Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപി ഒലിച്ചുപോയത് സോണിയയെയും രാഹുലിനെയും കണ്ടിട്ടോ? ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ട് നിന്ന് ഭാഗ്യം പരീക്ഷിക്കാൻ ഉറച്ച് അമ്മയും മകനും

യുപി ഒലിച്ചുപോയത് സോണിയയെയും രാഹുലിനെയും കണ്ടിട്ടോ? ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ട് നിന്ന് ഭാഗ്യം പരീക്ഷിക്കാൻ ഉറച്ച് അമ്മയും മകനും

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്ന കോൺഗ്രസ് ഇത്തവണ തന്ത്രം മാറ്റി പരീക്ഷിക്കാൻ ഒരുങ്ങുന്നു. രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കടന്നാക്രമിച്ച് നരേന്ദ്ര മോദി നടത്തി പ്രചരണമാണ് യുപിയിൽ കോൺഗ്രസിന്റെ അടിത്തറ തകർത്തത്. രാഹുലും സോണിയയും മാത്രമാണ് സംസ്ഥാനത്തു നിന്നും വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് തോൽവിയുടെ വിശകലനങ്ങൾ വന്നപ്പോൾ ഏറ്റവും പഴി കേൾക്കേണ്ടി വന്നതും രാഹുൽ ഗാന്ധിയായിരുന്നു. അതുകൊണ്ട് തന്നെ ഉത്തർപ്രദേശ് അസംബ്ലി ഉപതെരഞ്ഞെടുപ്പിൽ പ്രചരണ രംഗത്തു നിന്നും വിട്ടു നിന്ന് ഭാഗ്യം പരീക്ഷിക്കാനാണ് രാഹുലിന്റെയും സോണിയയുടെയും തീരുമാനം.

സെപ്റ്റംബർ പതിമൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പാർട്ടിയുടെ അധ്യക്ഷയും ഉപാധ്യക്ഷനും പ്രചരണത്തിന് ഇറങ്ങില്ലെന്നാണ് വ്യക്തമാക്കിയത്. മണ്ഡലത്തിൽ പ്രചരണത്തിന ഇറങ്ങുന്ന 35 പേരുടെ പേരുകൾ പാർട്ടി ട്രഷറർ മോത്തിലാൽ വോറ പുറത്തിറക്കിയപ്പോൾ ഇതിൽ രാഹുലിന്റെയും സോണിയയുടെയും പേരില്ല. മധുസൂദൻ മിസ്ത്രി, ഗുലാം നബി ആസാദ്, മൊഹ്‌സിന കിദ്വായ്, ബേണി പ്രസാദ് വർമ തുടങ്ങിയ മുതിർന്ന നേതാക്കളാണ് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രചാരകർ.

ഉത്തർപ്രദേശിൽ വർഗീയ കലാപങ്ങൾക്ക് കാരണക്കാർ ബിജെപിയാണെന്നും പറഞ്ഞ് പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി ബഹളം വച്ചെങ്കിലും രാഹുൽ ഗാന്ധി പ്രചരണത്തിന് ഇറങ്ങുന്നില്ലെന്നാണ് അറിയുന്നത്. രാഹുൽ പ്രചരണത്തിന് ഇറങ്ങിയിടത്ത് കോൺഗ്രസിന് തിരിച്ചടിയേറ്റെന്ന് പാഠം ഉള്ളതുകൊണ്ട് താൻ മാറി നിന്നാലെങ്കിലും ഭാഗ്യം തെളിയുമോ എന്ന പരീക്ഷണത്തിനാണ് മുതിരുന്നത്. എന്നാൽ സാധാരണ ഗതിയിൽ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ പ്രചരണത്തിനെത്താറില്ലെന്ന വിശദീകരണമാണ് കോൺഗ്രസ് അധികൃതർ നൽകുന്നത്.

2009ൽ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലാണ് രാഹുൽ പ്രചരണത്തിന് ഇറങ്ങിയത്. അന്ന് കോൺഗ്രസ് സ്ഥാനാർഥി രാജ് ബാബർ വിജയിക്കുകയും ചെയ്തിരുന്നു. സമാജ് വാദി പാർട്ടിയുടെ ഡിംപിൾ യാദവായിരുന്നു കോൺഗ്രസിന്റെ എതിരാളി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംഎഎമാർ മത്സരിച്ച് വിജയിച്ച സാഹചര്യത്തിലാണ് യുപിയിലെ 11 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം രാഹുൽ പ്രചരണത്തിനെത്താത്തത് വിവാദമാക്കുന്നതിനെ വിമർശിച്ച് മുതിർന്ന നേതാവ് അജയ് മാക്കൻ രംഗത്തെത്തി. നരേന്ദ്ര മോദി ബിഹാർ, ഉത്തരാഖണ്ഡ്, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയോ എന്ന ചോദ്യമാണ് മാക്കൻ ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP