1 usd = 67.73 inr 1 gbp = 90.07 inr 1 eur = 79.01 inr 1 aed = 18.44 inr 1 sar = 18.06 inr 1 kwd = 224.19 inr

May / 2018
27
Sunday

പി സി ജോർജിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ; ഉറപ്പായിരുന്ന ദളിത് ഹിന്ദു വോട്ടുകൾ നഷ്ടമാകും; പൂഞ്ഞാറിൽ സ്വതന്ത്രനായി ഇറങ്ങിയ മുൻ ചീഫ് വിപ്പ് വെള്ളം കുടിക്കുന്നു

April 16, 2016 | 07:56 AM IST | Permalinkപി സി ജോർജിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ; ഉറപ്പായിരുന്ന ദളിത് ഹിന്ദു വോട്ടുകൾ നഷ്ടമാകും; പൂഞ്ഞാറിൽ സ്വതന്ത്രനായി ഇറങ്ങിയ മുൻ ചീഫ് വിപ്പ് വെള്ളം കുടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങളിൽ ഒന്നാണ് പൂഞ്ഞാറിലേത്. എൽഡിഎഫും യുഡിഎഫും ബിജെഡിഎസ് സ്ഥാനാർത്ഥിയും ഒരേ പോലെ വിജയം പ്രതീക്ഷിക്കുന്ന ചതുർഷകോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഇതുവരെ മുൻതൂക്കം നേടിയിരുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി സി ജോർജിന് ഒടുവിൽ പാരയായത് എസ്ഡിപിഐയുടെ പരസ്യ പിന്തുണയാണ്. പൂഞ്ഞാർ ഈരാറ്റുപേട്ട ഭാഗത്ത് ഏതാണ്ട് എണ്ണായിരത്തോളം വോട്ട് മറിക്കാൻ സ്വാധീനമുള്ള സംഘടനയാണ് എസ്ഡിപിഐ. എസ്ഡിപിഐ കഴിഞ്ഞ ദിവസം ജോർജിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത് പുലിവാലാകും എന്നതാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം എസ്ഡിപിഐ പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ജോർജിന്റെ വലം കൈയായി അറിയപ്പെടുന്ന മാലേത്ത് പ്രതാപചന്ദ്രൻ അത് ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. ജോർജ്ജിനെ പിന്തുണയ്ക്കുന്നതായി പിന്നീട്  എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് കെ.എം.അഷ്‌റഫ്, എസ്‌പി ദേശീയ സെക്രട്ടറി ജോ ആന്റണി എന്നിവരും അറിയിച്ചു. യുപിയിലെ സമാജ് വാദി പാർട്ടിയുമായി ചേർന്ന് എസ്ഡിപിഐ സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഈ സഖ്യമാണ് ജോർജ്ജിനെ പരസ്യമായി പിന്തുണയ്ക്കുക. സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന 95 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ഇതിനിടെയാണ് ജോർജ്ജിനെ പിന്തുണയ്ക്കാനും തീരുമാനിച്ചത്.

എന്നാൽ എസ്ഡിപിഐ ജോർജ്ജിനെ പിന്തുണക്കുന്നു എന്നറിയിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിന് പോലും വിരുദ്ധമായ പ്രതികരണമാണ് ലഭിച്ചത്. ഇത് ജോർജ്ജിനെ കൂടുതൽ ആശങ്കയിൽ ആക്കുന്നുണ്ട്. കൈവെട്ടുകാരുമായി കൂട്ടുകൂടുന്ന ജോർജ്ജിനെ എങ്ങനെ സാധിക്കുന്നുവെന്ന ചോദ്യം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടണ്ട്.

ദളിത് ഹിന്ദു വോട്ടർമാർക്കിടയിൽ നല്ല സ്വാധീനം ഉണ്ടായിരുന്ന ജോർജിന്റെ പിന്തുണ എസ്ഡിപിഐ പിന്തുണ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ. പൂഞ്ഞാർ മണ്ഡലത്തിലെ ഹിന്ദു വോട്ടുകൾ പൊതുവേ മുസ്ലിം - ക്രിസ്ത്യൻ വിരുദ്ധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ദളിത് ഹിന്ദുക്കൾക്കിടയിൽ നല്ല സ്വാധീനം ഉണ്ടാക്കിയ ജോർജിന്റെ എസ്ഡിപിഐ ബന്ധം തുറന്ന് കാട്ടി യുഡിഎഫും എൽഡിഎഫും ബിജെപിയും ഒരു പോലെ പ്രചരണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ മത്സരിക്കുന്ന ബിഡിജെഎസ് സ്ഥാനാർത്ഥി ഉല്ലാസ് ഈ അവസരം നന്നേ മുതലെടുക്കുന്നുണ്ട്. ഈ പ്രചരണം കൂടുതൽ ജോർജിന് ലഭിക്കാവുന്ന വലിയൊരു ശതമാനം ദളിത് വോട്ടുകൾ അട്ടിമറിക്കപ്പെട്ടേക്കാം എന്നാണ് റിപ്പോർട്ട്.

ഒരേ സമയം ബിജെപിയോടും എസ്ഡിപിഐയോടും സഖ്യം ഉണ്ടാക്കി വിജയം ഉറപ്പിക്കാൻ ആയിരുന്നു ജോർജിന്റെ ആദ്യകാല നീക്കം. എന്നാൽ പൂഞ്ഞാർ ബിജെഡിഎസിന് നൽകിയതോടെ വോട്ട് കച്ചവടം എന്ന മോഹം ജോർജ് ഉപേക്ഷിക്കുകയായിരുന്നു. എസ്എൻഡിപിക്ക് നല്ല സ്വാധീനമുള്ള ഈ മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മികച്ച തോതിൽ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. മൈക്രോ ഫിനാൻസ് ചൂണ്ടിക്കാട്ടി മിക്കയിടങ്ങളിലും എസ്എൻഡിപി വനിതാ പ്രവർത്തകർ പ്രചരണ രംഗത്തുണ്ട്. ഏറ്റവും കറഞ്ഞത് 20, 000 വോട്ടെങ്കിലും പിടിക്കാൻ ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് കഴിയുമെന്നാണ് സൂചന. വെള്ളാപ്പള്ളി നടേശൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ചോ ആറോ മണ്ഡലങ്ങളിൽ ഒന്നാണ് പൂഞ്ഞാർ.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അവസാന നിമിഷം വരെ അനിശ്ചിതാവസ്ഥ നിലനിർത്തിയ എൽഡിഎഫും യുഡിഎഫും ഇപ്പോൾ പ്രചരണ രംഗത്ത് സജീവം ആയി കഴിഞ്ഞു. 15 കൊല്ലത്തെ വനവാസത്തിന് ശേഷം രംഗത്തിറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി ജോർജ്ജുകുട്ടി അഗസ്റ്റി ഇനിയും പഴയ ഫോം വീണ്ടെടുത്തിട്ടില്ല. ജോർജ്ജുകുട്ടിക്കെതിരെ അതിശക്തമായ പ്രചാരണങ്ങൾ മണ്ഡലത്തിൽ സജീവം ആണ്. എന്നാൽ പ്രഗൽഭനായ ജോർജ്ജുകുട്ടി പ്രചാരണത്തിന്റെ അവസാന ദിവസങ്ങൾ ആകുമ്പോഴേക്കും മുന്നേറുമെന്ന വിശ്വാസം ആണ് കേരള കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ. പി സി തോമസിനൊപ്പം പാർട്ടിവിട്ട ജോർജ്ജുകുട്ടിക്ക് സീറ്റ് നൽകുന്നതിൽ കേരള കോൺഗ്രസ്സിൽ ഉണ്ടായിരുന്ന അതൃപ്തി മാണി ഇടപെട്ട് പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്.

ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് വോട്ട് ചോദിക്കുന്നതിൽ സഭയുടെ നോമിനിയായി ഇടതു സ്ഥാനാർത്ഥിയായി മാറിയ പിസി ജോസഫ് മൈക്കിന് മുൻപിൽ പ്രകടനം പൊതുസ്വീകാര്യത ഉണ്ടാക്കി നൽകിയിട്ടുണ്ട്. ആളുകളെ കയ്യിൽ എടുക്കുന്ന വിധം പിസി ജോസഫ് നടത്തുന്ന പ്രസംഗങ്ങൾ ഇടത് അണികൾക്ക് ആവേശം ഉണ്ടാക്കുന്നുണ്ട്. ജോർജ് ജെ മാത്യുവിന്റെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാൻ തീവ്ര പരിശ്രമം നടത്തിയ ഇടത് മുന്നണി പ്രവർത്തകർക്ക് അത് സാധിച്ചു കിട്ടിയതുകൊണ്ട് ഇപ്പോഴത്തെ സ്ഥാനാർത്ഥിക്കു വേണ്ടി ഒരുമിച്ച് നിൽക്കാനുള്ള തീരുമാനത്തിലാണ്. ഈ ഐക്യവും പിസി ജോസഫിന്റെ പ്രഭാഷണ ചാരുതയുമാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം യോഗം ചേർന്ന് പിസി ജോസഫിന്റെ പ്രസംഗത്തിന് വേദി ഒരുക്കുകയാണ് ഇപ്പോൾ ഇടത് മുന്നണി.

എന്തായാലും എതിരാളികളെ നിഷ്പ്രഭനാക്കി ഒറ്റക്ക് ജയിക്കാം എന്ന ജോർജിന്റെ ആത്മവിശ്വാസത്തിന് ഇടിവ് തട്ടിയതായാണ് സൂചന. മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവരോട് ജോർജ് അനാവശ്യമായി തട്ടിക്കയറുന്നത് വിജയപ്രതീക്ഷ നഷ്ടപ്പെടുത്തിയതിന്റെ ഭാഗമാണെന്നാണ് വിമർശകർ പറയുന്നത്. മീഡിയ വൺ ടിവിക്കായി ചർച്ച നടത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയെ തല്ലാൻ തുടങ്ങിയത് പോലെയുള്ള പെട്ടന്ന് പ്രകോപിക്കുന്ന നിരവധി സംഭവങ്ങൾ മണ്ഡലത്തിൽ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോർജിന്റെ രാഷ്ട്രീയ ഭാവി നിരാശനാക്കുന്ന ഈ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ തന്നെയായിരിക്കും ജോർജിന് പാരയാവുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഗുജറാത്തുകാർക്ക് ഇവൾ 'ലേഡി ഡോൺ'; അടുപ്പക്കാർക്ക് ഇവൾ പ്രിയപ്പെട്ട 'ഡിക്കു'; വള ഇടേണ്ട കൈകളിൽ വാളേന്തി വിറപ്പിച്ച് ഗുജറാത്തിലെ സുന്ദരിയായ വില്ലത്തി; 20കാരിയായ ഈ സുന്ദരിക്കോതയുടെ ഹോബി വാൾ വീശി പണം തട്ടൽ: ബോയ് ഫ്രണ്ട്‌സിനൊപ്പം കറങ്ങി നടന്ന് പണപ്പിരിവ് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ വില്ലത്തിക്ക് മലയാളികൾ അടക്കം നിരവധി ഫാൻസ്
ഇവർ കരുതുന്നത് ഇവരുടെ കുടുംബ സ്വത്താണ് കെഎസ്ആർടിസി എന്ന്; ഇവർക്കെന്താ കൊമ്പുണ്ടോ? അവർക്ക് കൊടുക്കുന്ന വരിസംഖ്യ നിങ്ങൾ എനിക്കു താ: ഞാൻ ഇത് ശരിയാക്കി തരാം; ഇതിനകത്തേ അവർ കളിക്കൂ, പുറത്തേക്കു വന്നാൽ നിർത്തിക്കും; തറഭീഷണി എന്നോട് വേണ്ട; നിങ്ങടെ കൂടെ ഞാനുണ്ട്; എന്റെ കൂടെ ഗവൺമെന്റുണ്ട്: കെഎസ്ആർടിസിയെ ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ട യൂണിയൻ നേതാക്കൾക്കെതിരെ അവരുടെ മടയിൽ കയറി തച്ചങ്കരിയുടെ അറ്റാക്ക്
ലോകം മുഴുവനും അറിയപ്പെടുന്ന നായർ ബിസിനസ് കുടുംബത്തിലെ സുന്ദരനായ യുവാവിന് വധുവിനെ വേണം; ആ ഭാഗ്യവതിയായ പെൺകുട്ടി സുന്ദരിയും സൽ സ്വഭാവിയും വിദ്യാഭ്യാസമുള്ളവളും ആയിരിക്കണം; 18 വിവാഹ പരസ്യങ്ങളുടെ സ്ഥലം അപഹരിച്ചു മാതൃഭൂമിയുടെ മാട്രിമോണിയൽ കോളത്തിൽ ഇന്ന് പരസ്യം ചെയ്ത ആ സമ്പന്ന കുടുംബം ഏത്? സോഷ്യൽ മീഡിയയ്ക്ക് സംശയം തീരുന്നില്ല
ഗ്രൂപ്പു വഴക്കിൽ നാറിയ സംസ്ഥാന ബിജെപിയുടെ സമ്പൂർണ നിയന്ത്രണം ഏറ്റെടുത്ത് അമിത് ഷാ; പുതിയ പ്രസിഡന്റാകാൻ സംസ്ഥാനത്തെ ആരുടെയും അഭിപ്രായം തേടുകയില്ല; നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും മുൻതൂക്കം കെ സുരേന്ദ്രന് തന്നെ; കേരളത്തിന് പുറത്തു പ്രവർത്തിക്കുന്ന നാല് നേതാക്കളുടെ സാധ്യതയും പരിശോധിക്കുന്നു
അന്ത്യ ചുംബനം നൽകാൻ കൊറിയോഗ്രാഫറായ മകനോ എയർ ഹോസ്റ്റസായ മകളോ എത്തുമെന്ന് കരുതി കാത്തിരുന്നത് വെറുതെയായി; ആശുപത്രിയിലാക്കി മകൻ മുങ്ങിയതിനെ തുടർന്ന് വൃദ്ധസദനത്തിൽ ആയ പഴയകാല നടി ഗീതയെ മരണം വിളിച്ചത് ആരും തിരിഞ്ഞ് നോക്കാതെ; ബന്ധുക്കൾ ആരെങ്കിലും എത്തുമെന്ന് കരുതി 100 സിനിമകളിൽ അഭിനയിച്ച നടിയുടെ മൃതദേഹം മോർച്ചറിയിൽ കാത്തിരിക്കുന്നു
ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്; എഐസിസി ജനറൽ സെക്രട്ടറി പദവിയിൽ നിയമിച്ച് രാഹുൽ ഗാന്ധി; ദിഗ് വിജയ് സിംഗിന് മാറ്റി ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതലയും നൽകി; എ കെ ആന്റണിക്കൊപ്പം കോൺഗ്രസ് ഹൈക്കമാൻഡ് രാഷ്ട്രീയത്തിന്റെ ഭാഗമായി ജനങ്ങളുടെ നേതാവ്; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാനുള്ള കോർ ടീമിന്റെയും ഭാഗം
ട്രെയിൻ യാത്രയ്ക്കിടെ എന്റെ സീറ്റിന് അടുത്ത് വെള്ളത്താടിയും വെള്ള മുടിയുള്ള ഒരു വെള്ള വസ്ത്രധാരി വന്നിരുന്നു; ആറന്മുളയിലെ സമരത്തെ പറ്റി തന്റെ ക്ഷീണമൊക്കെ മാറ്റിവച്ച് അദ്ദേഹം മറുപടി തന്നു; ഇപ്പോഴദ്ദേഹം മിസോറാം ഗവർണ്ണറായി നിയമിതനായതിൽ എനിക്കഭിമാനം തോന്നുന്നു: കുമ്മനത്തെ ട്രോളുന്നവരോട് മലങ്കര ഓർത്തഡോക്‌സ് വിശ്വാസിയായ ഒരു കോൺഗ്രസ്സുകാരന് പറയാനുള്ളത്
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
പിണങ്ങി കഴിയുന്ന ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്താൻ ഭാര്യ അർദ്ധരാത്രിയിൽ വീട്ടിലെത്തിയപ്പോൾ കണ്ടത് അന്യസ്ത്രീയെ; നിയന്ത്രണം വിട്ടു തല്ലാൻ ചെന്ന ഭാര്യയെ ഭർത്താവും കാമുകിയും ചേർന്ന് ഇഞ്ചക്കിട്ടു; രംഗം പകർത്തിയ നാട്ടുകാരന്റെ മൊബൈലും യുവതി തല്ലിപ്പൊട്ടിച്ചു: കൊട്ടിയത്ത് അർദ്ധരാത്രിയിൽ നടന്ന ചവിട്ടു നാടകം ഇങ്ങനെ
കുമ്മനത്തെ ട്രോളിയ മനോരമ ന്യൂസ് റൂമിലേക്ക് വിളിച്ച് തെറിവിളികൾ; ഒന്നുമറിയാത്ത റിപ്പോർട്ടർമാർക്ക് നേർക്കും സൈബർ ആക്രമണം; അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും അടിക്കുറിപ്പ് മാത്രം എടുത്ത് പ്രചരണം നടത്തുന്നത് ദൗർഭാഗ്യകരമെന്ന് വിശദീകരിച്ച് മനോരമ ചാനൽ; സ്‌ക്രോളിങ്ങിൽ ഖേദപ്രകടനം നടത്തിയിട്ടും സൈബർ അറ്റാക്കിന്റെ മൂർച്ഛ കുറയുന്നില്ല
എതിർ ദിശയിലൂടെ പാഞ്ഞു കെഎസ്ആർടിസിയുടെ ജന്റം ബസ്; എതിരെ ശരിയായ വഴിയെ വന്ന യുവതി വെട്ടിച്ചു മാറ്റാതെ റോഡിന് നടുവിൽ നിർത്തി പ്രതിഷേധിച്ചു; കോട്ടയത്ത് മിനിറ്റുകൾക്കുള്ളിൽ ഗതാഗത കുരുക്ക്; പൊലീസ് എത്തി പറഞ്ഞിട്ടും ബസ് പിറകോട്ട് മാറ്റാതെ വണ്ടി എടുക്കില്ലെന്ന് യുവതി: ഒറ്റയാൻ സമരം വിജയിക്കാൻ ഒടുവിൽ മുട്ടു മടക്കി കെഎസ്ആർടിസി ഡ്രൈവർ
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
35കാരിയായ വീട്ടമ്മ 60കാരനായ സ്വർണ്ണക്കട മുതലയാളിയുടെ പീഡനത്തിന് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; ബെൻസ് കാറിൽ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്നെ പീഡിപ്പിച്ച് സുഖിച്ച് സിനിമ കാണാൻ; ഒരു വശത്ത് അമ്മയേയും മറുവശത്ത് കുഞ്ഞിനേയും പീഡിപ്പിച്ച് നിർവൃതിക്ക് ശ്രമിച്ച് മൊയ്തീൻ കുട്ടി; രോഷം അടങ്ങാതെ മലപ്പുറംകാർ
കലൂർ സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരുന്നെങ്കിൽ ചെലവ് ഇതിൽ കുറവാകുമായിരുന്നിട്ടും പാടം നികത്തി തന്നെ എ ആർ റഹ്മാൻ ഷോ നടത്താൻ ഫ്‌ളവേഴ്‌സ് ടിവി ഇറങ്ങി തിരിച്ചത് എന്തുകൊണ്ട്? ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാൻ അനുമതി നൽകിയത് ജില്ലാ ഭരണകൂടം; എ.ആർ റഹ്മാൻ ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കർ നിലംനികത്തി കരഭൂമിയാക്കൽ; നിയമം കണ്ണടച്ചപ്പോൾ ദൈവം വഴിമുടക്കിയത് ഇങ്ങനെ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
പെണ്ണുങ്ങൾ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ചു കൊണ്ടാണ് ഭർത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തന്ത്രത്തിൽ ബോട്ടിൽ കയറ്റി; കണ്ടൽകാട്ടിൽ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ്; കൂട്ടുകാരനും ബന്ധുവുമായ ഉദയനും മയക്കത്തിൽ വിദേശിയെ പീഡിപ്പിച്ചു; ഉണർന്നെണീറ്റപ്പോൾ ഒരുമിച്ച് മാനഭംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തത് ഏറ്റുമുട്ടലായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും ഉമേഷ്; തുരുത്തിൽ ഒരു അതിഥിയുണ്ടെന്ന് അയൽവാസിയോട് പറഞ്ഞത് വഴിത്തിരിവായി; ലിഗയുടെ കൊലപാതകികളെ ബെഹ്‌റയും മനോജ് എബ്രഹാമും കുടുക്കിയത് തന്ത്രങ്ങളൊരുക്കി; കേരളാ പൊലീസിന് ഇനി തല ഉയർത്താം
44കാരിക്കുള്ളത് 12 ഭർത്താക്കന്മാരും ഏഴ് മക്കളും! 17കാരിയായ മകൾ വീടുവിട്ടത് അവസാന കാമുകന്റെ പ്രലോഭനം സഹിക്കാതെ വന്നതോടെ; 'സ്‌നേഹ കൂടാരത്തിന്റെ' ഇംഗിതം സാധിച്ചു കൊടുക്കാൻ അമ്മയുടെ ശുപാർശയും; കിടയ്ക്കടിയിൽ നിന്ന് കിട്ടിയ ഡയറിയിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന കഥ; കള്ളി പൊളിഞ്ഞതോടെ പീഡകൻ ഒളിവിൽ; നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ ട്രസ്റ്റിൽ പണപ്പിരിവും മധ്യവയസ്‌കയുടെ വീട്ടിൽ ശൃംഗാരവുമായി നടന്ന ബിനു കുടുങ്ങിയത് ഇങ്ങനെ