Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ എൻസിപിയിൽ ബിജെപി പിന്തുണ വിവാദം; മോദിക്ക് കൈ ഉയർത്തുന്നതിൽ തോമസ് ചാണ്ടിക്ക് കുഴപ്പമില്ല; ഇടത് മുഖം മാറ്റാൻ അനുവദിക്കില്ലെന്ന് ശശീന്ദ്രനും

കേരളത്തിലെ എൻസിപിയിൽ ബിജെപി പിന്തുണ വിവാദം; മോദിക്ക് കൈ ഉയർത്തുന്നതിൽ തോമസ് ചാണ്ടിക്ക് കുഴപ്പമില്ല; ഇടത് മുഖം മാറ്റാൻ അനുവദിക്കില്ലെന്ന് ശശീന്ദ്രനും

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ബിജെപിക്ക് നേട്ടം കേരളത്തിൽ രാഷ്ട്രീയ വിവാദമാകുന്നു. ബിജെപിയുടെ സംസ്ഥാന ഘടകവുമായി ബന്ധപ്പെട്ടല്ലിത്. ഇടതുമുന്നണിയിലാണ് മറാത്തയിലെ മോദി വിജയം ചർച്ചയാകുന്നത്. മഹാരാഷ്ട്രയിൽ കേവല ഭൂരിപക്ഷത്തിനടുത്ത് എത്തിയ ബിജെപിക്ക് എൻസിപിയുടെ ദേശീയ നേതൃത്വം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതാണ് ഇതിന് കാരണം.

എൻസിപിക്ക് കേരളത്തിൽ രണ്ട് എംഎൽഎമാരുണ്ട്. എ. കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും. ഇരുവരുമിപ്പോൾ ഇടതുമുന്നണിയുടെ ഭാഗമാണ്. ബിജെപിക്ക് എൻസിപി നേതൃത്വം പിന്തുണ നൽകിയതിനെ കുറിച്ച് എൻസിപിയുടെ സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയാണ് ആദ്യം ആവശ്യപ്പെട്ടത്. ബിജെപിക്ക് മുബൈയിൽ പിന്തുണ നൽകിയാൽ കേരളത്തിലെ ഇടതു പക്ഷത്ത് എൻസിപിക്ക് സ്ഥാനമില്ലെന്ന് പറയാതെ പറയുകയായിരുന്നു ബേബി. ഇതോടെ എൻസിപിയിൽ തർക്കവും തുടർന്നു.

എൻസിപിയുടെ നിയമസഭാ കക്ഷി നേതാവ് തോമസ് ചാണ്ടിയാണ്. ബിജെപിക്ക് പിന്തുണ നൽകാനുള്ള മഹാരാഷ്ട്ര ഘടകത്തിന്റെ നീക്കത്തെ തോമസ് ചാണ്ടി പിന്തുണയ്ക്കുമ്പോൾ എ.കെ ശശീന്ദ്രൻ എംഎ‍ൽഎ  ശക്തമായി എതിർക്കുന്നു. ബിജെപിയെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് തോമസ് ചാണ്ടി പറയുന്നത്. ശരത് പവാർ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ ബിജെപി ബാന്ധവം അംഗീകരിക്കാനേ ആകില്ലെന്നാണ് എ.കെ ശശീന്ദ്രന്റെയും കൂട്ടരുടെയും നിലപാട്.

അതിനിടെ പ്രശ്‌നം ചർച്ച ചെയ്യാൻ സംസ്ഥാന സമിതി ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അറിയിച്ചു. മഹാരാഷ്ട്രയിൽ ബിജെപിക്ക് പിന്തുണ നൽകിയാൽ പിന്നെ എൻ.സി.പിക്ക് ഇടതു മുന്നണിയിൽ തുടരാനാകില്ല. ഈ സാഹചര്യം ഉഴവൂർ വിജയനും മനസ്സിലാക്കുന്നുണ്ട്. എന്നാൽ ശിവസേനയുടെ പിന്തുണയുമായി ബിജെപി മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയാൽ വിവാദം ഒഴിയുകയും ചെയ്യും. അതിനാൽ കരുതലോട് പ്രതികരിക്കാനാണ് ഉഴവൂർ വിജയന്റെ തീരുമാനം.

മഹാരാഷ്ട്രയിലെ ബിജെപിയോടൊപ്പമുള്ള കൂട്ടു കെട്ട് കേരളത്തിൽ ആത്മഹത്യാ പരമെന്നാണ് ശശീന്ദ്രൻ അനുകൂലികളുടെ പക്ഷം. ഇവർ ഇടതുപക്ഷത്ത് ഉറച്ചു നിൽക്കും. എന്നാൽ തോമസ് ചാണ്ടിയും കൂട്ടരും പുതിയ രാഷ്ട്രീയ സാധ്യതകളും നോട്ടമിടുന്നു. അതുകൊണ്ട് തന്നെ പിളർപ്പിനുള്ള എല്ലാ അന്തരീക്ഷവും എൻ.സി.പി സംസ്ഥാന ഘടകത്തിൽ സജീവമാണ്.

ലോക്‌സഭാ സീറ്റില്ലാത്തതിനാൽ ഇടതു മുന്നണി വിടണമോ വേണ്ടയോ എന്ന കാര്യത്തിൽ നേരത്തെതന്നെ എൻ.സി.പി സംസ്ഥാന ഘടകത്തിലെ  ഭിന്നതയുണ്ടായിരുന്നു. ഇടതുമുന്നണി വിടരുതെന്ന കർശന നിലപടാണ് ശശീന്ദ്രൻ അന്നുമെടുത്തത്. എന്നാൽ ഇടത് നേതൃത്വത്തിന് കീഴടങ്ങി പാർട്ടിയുടെ അന്തസ്സ് ഇല്ലാതാക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് തോമസ് ചാണ്ടിക്കുള്ളത്.

കുട്ടനാട് എംഎ‍ൽഎയായ തോമസ് ചാണ്ടി യു.ഡിഎഫ് പക്ഷത്ത് നിന്ന് കരുണാകരന്റെ ഡിഐസിയിലൂടെയാണ് ആദ്യം നിയമസഭയിലെത്തിയത്. പിന്നീട് ഇടതു പക്ഷത്തേക്ക് മാറി. ഇത്തവണ ഇടത് എംഎ‍ൽഎയായാണ് മത്സരിച്ച് ജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP