Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിൽ മോദി പരാജയപ്പെട്ടു; ബിജെപി ശ്രമിക്കുന്നത് ഹിന്ദു-മുസ്ലിം ലഹളയ്‌ക്കെന്നും രാഹുൽ ഗാന്ധി; വാഗ്ദാന ലംഘനം നടത്തിയ മോദിക്കെതിരെ പ്രചാരണം തുടങ്ങുമെന്ന് അണ്ണ ഹസാരെ

കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിൽ മോദി പരാജയപ്പെട്ടു; ബിജെപി ശ്രമിക്കുന്നത് ഹിന്ദു-മുസ്ലിം ലഹളയ്‌ക്കെന്നും രാഹുൽ ഗാന്ധി; വാഗ്ദാന ലംഘനം നടത്തിയ മോദിക്കെതിരെ പ്രചാരണം തുടങ്ങുമെന്ന് അണ്ണ ഹസാരെ

ന്യൂഡൽഹി: കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിൽ നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന് എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരത്തിലെത്തിയാൽ വിദേശത്തു നിന്ന് കള്ളപ്പണം പിടികൂടുമെന്നും ഇന്ത്യയിൽ ഓരോരുത്തർക്കും 15 ലക്ഷം രൂപ വീതം ലഭിക്കുമെന്നുമാണ് മോദി പ്രചാരണം നടത്തിയത്. എന്നാൽ, ആർക്കും ഒന്നും കിട്ടിയില്ലെന്നും രാഹുൽ പറഞ്ഞു.

മോദി 10 ലക്ഷത്തിന്റെ കോട്ടും ധരിച്ചാണ് യുഎസ് പ്രസിഡന്റ് ഒബാമയെ കാണാൻ പോയത്. പാവപ്പെട്ടവർക്കു വേണ്ടിയല്ല, മറിച്ച് ചില വൻകിട വ്യവസായികൾക്കു വേണ്ടി മാത്രമാണ് മോദി പ്രവർത്തിക്കുന്നത്. തൊഴിൽ രഹിതർക്ക് ജോലി നൽകും എന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നാൽ അദ്ദേഹം ഓരോ ചൂലാണ് നൽകിയത്. ഹിന്ദുക്കളെയും മുസ്‌ലിമുകളെയും തമ്മിലടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രാഹുൽ പറഞ്ഞു.

ബിജെപിയുടെ ബി ടീമാണ് ആം ആദ്മി പാർട്ടിയെന്നും രാഹുൽ പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിൽ വരരുത് എന്ന ഒറ്റ അജൻഡയേ ആപ്പിനുള്ളൂ. യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതി, മാനഭംഗം എന്നിവയെ ഉയർത്തിക്കാട്ടിയായിരുന്നു എഎപിയുടെ പ്രതിഷേധ പ്രകടനം. എന്നാൽ ഇന്നു മാനഭംഗക്കേസുകൾ ഡൽഹിയിൽ 30 ശതമാനം വർധിച്ചു. എന്നാൽ മൗനം പാലിക്കുകയാണ് ആപ് നേതാക്കൾ. ഇക്കാര്യത്തിൽ എന്തുകൊണ്ട് കെജ്‌രിവാൾ മൗനം അവലംബിക്കുന്നതെന്നും രാഹുൽ ചോദിച്ചു.

ഡൽഹിയിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാൽ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തും. പാവപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് കോൺഗ്രസ് പോരാടാന്നതെന്നും രാഹുൽ വ്യക്തമാക്കി.

അതിനിടെ മോദിക്കെതിരെ ആഞ്ഞടിച്ച് അണ്ണ ഹസാരെയും രംഗത്തെത്തി. കള്ളപ്പണം, അഴിമതി തുടങ്ങിയ കാര്യങ്ങളിൽ മോദി വാഗ്ദാനം ലംഘിച്ചെന്ന് ഹസാരെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം തുടങ്ങും. മോദി അഴിമതി ഗൗരവത്തിലെടുക്കുന്നില്ല. ബിജെപി സർക്കാർ അധികാരത്തിലേറി എട്ടു മാസമായിട്ടും കള്ളപ്പണക്കാര്യത്തിൽ തീരുമാനമായില്ല. പ്രചാരണത്തിനായി പുതിയ സംഘം രൂപീകരിക്കുമെന്നും ഹസാരെ പറഞ്ഞു.

കിരൺ ബേദി വേണോ കെജ്‌രിവാൾ വേണോ എന്ന് ഡൽഹി തീരുമാനിക്കട്ടെയെന്നും അതിൽ തന്നെ ഇടപെടുത്തേണ്ട ആവശ്യമില്ലെന്നും ഹസാരെ പറഞ്ഞു. 2011ൽ അഴിമതിക്കെതിരായ ഇന്ത്യ പ്രചാരണപരിപാടിയിൽ ഹസാരെയുടെ അടുത്ത അനുയായികളായിരുന്നു ഇരുവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP