Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേഠിയില് രാഹുലിനെ തോൽപിക്കാൻ സ്മൃതി ഇറാനിയുടെ സാരി വിപ്ലവം; തോൽപിച്ചുവിട്ട സ്ത്രീകൾക്ക് 15000 സാരി സമ്മാനിച്ച് മനുഷ്യ വിഭവശേഷി മന്ത്രി

അമേഠിയില് രാഹുലിനെ തോൽപിക്കാൻ സ്മൃതി ഇറാനിയുടെ സാരി വിപ്ലവം; തോൽപിച്ചുവിട്ട സ്ത്രീകൾക്ക് 15000 സാരി സമ്മാനിച്ച് മനുഷ്യ വിഭവശേഷി മന്ത്രി

തിരഞ്ഞെടുപ്പിൽ തോൽപിച്ചെങ്കിലും, അമേഠിയിലെ ജനങ്ങളോട് സ്മൃതി ഇറാനിക്ക് തെല്ലും ദേഷ്യമില്ല. ദീപാവലി പ്രമാണിച്ച് അവിടുത്തെ 15,000 സ്ത്രീ വോട്ടർമാർക്ക് സമ്മാനമായി സാരി അയച്ചുകൊടുത്താണ് കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി തന്റെ നന്ദി അറിയിച്ചത്. ഒട്ടാകെ 15,000-ത്തോളം സാരികളാണ് മന്ത്രിയുടെ വകയായി മണ്ഡലത്തിൽ വിതരണം ചെയ്യുക.

തുടക്കത്തിൽ 12,000 സാരികൾ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീടത് 15,000 ആയി ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടമായി സൂറത്തിൽനിന്നെത്തിയ 12,000-ലേറെ സാരികൾ വിതരണം ചെയ്തുകഴിഞ്ഞു. ശേഷിച്ച സാരികൾ വരുന്നമുറയ്ക്ക് മണ്ഡലത്തിലെ വിദൂര ഗ്രാമങ്ങളിലുള്ള സ്ത്രീകൾക്ക് നൽകുമെന്ന് സ്മൃതിയുടെ സാരി സമ്മാന പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന വിജയ് ഗുപ്ത പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ വോട്ടുകിട്ടിയ ഗ്രാമങ്ങളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കാണ് സാരി സമ്മാനമായി നൽകുന്നത്. തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും, ബിജെപിക്ക് വൻതോതിൽ വോട്ട് വർധിച്ചിരുന്നു. ഈ സാഹചര്യത്തിൽ, വരുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് സ്മൃതിയുടെ സാരി സമ്മാനമെന്ന് വിലയിരുത്തപ്പെടുന്നു.

 

അമേഠി മണ്ഡലത്തിലുൾപ്പെട്ട നിയമസഭാ മണ്ഡലങ്ങളായ ഗൗരിഗഞ്ജ്, തിലോയി, ജഗദീഷ്പുർ, അമേഠി, സലോൺ എന്നിവിടങ്ങളിലെ ഓരോ ഗ്രാമങ്ങൾ തിരഞ്ഞെടുത്താണ് സാരി വിതരണം ചെയ്യുന്നത്. സൂറത്തിലെ മില്ലിൽനിന്ന് സ്മൃതി നേരിട്ടെത്തി തിരഞ്ഞെടുത്ത സാരികളാണ് വിതരണം ചെയ്യുന്നത്. എന്നാൽ, സാരികൾ വാങ്ങിയ മില്ലുകളേതെന്ന് വെളിപ്പെടുത്താൻ സംഘാടകർ തയ്യാറായിട്ടില്ല. സാരികൾ ദസറയ്ക്ക് വിതരണം ചെയ്യാനാണ് നേരത്തെ വിചാരിച്ചിരുന്നത്. എന്നാൽ, അത് പിന്നീട് ദീപാവലിയിലേക്ക് മാറ്റുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP