Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികനികുതി നിർദ്ദേശം ബഹിഷ്‌കരിക്കണമെന്ന് സിപിഐ(എം); സംസ്ഥാനം ഭരിക്കുന്നത് ഏറ്റവുമധികം നികുതി വർധിപ്പിച്ച സർക്കാരെന്ന് പിണറായി വിജയൻ; സഭ പാസാക്കിയ ബജറ്റിനെ അപ്രസക്തമാക്കുന്ന നടപടി ചരിത്രത്തിൽ ആദ്യം

അധികനികുതി നിർദ്ദേശം ബഹിഷ്‌കരിക്കണമെന്ന് സിപിഐ(എം); സംസ്ഥാനം ഭരിക്കുന്നത് ഏറ്റവുമധികം നികുതി വർധിപ്പിച്ച സർക്കാരെന്ന് പിണറായി വിജയൻ; സഭ പാസാക്കിയ ബജറ്റിനെ അപ്രസക്തമാക്കുന്ന നടപടി ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: സർക്കാർ അടിച്ചേൽപ്പിച്ച അധിക നികുതി അടയ്‌ക്കേണ്ടതില്ലെന്ന് സിപിഐ(എം). അധികനികുതി നിർദ്ദേശം ജനങ്ങൾ ബഹിഷ്‌കരിക്കണമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നികുതി അടിച്ചേൽപ്പിക്കലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ(എം) സംസ്ഥാനസെക്രട്ടറി പറഞ്ഞു. സർക്കാരിന്റെ കെടുകാര്യസ്ഥതയാലുണ്ടായ അധിക നികുതി ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേത്. ഇത് അനുവദിക്കാനാകില്ലെന്നും പിണറായി പറഞ്ഞു.

നിയമസഭയിൽ ചർച്ച ചെയ്യാതെ കരം വർധിപ്പിച്ച നടപടി അംഗീകരിക്കില്ല. എൽഡിഎഫിൽ ചർച്ച ചെയ്ത് പ്രക്ഷോഭ പരിപാടികൾ ആവിഷ്‌കരിക്കുമെന്നും പിണറായി പറഞ്ഞു. സർക്കാർ ധവളപത്രം ഇറക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

4000 കോടി രൂപയുടെ ഭാരമണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. നിയമപരമായ അവകാശം ദുരുപയോഗിക്കുകയാണ് സർക്കാർ. നിയമസഭ പാസാക്കിയ വാർഷിക ബജറ്റിനെ അപ്രസക്തമാക്കി ഇത്ര വലിയ നികുതി ഭാരം ജനങ്ങളെ അടിച്ചേൽപ്പിച്ച പൂർവകാല ചരിത്രം കേരളത്തിനില്ല.

യുദ്ധകാലത്തോ ക്ഷാമകാലത്തോ മാത്രം സ്വീകരിക്കാൻ സർക്കാരിന് മാത്രം നൽകിയ അധികാരമാണ് ദുരുപയോഗപ്പെടുത്തിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു. ധനകമ്മിയുടെ കാര്യത്തിൽ സർവകാല റെക്കോഡിലേക്കാണ് സർക്കാർ നീങ്ങുന്നത്.

വെള്ളക്കരമടക്കം വർധിപ്പിച്ച ഒരു നികുതിയും അടയ്ക്കാൻ ജനങ്ങൾ തയ്യാറാകരുത്. കൂട്ടിയ വെള്ളക്കരം ജനം ബഹിഷ്‌ക്കരിക്കണം. വെള്ളക്കരത്തിലെ കുടിശിക പിരിക്കാത്തത് വേണ്ടപ്പെട്ടവരരെ സഹായിക്കാനാണ്. വെള്ളക്കരത്തിന്റെ കുടിശിക പിരിച്ചെടുത്തിരുന്നെങ്കിൽ ഇത്രയും നികുതിഭാരം അടിച്ചേൽപ്പിക്കേണ്ടിവരില്ലായിരുന്നു. മദ്യനയമാണ് പ്രതിസന്ധിക്ക് കാരണമെന്ന വാദം തെറ്റാണ്. മദ്യവിൽപ്പനയിലുടെ കഴിഞ്ഞ വർഷത്തേക്കാൾ അധിക വരുമാനമാണ് ഉണ്ടായിട്ടുള്ളത്. ഈ വസ്തുത സർക്കാർ മറച്ചുവച്ചു. സർക്കാർ നേരിടുന്നത് വൻ ധനകാര്യ തകർച്ചയാണ്. ധൂർത്തും കെടുകാര്യസ്ഥതയും ഭരണപരാജയവുമാണ് ഇതിന് കാരണം.

നാല് വർഷം തികയും മുമ്പ് 7000 കോടിയുടെ അധിക നികുതിഭാരം അടിച്ചേൽപ്പിച്ചു. ധനകമ്മിയുടെ കാര്യത്തിൽ ഈ വർഷം സർവ്വകാല റെക്കോർഡിലെത്തും. നിയമസഭയിൽ ചർച്ചചെയ്യാത്ത നികുതിയാണ് വന്നിട്ടുള്ളത്. പ്രതിസന്ധിയുടെ ഗുരുതര പ്രത്യാഘാതങ്ങൾ സംസ്ഥാനം അഭിമുഖീകരിക്കേണ്ടി വരും. ഓണക്കാലത്ത് ഓവർ ഡ്രാഫ്റ്റ് എടുക്കേണ്ട സ്ഥിതി സംസ്ഥാനത്തിന് വന്നുചേർന്നുവെന്നും പിണറായി പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സർക്കാർ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി വെള്ളക്കരവും അധികനികുതികളും കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നികുതിവർധന ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്നും വി എസ് പറഞ്ഞു. കേരളം എങ്ങനെയാണ് കടക്കെണിയിലായതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശദീകരിക്കാൻ തയ്യാറാകണമെന്നും വി എസ് ആവശ്യപ്പെട്ടു.

അതേസമയം, നികുതി ബഹിഷ്‌കരിക്കാനുള്ള സിപിഐ(എം) ആഹ്വാനം രാജ്യദ്രോഹമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. ഇത് ഒരു കക്ഷിക്കും ഭൂഷണമല്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമ്പോൾ നിയമസഭാ സമ്മേളനം വിളിക്കാനാകില്ലെന്നും കെ എം മാണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP