Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെഡിയുവിൽ ലയിക്കാൻ സോഷ്യലിസ്റ്റ് ജനത ധാരണയുണ്ടാക്കി; ലയനസമ്മേളനം കേരളത്തിൽ; തീയതി പ്രഖ്യാപനം പിന്നീട്

ജെഡിയുവിൽ ലയിക്കാൻ സോഷ്യലിസ്റ്റ് ജനത ധാരണയുണ്ടാക്കി; ലയനസമ്മേളനം കേരളത്തിൽ; തീയതി പ്രഖ്യാപനം പിന്നീട്

ന്യൂഡൽഹി: ജനതാദൾ യുണൈറ്റഡിൽ ലയിക്കാൻ സോഷ്യലിസ്റ്റ് ജനതയിൽ ധാരണയായി. ജെഡിയു നേതാവ് ശരദ് യാദവും എസ്‌ജെഡി നേതാവ് എം പി വീരേന്ദ്രകുമാറും ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇരുവരും തമ്മിൽ ചർച്ച നടത്തിയിരുന്നു.

ലയനപ്രഖ്യാപനം പിന്നീടുണ്ടാകും. ലയനസമ്മേളനം കേരളത്തിൽ നടത്തുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുപാർട്ടികളും അതുവരെ സഹകരിച്ച് പ്രവർത്തിക്കും. ലയനസമ്മേളനത്തിന്റെ തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും. കേരളത്തിൽ നടക്കുന്ന ലയന പരിപാടിയിൽ ജെഡിയു നേതാക്കളായ ശരത് യാദവും നിതീഷ് കുമാറും പങ്കെടുക്കും.

മതനിരപേക്ഷ ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി മതനിരപേക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സ്ഥിതി മാറി. മറ്റ് സോഷ്യലിസ്റ്റ് പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് എം പി വീരേന്ദ്രകുമാർ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് ജനതയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് ജെഡിയു നേതാവ് ശരദ് യാദവ് പറഞ്ഞു. കോൺഗ്രസിനൊപ്പമാണ് കേന്ദ്രത്തിൽ ജെഡിയു പ്രവർത്തിക്കുന്നത്. സോഷ്യലിസ്റ്റ് ജനത കേരളത്തിൽ കോൺഗ്രസ് ഉൾപ്പെടുന്ന യുഡിഎഫ് മുന്നണിയിലാണ് പ്രവർത്തിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP