Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാമോലിൻ കേസിൽ ഉമ്മൻ ചാണ്ടിക്ക് മണ്ടനാകാതെ രാജിവെക്കാനുള്ള സുവർണാവസരമെന്ന് വി എസ്; ഏത് അന്വേഷണവും ആകാമെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രി അധികാരത്തിൽ തുടരുന്നത് അപമാനമെന്ന് പിണറായി വിജയൻ

പാമോലിൻ കേസിൽ ഉമ്മൻ ചാണ്ടിക്ക് മണ്ടനാകാതെ രാജിവെക്കാനുള്ള സുവർണാവസരമെന്ന് വി എസ്; ഏത് അന്വേഷണവും ആകാമെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രി അധികാരത്തിൽ തുടരുന്നത് അപമാനമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: പാമോലിൻ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇനി സ്വയം മണ്ടനാകാതെ രാജിവെക്കാമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. സുപ്രീംകോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. കേസൊതുക്കാൻ പി സി ജോർജ്ജിനെ ഉമ്മൻ ചാണ്ടി കൂലിത്തല്ലുകാരനായി ഉപയോഗിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പാമേലിൻ കേസിൽ അഴിമതിയില്ലെന്നാണ് യുഡിഎഫ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിന് ഗുണകരമായ തീരുമാനമാണ് അന്ന് യുഡിഎഫ് സർക്കാർ കൈക്കൊണ്ടത്. ഇടപാടിൽ സംസ്ഥാനത്തിന് നഷ്ടമൊന്നും വന്നിട്ടില്ലെന്ന നിലപാടാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാമോയിൽ കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശം മാദ്ധ്യമ പ്രവർത്തകരുടെ വ്യാഖ്യാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി അരനിമിഷം തുടരുന്നത് കേരളീയർക്കും ജനാധിപത്യത്തിനും തീർത്താൽ തീരാത്ത അപമാനമാണെന്ന് പിണറായി വിജൻ പ്രതികരിച്ചു. എല്ലാ അഴിമതിക്കേസുകളിലും ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ട്. ഇപ്പോൾ രാജ്യത്തിന്റെ പരമോന്നത കോടതി തന്നെ പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം പാമോലിൻ കേസ് അന്വേഷിച്ചാൽ സത്യമെങ്ങനെ പുറത്ത് വരുമെന്നും കേസ് സിബിഐ അന്വേഷിക്കുന്നല്ലേ നല്ലതെന്നും സ്വന്തം താൽപര്യം സംരക്ഷിക്കാനല്ലേ കേസ് ഉമ്മൻ ചാണ്ടി പിൻവലിപ്പിച്ചതെന്നും.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജി വെക്കണം എന്ന് ഇനി ആര് പറയണം? - പിണറായി ചോദിച്ചു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാമോലിൻ കേസ് ആര് അന്വേഷിച്ചിട്ടും ഒരു കാര്യവുമില്ലെന്ന് സർക്കാർ ചീഫ് വിപ്പ് പി സി ജോർജ്ജ് പറഞ്ഞു കേസ് താൻ നന്നായി പഠിച്ചതാണ്. ഉമ്മൻ ചാണ്ടിയെ പ്രതിയാക്കാൻ സാധിക്കില്ല. ഒരു പൈസയുടെ അഴിമതി കേസിലില്ലെന്നും ഉമ്മൻ ചാണ്ടിക്ക് ഇതിൽ പങ്കില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP