Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും..ഇനി വേണ്ടത് അടിമുടി മാറ്റം; ആറു വർഷമായി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഡീൻ കുര്യാക്കോസിനെ മാറ്റി തിരഞ്ഞെടുപ്പ് നടത്തണം; വാതരോഗം വരെ ബാധിച്ച പഴയ തലമുറയെ മാറ്റി പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണം; സംഘടന തകരുമെന്ന് മുന്നറിയിപ്പും പരസ്യപ്രതിഷേധവുമായി നേതാക്കൾ; ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ വൻപൊട്ടിത്തെറി

ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും..ഇനി വേണ്ടത് അടിമുടി മാറ്റം; ആറു വർഷമായി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഡീൻ കുര്യാക്കോസിനെ മാറ്റി തിരഞ്ഞെടുപ്പ് നടത്തണം; വാതരോഗം വരെ ബാധിച്ച പഴയ തലമുറയെ മാറ്റി പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണം; സംഘടന തകരുമെന്ന് മുന്നറിയിപ്പും പരസ്യപ്രതിഷേധവുമായി നേതാക്കൾ; ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യൂത്ത് കോൺഗ്രസിൽ വൻപൊട്ടിത്തെറി

പീയൂഷ് ആർ

കൊച്ചി: യൂത്ത് കോൺഗ്രസ്സിനുള്ളിൽ വൻ പൊട്ടിത്തെറി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഒന്നടങ്കം പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. സംഘടനാ പ്രവർത്തനം വളരെ അധികം ദയനീയാവസ്ഥയിലാണെന്നാണ് ആക്ഷേപം. കൂടാതെ യുവാക്കളെ തഴഞ്ഞ് നാൽപ്പതിനടുത്ത് പ്രായമുള്ള ഡീൻ കുര്യാക്കോസിനെ സ്ഥാനത്ത് നിലനിർത്തുന്നതിനെതിരെയും പ്രതിഷേധമുണ്ട്. ഡീനിനെ മാറ്റി ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ ആവശ്യം.

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ കടിച്ചു തൂങ്ങി കിടക്കാനാണ് ഡീൻ കുര്യാക്കോസ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. കെ.എസ്.യു വിൽ നിന്നും യൂത്ത് കോൺഗ്രസ്സിലേക്കെത്തിയ നിരവധി കഴിവുള്ള യുവ നേതാക്കൾ ഉള്ളപ്പോഴാണ് പ്രവർത്തന മികവ് പേരിന് പോലും അവകാശപ്പെടാൻ യോഗ്യതയില്ലാത്ത ഡീൻ കുര്യാക്കോസ് അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് എന്നാണ് പ്രവർത്തകർ പറയുന്നത് . ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സംഘടനാ പ്രവർത്തനത്തിന്റെ പരാജയമാണ്. യുവാക്കളെ സ്വാധീനിക്കാൻ യു.ഡി.എഫ് പാടെ പരാജയപ്പെട്ടു. നല്ലൊരു ശതമാനം യുവാക്കളുടെ വോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയതിനും കാരണം അതാണ്.

എൽ.ഡി.എഫ് സർക്കാരിന്റെ ഭരണതലത്തിൽ മോശം അവസ്ഥയിലും അവിടെ അവർ ജയിച്ചതിൽ നേതാക്കൾ ന്യായീകരണം പറയരുതെന്നും കോൺഗ്രസ്സ് ഭൂരിപക്ഷം ഉള്ള ബൂത്തുകളിൽ, ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും വോട്ട് നഷ്ടം ആയെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം പാർട്ടിക്ക് തന്നെ ആണെന്നുമാണ് ഒരു കൂട്ടം യുവാക്കൾ പറയുന്നത്. ന്യായീകരണം അംഗീകരിച്ചു തരില്ല എന്നും ഇത്തരത്തിൽ ആണ് എങ്കിൽ മൂന്ന് വർഷം കഴിഞ്ഞ് തിരിച്ച് അധികാരത്തിൽ വരും എന്ന് എന്താണ് ഉറപ്പ് എന്നുമാണ് ചോദ്യങ്ങൾ ഉയരുന്നത്.

കരുനാഗപള്ളിയിൽ സി.ആർ മഹേഷിനെ തോൽപ്പിച്ച പോലെയാണ് ചെങ്ങന്നൂർ എങ്കിൽ നാളെ കോൺഗ്രസ് പ്രവർത്തകർ ദുഃഖിക്കണ്ടിവരും എന്നും അവർ അപകട സൂചന നൽകുന്നുണ്ട്.കോൺഗ്രസ്സ് ഭാരവാഹിത്വമുള്ള പലരും ഇപ്പോഴും യൂത്ത് കോൺഗ്രസ്സ് ഭാരവാഹിത്വവും ഒരു പോലെ കൊണ്ടു നടക്കുന്നവരുമുണ്ട്. കണ്ണൂർ പാർലമെന്റ് പ്രസിഡന്റ്് റിജിൽ മാക്കുട്ടി തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

'ചെങ്ങന്നൂരിൽ പാർട്ടിയെ ബാധിച്ച നിപ വൈറസ്സിനെ ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിപ കൂട്ടമായി പിടികൂടുമെന്ന് നേതാക്കൾ മനസ്സിലാക്കുന്നത് നന്നായിരിക്കും. ചെങ്ങന്നൂർ തോൽവി സാധാരണ തോൽവി അല്ല. ഇന്നലെകളിൽ യു.ഡി.എഫ് നെ സഹായിച്ച എല്ലാം ഘടകങ്ങളും ഒരു പോലെ അകന്നിരിക്കുന്നു. ഒരു കഴിവും ഇല്ലാത്തവരെ പാർട്ടിയുടെ താക്കോൽ സ്ഥാനത്ത് നിർത്തിയതിൽ എല്ലാം നേതാക്കൾക്കും പങ്ക് ഉണ്ട്.

വി എം സുധീരനും അതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ കാലത്തും അദ്ദേഹത്തിന്റെതായ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മെറിറ്റ് നോക്കിയല്ല പലരെയും അദ്ദേഹം കൊണ്ടുവന്നത്. കെപിസിസി പ്രസിഡന്റായ സമയത്ത് ശ്രീ വി എം സുധീരൻ ഒരു പ്രതിപക്ഷ നേതാവിന്റെറോൾ ആണ് കൈകാര്യം ചെയ്തത്. ബാർ വിഷയത്തിൽ ഒക്കെ എടുത്ത നിലപാട് എല്ലാം തലത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിന്റെ ഒക്കെ പേരിൽ നേതാക്കളെ സംശയത്തിന്റെ മുന്നിൽ നിർത്തിയതിൽ നിന്ന് പാർട്ടിക്ക് ഉണ്ടായ തിരിച്ചടി ചെറുതല്ല എന്ന് അങ്ങ്ഇനിയെങ്കിലും മനസ്സിൽ ആക്കണം. ഇടതുപക്ഷം വന്നപ്പോൾ പെട്ടിക്കട അനുവദിക്കുന്നത് പ്പോലെയാ ബാർ അനുവദിച്ചത്. അതിനു ശേഷംനടന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭൂരിപക്ഷം 20000 കടന്നത്.

സ്വന്തം ഇമേജ് വളർത്താൻ നേതാക്കന്മാർ പരക്കം പായുമ്പോൾ പാർട്ടിയുടെ ഇമേജ് നന്നാക്കാൻ ആരും ശ്രമിച്ചിട്ടില്ല. ഒരു പഞ്ചായത്ത് മെമ്പറായാൽ പിന്നെ അയാൾക്ക് പാർട്ടിയുമായി ഒരു ബന്ധവും ഇല്ല. ഇതു തന്നെയാണ് എ.എൽ.എ മാരായാലും മന്ത്രിമാർ ആയാലും പലരുടെയും സ്ഥിതി. പിന്നെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആണ് പാർട്ടിയെ കുറിച്ച് ചിന്തിക്കുക. അവർക്ക് ഒക്കെ തിരക്കോട് തിരക്കാണ്.പാർട്ടി യോഗത്തിൽ വന്നാൽ പ്രസംഗിച്ച് അപ്പോൾ തന്നെ സ്ഥലം കാലിയാക്കും. അവിടെയാണ് സി.പിഎമ്മിനെ കണ്ട് പഠിക്കേണ്ടത്. മുഖ്യമന്ത്രി ആയിട്ടും തൃശ്ശൂരിൽ സംസ്ഥാന കലോൽസവം നടക്കുമ്പോൾ ഉദ്ഘാടനം നടത്തേണ്ട മുഖ്യമന്ത്രി കൊല്ലം ജില്ലാ സമ്മേളനം നടക്കുമ്പോൾ പ്രവർത്തകരോട് മറുപടി പറയാൻ അവിടെ തന്നെയാണിരുന്നത്. കലോൽസവത്തിന് പങ്കെടുക്കാത്തത് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പാർട്ടിയാണ് എല്ലാറ്റിനും മുകളിൽ എന്ന ചിന്തയാണ് പാർട്ടി പ്രവർത്തകർക്ക് ഇതിലൂ സിപിഎം കൊടുക്കുന്ന സന്ദേശം. കാലഘട്ടത്തിന് അനുസരിച്ച് അടിമുടി സംഘടനാ രംഗത്ത് മാറ്റം കൊണ്ടു വന്നില്ല എങ്കിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരും എന്നതിൽ ഒരു തർക്കവും ഇല്ല. ചുമർ ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ.' കൂടാതെ മാറ്റം അനിവാര്യം. 5 വർഷം പൂർത്തീകരിച്ച യൂത്ത് കോൺഗ്രസ്സിൽ തിരഞ്ഞെടുപ്പ് അടിയന്തരമായി നടത്തണം. പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണം. ഞാൻ ഉൾപ്പടെ മാറാൻ തയ്യാറാണ്. യൂത്ത് കോൺഗ്രസിൽ ഇനിയും ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും. അടിമുടി മാറ്റമാണ് കേരളത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ആഗ്രഹിക്കുന്നത് എന്നും റിജിൽ പറയുന്നുണ്ട്.

അടിമുടി മാറ്റം വേണമെന്നാണ് മാത്യൂ കുഴൽനാടനും പറയുന്നത്. 'ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ഫലം അങ്ങേയറ്റം നിരാശജനകം. തോൽവി അംഗീകരിക്കാം, പക്ഷെ ഇത്ര കനത്ത തോൽവി പാർട്ടി അർഹിച്ചിരുന്നില്ല. ആരേയും കുറ്റപ്പെടുത്താനില്ല, എന്നാൽ കോൺഗ്രസ്സ് പാർട്ടി ആത്മപരിശോധനയ്ക്ക് തയ്യാറാവണം. ഈ നിലയിൽ മുന്നോട്ട് പോകാനാവില്ല. കോൺഗ്രസ്സ് ജനവിശ്വാസം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. പാർട്ടി അടിമുടി ഉടച്ച് വാർക്കേണ്ടതുണ്ട്. പഴയ കാല ശൈലിയും പ്രവർത്തനവും ഗുണം ചെയ്യില്ല. അടിമുടി മാറ്റം അനിവാര്യമാണ്. മാറ്റത്തിന് മടിച്ചാൽ കോൺഗ്രസ്സ് അപ്രസക്തമാവും എന്ന സന്ദേശമാണ് ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.'

മുൻ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജി.മഞ്ചുക്കുട്ടനും പ്രതിഷേധിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം അദ്ദേഹെ കുറിച്ച വരികൾ ഇങ്ങനെ. 'ഇന്ന് മെയ്‌ 31 ഈ രാത്രിയിൽ ഏതെങ്കിലും സ്‌കൂളിന്റെ മുന്നിൽ നിന്ന് കൊടിയും തോരണവും കേട്ടണ്ടതാണ് ,കാര്യങ്ങൾ പറ്റുന്നത് ഒക്കെ വാങ്ങി കുട്ടികൾക്ക് കൊടുത്തു .പക്ഷെ ഞാൻ നിന്നില്ല വേറെ ഒന്നും കൊണ്ടല്ല ,മടുത്തു. എനിക്ക് ഇന്നലെ 32 വയസ്സ് ആയി ഇനി യൂത്ത് കോൺഗ്രസ്സിൽ എനിക്ക് ഉള്ളത് വെറും 2 വർഷം .നിങ്ങൾ പറയു ഈ സംസ്ഥാന കമ്മിറ്റി കാരണം എന്നെ പോലുള്ളവരുടെ 3 വർഷമാണ് വെറുതെ പോയത്. കോൺഗ്രസ്സിൽ തലമുറ മാറ്റം വേണമെന്ന് നാഴികക്ക് നാൽപ്പത് വെട്ടം പറയുന്ന ഇവർ 6 വർഷമായി കയറി ഇരിപ്പ് തുടങ്ങിയിട്ട് ,പലർക്കും വാത രോഗങ്ങളും, പ്രായം കൊണ്ടുള്ള അസ്വസ്ഥതകളും കണ്ടു തുടങ്ങി എന്നിട്ടും യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് ഇറങ്ങി തരുന്നില്ല.

ആകെ സംസ്ഥാന കമ്മിറ്റി പരിപാടി നടത്തിയാൽ പോകുന്നത് വിരലിൽ എണ്ണാവുന്ന ആളുകൾ .പലരും ഇത് ഒരു അലങ്കാരമായി കൊണ്ടു നടക്കുകയാണ്. ജോലി ചെയുകയുമില്ല ഞങ്ങൾ ഒട്ടും ചെയ്യാൻ സമ്മതിക്കുകയുമില്ല. കോൺ്ഗ്രസ്സിന്റെ ഭാരവാഹിത്വം ഉള്ളവരും യൂത്ത് കോൺഗ്രസ് ഭാരവാഹിത്വംവും ഒരുപോലെ കയ്യിൽ കൊണ്ടു നടക്കുന്നവരും ഉണ്ട്. പട്ടി ഒട്ടു പുല്ല് തിന്നുവോ അതുമില്ല പശുവിനു കൊടുക്കുവോ ഒട്ടുമില്ല എന്നതാണ് സ്ഥിതി.. സംസ്ഥാന കമ്മിറ്റി പുനഃ സംഘടിപ്പിക്കണം എന്നുള്ള ആവശ്യം ആണ് ഞങ്ങൾക്കുള്ളത് ,ഇനിയും മിണ്ടാതെ ഇരുന്നാൽ ഈ പാർട്ടി നശിക്കും നല്ല പല നേതാക്കളും ഒരു സ്ഥാനവും ഇല്ലാതെ വഴിയിൽ നിൽക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് ,കോൺഗ്രസ് പുനഃ സംഘടിപ്പിച്ചു നിലവിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അതിൽ സ്ഥാനങ്ങൾ നൽകാൻ കോൺ്ഗ്രസ്സ നേതാക്കൾ തയ്യാറാകണം. .എന്നിട്ട് യൂത്ത് കോൺഗ്രസ് പുനഃ സംഘടിപ്പിക്കണം ഇത് എന്റെ മാത്രം ആവശ്യമല്ല എല്ലാവരുടെയും ആവശ്യമാണ്...'ഇങ്ങനെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP