Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യനിരോധനത്തിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങൾക്ക്; കോൺഗ്രസിലെ പ്രശ്നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ്: എ കെ ആന്റണി

മദ്യനിരോധനത്തിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങൾക്ക്; കോൺഗ്രസിലെ പ്രശ്നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ്: എ കെ ആന്റണി

തിരുവനന്തപുരം: കേരളത്തിലെ മദ്യനിരോധനത്തിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങൾക്കാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്റണി. ബാറുകൾ അടച്ചുപൂട്ടുന്നതിന്റെ ക്രെഡിറ്റ് ആർക്കെന്നതിനെ ചൊല്ലി സർക്കാരും കെപിസിസിയും തമ്മിൽ പോരുമുറുകുന്നതിനിടയിലാണ്, തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് പ്രതിനിധിയായി കേരളത്തിലെത്തിയ മുൻ ആഭ്യന്തരമന്ത്രിയും മുൻ കേരള മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ പ്രതികരണം. കേരളത്തിലെ ജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കുമാണ്, മദ്യനയത്തിന്റെ ക്രെഡിറ്റ് നൽകേണ്ടതെന്ന് എ കെ ആന്റണി വാർത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിച്ചു. നേരത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും, താൻ ഇക്കാര്യത്തിൽ ഒരു ക്രെഡിറ്റും അവകാശപ്പെടുന്നില്ലെന്നും ജനങ്ങൾക്കാണ് അതിന്റെ ക്രെഡിറ്റ് നൽകേണ്ടത് എന്നും പ്രതികരിച്ചിരുന്നു. 

കേരളത്തിലെ കോൺഗ്രസിലെ പ്രശനങ്ങൾ പരിഹരിക്കുകയാണ്. അവ പരിഹരിക്കാൻ പ്രാപ്തരായ നേതാക്കൾ കേരളത്തിൽ തന്നെയുണ്ടെന്നും എ കെ ആന്റണി പറഞ്ഞു. ഇവിടെ ഒരു പൊട്ടിത്തെറി പ്രതീക്ഷേണ്ടതില്ല. ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമാണ്, കോൺഗ്രസിലെയും യുഡിഎഫിലെ പ്രശ്നങ്ങൾ എന്നും എ കെ ആന്റണി പറഞ്ഞു. ഇന്നുരാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു, അദ്ദേഹം. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു. എന്നാൽ തങ്ങൾ എന്താണ് സംസാരിച്ചത് എന്നു വ്യക്തമാക്കാൻ ആന്റണി തയ്യാറായില്ല. സാധാരണ ഗതിയിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് ചിരിച്ചുകൊണ്ടു മറുപടി പറയുന്ന ആന്റണി ഇന്ന് മാദ്ധ്യമപ്രവർത്തകർ വളഞ്ഞപ്പോൾ അത്യധികം അസ്വസ്ഥനായാണ് കാണപ്പെട്ടത്. 

നേരത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഉമ്മൻ ചാണ്ടി ആന്റണിയോട് പരാതിപ്പെട്ടതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ താൻ ആന്റണിയോടെന്നല്ല, ആരോടും ആർക്കെതിരെയും ഒരുപരാതിയും ഉന്നയിച്ചിട്ടില്ലെന്ന് ഇന്ന് മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP