കൾ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നിടത്താണ് ജനകീയനായ കുഞ്ഞൂഞ്ഞിന്റെ വിജയം. കുശലം ചോദിച്ചും തോളിൽ കൈയിട്ടും ഉമ്മൻ ചാണ്ടിക്കൊപ്പം യുഡിഎഫ് നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങുമ്പോൾ പ്രതീക്ഷകളും ഉയരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP