Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തന്റെ ലക്ഷ്യം വിമാനത്താവളം തന്നെ; അതു നാട്ടുകാർക്കു വേണ്ടെങ്കിൽ അവർ തന്നെ തോൽപിക്കട്ടെ; ആറന്മുളയിൽ ശിവദാസൻനായരുടെ വെല്ലുവിളി ഇങ്ങനെ

തന്റെ ലക്ഷ്യം വിമാനത്താവളം തന്നെ; അതു നാട്ടുകാർക്കു വേണ്ടെങ്കിൽ അവർ തന്നെ തോൽപിക്കട്ടെ; ആറന്മുളയിൽ ശിവദാസൻനായരുടെ വെല്ലുവിളി ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആറന്മുളയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തികഞ്ഞ ആത്മവിശ്വാസത്തിയലാണ്. ആറന്മുള വിമാനത്താവളം യാഥാർഥ്യമാക്കുക എന്നതാണ് തന്റെ മുഖ്യപ്രചാരണായുധമെന്നു പറയുന്ന ശിവദാസൻ നായർ അതുകൊണ്ടു തന്നെ താൻ വിജയിക്കുമെന്ന് പറയുന്നു. ഇതിന്റെ പേരിൽ തന്നെ തോൽപിക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്നു. ആറന്മുള ക്ഷേത്രത്തിലും സ്വന്തം വീട്ടുനടയിലും വച്ച് തന്നെ ആക്രമിച്ചതും വഴിപാടു പോലെ എല്ലാദിവസവും തുടർച്ചയായി രണ്ടുമാസം തന്റെ വീട്ടുനടയിൽ വന്ന് കോലം കത്തിച്ചതും ഈ ജില്ലയ്ക്ക് വിമാനത്താവളം ആവശ്യമാണെന്ന നിലപാട് കൊണ്ടായിരുന്നു. ആ നിലപാടിൽ ഇപ്പോഴും ഒരു മാറ്റവുമില്ല.

ഇപ്പോൾ ഇടതുപക്ഷത്തിന് ഒരു മനംമാറ്റം. വിമാനത്താവളം വേണം. പക്ഷേ പരിസ്ഥിതി ആഘാതം ഉണ്ടാകാൻ പാടില്ല. നെടുമ്പാശേരി വിമാനത്താവളത്തിന് പരിസ്ഥിതി ആഘാതമുണ്ടോ? അത് വയലിൽ മണ്ണിട്ടു നികത്തിയതാണല്ലോ? കണ്ണൂരിൽ കുന്നിടിച്ച് മരം വെട്ടിയാണല്ലോ വിമാനത്താവളം നിർമ്മിച്ചത്. അവിടെങ്ങുമില്ലാത്ത ഒരു പ്രശ്‌നം എന്തേ ഇവിടെ വന്നു? വിമാനത്താവളം വേണം. അത് പത്തനംതിട്ടയിൽ വേറെയെവിടെയെങ്കിലും മതി എന്നു പറയുന്നത് ഗൂഢോദ്ദേശ്യത്തോടെയാണ്.

വിമാനത്താവളം ജില്ലയ്ക്ക് വികസനം കൊണ്ടുവരും. ഇത്രയും വലിയൊരു പദ്ധതി ഇല്ലാതാക്കിയതിന് ശേഷം വികസനത്തെക്കുറിച്ച് ഇവിടെ വന്ന് ജനങ്ങളോട് വർത്തമാനം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? ഈ പദ്ധതി നടപ്പാക്കുന്നതിന് താൻ പരമാവധി ശ്രമിക്കും. അത് ഈ ജില്ലയിലെ ജനങ്ങൾക്ക് ആവശ്യമാണ് എന്ന് ബോധ്യമുണ്ട്. തെരഞ്ഞെടുപ്പിന്റെ വേളയിലും അർഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം താൻ ഇതു തന്നെ ആവർത്തിക്കുകയാണ്. വിമാനത്താവളം വേണ്ടെങ്കിൽ വോട്ടർമാർ എന്നെ തോൽപിക്കട്ടെ. അതുകൊണ്ട് തറപ്പിച്ചു പറയുന്നു-ഈ തെരഞ്ഞെടുപ്പിൽ താൻ വോട്ട് തേടുന്നത് വിമാനത്താവളം നടപ്പിലാക്കുന്നതിന് വേണ്ടിയാണ്.

ഏതെങ്കിലും ഒരു സമുദായത്തിന്റെ പേരിൽ ജയിച്ചു കയറിക്കളയാം എന്ന ചിന്തയോടു കൂടി ആരെങ്കിലും ഇവിടെ വന്നിട്ടുണ്ടെങ്കിൽ ആറന്മുളയുടെ മണ്ണിൽ അത് നടക്കില്ല. ഇത് പ്രബുദ്ധമായ പത്തനംതിട്ട ജില്ലയാണ്. ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഇത്തരത്തിൽ ചില സ്വാർഥമോഹികൾ വന്ന് തെരഞ്ഞെടുപ്പിന് നിന്നിട്ടുണ്ട്. അവരൊക്കെ ഇളിഭ്യായി പോയിട്ടുണ്ട് എന്നും ശിവദാസൻ നായർ പറഞ്ഞു. വികസന രംഗത്ത് തികഞ്ഞ ആത്മവിശ്വാസമുണ്ട്.

വികസനവും കരുതലുമെന്ന മുദ്രാവാക്യമുയർത്തി സംരക്ഷിക്കാൻ ഒരു സർക്കാരുണ്ട് എന്ന ബോധ്യം ജനങ്ങൾക്കുണ്ട്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും പദ്ധതികൾ നടപ്പാക്കി. റോഡുകൾ സഞ്ചാരയോഗ്യമാക്കി. രണ്ടു സർക്കാർ കോളജുകളാണ് ഈ സർക്കാരിന്റെ കാലത്ത് നിലവിൽ വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ മുഖ്യ വാഗ്ദാനം ആറന്മുള വിമാനത്തവളമായിരുന്നു. പിന്നീട് അത് വിവാദങ്ങളിൽപ്പെടുത്തി ഇല്ലാതാക്കി. ശക്തമായ ത്രികോണ മൽസരം തന്നെയാണ് ആറന്മുളയിൽ നടക്കുന്നത്. പക്ഷേ, താൻ ഒരു വള്ളപ്പാട് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP