Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗ്രൂപ്പുകളെ താലോലിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവും; അണികൾക്കും നേതാക്കൾക്കും മുന്നറിയുപ്പുമായി വി എം സുധീരൻ

ഗ്രൂപ്പുകളെ താലോലിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവും; അണികൾക്കും നേതാക്കൾക്കും മുന്നറിയുപ്പുമായി വി എം സുധീരൻ

തിരുവനന്തപുരം: ബാർ ലൈസൻസ് വിഷയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഒരുമിച്ച് പോരാടാൻ എ, ഐ ഗ്രൂപ്പുകൾ ഒരുങ്ങുന്നതിനിടെ ഗ്രൂപ്പുകളിക്ക് മുന്നറിയിപ്പുമായി സുധീരൻ രംഗത്തെത്തി. ഗ്രൂപ്പുകളെ താലോലിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് സുധീരൻ പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി പുനഃസംഘടന നടത്തും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രവർത്തനത്തെ ഗൗരവമായാണ് കാണുന്നത്. ഒരു ദിവസം കൊണ്ട് ഇത് അവസാനിപ്പിക്കാനാവുമെന്ന് കരുതുന്നില്ല. ഗ്രൂപ്പ് ഏതായാലും പ്രവർത്തിക്കുന്നവർക്കാണ് പരിഗണനയെന്നും സുധീരൻ പറഞ്ഞു.

ബാർ വിഷയത്തിൽ സുധീരനോടുള്ള നിലപാട് കടുപ്പിക്കാൻ സംഘടനാ തിരഞ്ഞെടുപ്പുമായി സഹകരിക്കാൻ എ, ഐ ഗ്രൂപ്പുകൾ തീരുമാനിച്ചെന്ന വാർത്തകൾ പുറത്തുവരുന്നതിന് ഇടെയാണ് സുധീരൻ ഗ്രൂപ്പുകൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജി കാർത്തികേയൻ സ്പീക്കർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ സുധീരനെ മാറ്റി കാർത്തിയേകനെ സ്ഥാനത്തെത്തിക്കാൻ ഇരു ഗ്രൂപ്പുകളും ഒരുമിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP