Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു വർഷത്തിന് ശേഷം ഉത്തർപ്രദേശിൽ നിന്നും പാർലമെന്റിലെത്തുന്ന ആദ്യ മുസ്ലിം എംപിയായി തബസും; കൈറാനയിൽ തബസും ഹസൻ സ്വന്തമാക്കിയത് ചരിത്ര നേട്ടം

നാലു വർഷത്തിന് ശേഷം ഉത്തർപ്രദേശിൽ നിന്നും പാർലമെന്റിലെത്തുന്ന ആദ്യ മുസ്ലിം എംപിയായി തബസും; കൈറാനയിൽ തബസും ഹസൻ സ്വന്തമാക്കിയത് ചരിത്ര നേട്ടം

ലഖ്നൗ: ഉത്തർ പ്രേദേശിലെ കൈരാനാ മണ്ഡലത്തിൽ തബസും ഹസൻ അധികാരത്തിൽ വന്നപ്പോൾ തിരുത്തിക്കുറിച്ചത് നാലു വർഷത്തെ ചരിത്രമാണ്. 2014ന് ശേഷം ഉത്തർപ്രദേശിൽ നിന്നും പാർലമെന്റിലെത്തുന്ന ആദ്യ മുസ്ലിം എംപിയായി മാറിയിരിക്കുകയാണ് തബസും. 2014ൽ ബിജെപിയുടെ ഹുക്കും സിങ് 2,36,000ത്തിലധികം വോട്ടുകൾ നേടി വിജയിച്ച മണ്ഡലത്തിലാണ് ബിജെപിയുടെ തോൽവി. ആർ.എൽ.ഡി-എസ്‌പി സ്ഥാനാർത്ഥിയായ ബീഗം തബസും ഹസന് ബി.എസ്‌പിയും കോൺഗ്രസ് പിന്തുണ നൽകിയതോടെ അമ്പതിനായിരത്തിലധികം വോട്ടുകൾക്ക് ജയിച്ചു കയറുകയായിരുന്നു. മൃഗാങ്ക സിങായിരുന്നു ബിജെപിയുടെ സ്ഥാനാർത്ഥി.

ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പരിചിത മുഖമായ തബസും ആർ.എൽ.ഡിയിൽ ചേരുന്നതിന് മുമ്പ് ബി.എസ്‌പി ടിക്കറ്റിൽ തബസും 2009ൽ ലോക്സഭയിലെത്തിയിരുന്നു. 1996 മുതൽ 1998 വരെ എംപിയായിരുന്ന സമാജ്വാദി പാർട്ടി നേതാവ് മുനവ്വിർ ഹസന്റെ ഭാര്യയാണ് തബസും. 2009ൽ ഹരിയാനയിൽ ഒരു കാറപകടത്തിൽ മരിക്കുകയായിരുന്നു മുനവ്വർ.

ബിജെപി എംപിയായിരുന്ന ഹുക്കും സിങ് കഴിഞ്ഞ ഫെബ്രുവരിയിൽ അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളായ ഗോരഖ്പുർ, ഫുൽപുർ മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരുന്നു.

ഇതിന്റെ ക്ഷീണം മറികടക്കാൻ ബിജെപിക്ക് കൈരാനയിൽ വിജയം അനിവാര്യമായിരുന്നു.എന്നാൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ഇവിടേയും പ്രതിപക്ഷ ഐക്യത്തിനോടു തോൽവി പിണഞ്ഞ ബി.ജ.പി അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളിയാണ് പാർട്ടിക്കും അമിത് ഷാക്കും മുന്നിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP