Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജാതിമത വേർതിരിവുകൾക്ക് അതീതമായ സത്യത്തിന്റെ വിജയമെന്ന് പിണറായി വിജയൻ; രണ്ടു വർഷത്തെ ഭരണത്തിന്റെ അംഗീകാരം; ജനങ്ങളാണ് ആത്യന്തിക വിധി കർത്താക്കളാണെന്നും മുഖ്യമന്ത്രി;ചെന്നിത്തലയുടെ വാക്കുകൾക്ക് നാട്ടുകാർക്കിടയിൽ പോലും വിലയില്ലെന്ന് തെളിഞ്ഞു

ജാതിമത വേർതിരിവുകൾക്ക് അതീതമായ സത്യത്തിന്റെ വിജയമെന്ന് പിണറായി വിജയൻ; രണ്ടു വർഷത്തെ ഭരണത്തിന്റെ അംഗീകാരം; ജനങ്ങളാണ് ആത്യന്തിക വിധി കർത്താക്കളാണെന്നും മുഖ്യമന്ത്രി;ചെന്നിത്തലയുടെ വാക്കുകൾക്ക് നാട്ടുകാർക്കിടയിൽ പോലും  വിലയില്ലെന്ന് തെളിഞ്ഞു

തിരുവനന്തപുരം: ജാതി, മത വേർതിരിവുകൾക്ക് അതീതമായി സത്യത്തിന്റെ വിജയമാണ് ചെങ്ങന്നൂരിൽ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന സർക്കാരിന്റെ രണ്ട് വർഷത്തെ ഭരണത്തിനുള്ള അംഗീകാരം കൂടിയാ്ണ് ചെങ്ങന്നൂരിലെ എൽ.ഡി.എഫിന് ഉണ്ടായ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളും സർക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ് ആത്യന്തിക വിധി കർത്താക്കളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു. ജനങ്ങളുടെ അംഗീകാരം നേടിയാണ് ഒരു സർക്കാർ അധികാരത്തിൽ വരുന്നത്. നന്മയുടേയും ക്ഷേമത്തിന്റേയും മതനിരപേക്ഷതയുടേയും വികസനത്തിന്റേയും മുന്നേറ്റങ്ങൾക്ക് ജാതി, മത നിലപാടുകൾ തടസമല്ലെന്ന പുതിയ രാഷ്ട്രീയ സംസ്‌കാരം കേരളത്തിൽ രൂപപ്പെട്ടിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ നടത്തുന്ന ആരോപണങ്ങൾക്ക് സ്വന്തം നാട്ടുകാരും പോലും വിലകൊടുക്കുന്നില്ലെന്ന് ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണ്. ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിൽ മാത്രം 2353 വോട്ടിന്റെ ഭൂരിപക്ഷമാണ് സജി ചെറിയാൻ നേടിയത്. അദ്ദേഹത്തിന്റെ ബൂത്തിൽ സജി ചെറിയാൻ 487 വോട്ട് നേടിയപ്പോൾ 280 വോട്ട് മാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഡി. വിജയകുമാർ നേടിയത്. ഇത് ചെന്നിത്തലയുടെ വാക്കുകൾ നാട്ടുകാർ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP