Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി കെ പത്മനാഭന്റെയും മോൻസ് ജോസഫിന്റെയും സുരക്ഷ പിൻവലിക്കില്ല; ഒ രാജഗോപാലിന് വീണ്ടും പ്രത്യേക സുരക്ഷ

സി കെ പത്മനാഭന്റെയും മോൻസ് ജോസഫിന്റെയും സുരക്ഷ പിൻവലിക്കില്ല; ഒ രാജഗോപാലിന് വീണ്ടും പ്രത്യേക സുരക്ഷ

കോട്ടയം: ബിജെപി നേതാവ് ഒ. രാജഗോപാലിന് വീണ്ടും പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. സുരക്ഷാപ്രശ്‌നങ്ങളും ഭീഷണികളുമില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒ. രാജഗോപാലിനുള്ള സുരക്ഷ മൂന്നുമാസം മുൻപ് പിൻവലിച്ചിരുന്നു. എന്നാൽ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒ രാജഗോപാലിന് വീണ്ടും സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ബിജെപി നേതാവ് സി.കെ. പത്മനാഭൻ, മോൻസ് ജോസഫ് എംഎൽഎ എന്നിവരുടെ സുരക്ഷ പിൻവലിക്കാൻ നേരത്തെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഇവർക്കു തുടർന്നും സുരക്ഷ നൽകാൻ നിർദേശിച്ചിട്ടുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP