Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയ പാർട്ടികൾ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ; കൊലപാതകത്തിന്റെ കാര്യത്തിൽ നടക്കുന്നത് സിപിഐ(എം) - ബിജെപി മത്സരമെന്നും പന്ന്യൻ വിമർശനം

രാഷ്ട്രീയ പാർട്ടികൾ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ; കൊലപാതകത്തിന്റെ കാര്യത്തിൽ നടക്കുന്നത് സിപിഐ(എം) - ബിജെപി മത്സരമെന്നും പന്ന്യൻ വിമർശനം

കണ്ണൂർ: ആർഎസ്എസ് നേതാവ് മനോജ് വധക്കേസിൽ സിപിഐ(എം) പ്രതിരോധത്തിൽ നിൽക്കേ കൊലപാത രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ രംഗത്തെത്തി. സിപിഐ(എം) അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പന്ന്യൻ വ്യക്തമാക്കി. കൊലയുടെ കാര്യത്തിൽ സിപിഐ(എം), ബിജെപി, കോൺഗ്രസ് മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനോജ് വധക്കേസിൽ കുറ്റക്കാർ ഏതു പാർട്ടിക്കാരായാലും ശിക്ഷിക്കപ്പെടണമെന്നും പന്ന്യൻ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലടക്കം കൊലപാതകങ്ങൾ യുഡിഎഫിനാണ് വോട്ടാകുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത് യുഡിഎഫിന് ഗുണം ചെയ്യും. സിപിഎമ്മും കോൺഗ്രസും ബിജെപിയും കണ്ണൂരിൽ കൊലപാതക രാഷ്ട്രീയ അവസാനിപ്പിക്കാൻ തയാറാകാണമെന്നും പന്ന്യൻ അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP