Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കന്നിയങ്കത്തിൽ പതറാതെ യുവ മോഡൽ; എല്ലാത്തിനും ഈ അവതാരികയക്ക് ഉത്തരവുമുണ്ട്; മിനിസ്‌ക്രീനിലെ താരം വോട്ട് തേടുന്നത് വികസനത്തിന്; ശാസ്തമംഗലത്തെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരെ പരിചയപ്പെടാം

കന്നിയങ്കത്തിൽ പതറാതെ യുവ മോഡൽ; എല്ലാത്തിനും ഈ അവതാരികയക്ക് ഉത്തരവുമുണ്ട്; മിനിസ്‌ക്രീനിലെ താരം വോട്ട് തേടുന്നത് വികസനത്തിന്; ശാസ്തമംഗലത്തെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരെ പരിചയപ്പെടാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മിനിസ്‌ക്രീനിൽ നിന്ന് തെരഞ്ഞെടുപ്പ് സ്‌ക്രീനിലേക്കുള്ള വരവ് വിജയമാക്കാനുള്ള തീവ്രപരിശ്രമത്തിലാണ് അഡ്വ.വീണാ എസ് നായർ. തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മോഡലും അവതാരികയുമായ വീണ എസ് നായരുടെ അരങ്ങേറ്റം.

ഇത്തവണ ശാസ്തമംഗലം വാർഡ് വനിതാസംവരണ വാർഡായതോടെയാണ് അഭിഭാഷകയും അവതാരികയുമായ വീണയ്ക്ക് സ്ഥാനാർത്ഥിയായി നറുക്ക് വീഴുന്നത്. വാർഡിലെ വോട്ടർമാരെ അടുത്തറിയാവുന്ന ജനകീയയായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം തിരുവനന്തപുരം ഡി.സി.സി അംഗീകരിക്കുകയും ചെയ്തു. അവതാരകയും അഭിഭാഷകയും ഒക്കെയാണെങ്കിലും കോൺഗ്രസുമായി വളരെ അടുപ്പമുള്ള കുടുംബാംഗം കൂടിയാണ് വീണ. കെപിസിസി ജനറൽ സെക്രട്ടറിയും ഉദുമ മുൻ എംഎ‍ൽഎ കെ.പി.കുഞ്ഞിക്കണ്ണന്റെ മരുമകളാണ് ഈ കോൺഗ്രസ് സ്ഥാനാർത്ഥി.

തിരുവനന്തപുരം ഡി.സി.സി വീണയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ശശി തരൂർ എംപിയാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കെപിസിസി ജനറൾ സെക്രട്ടറിയുടെ മരുമകൾ കൂടിയായതിനാൽ എങ്ങനെയും വീണയെ ജയിപ്പിക്കുക എന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. എന്നാൽ സജീവപ്രവർത്തകരായ മറ്റു മഹിളാകോൺഗ്രസ് പ്രവർത്തകരെ പരിഗണിച്ചില്ല എന്ന പരാതി ഉയർന്നിട്ടുണ്ടെങ്കിലും വിജയം ഉറപ്പിക്കാനാണ് സെലിബ്രിറ്റിയെ തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം. പല പേരുകൾ ഉയർന്നെങ്കിലും ശക്തമായ പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് അന്തിമനിമിഷത്തിൽ വീണ എസ്.നായരെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ തീരുമാനമായത്. വീണയ്ക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയവരെല്ലാം കോൺഗ്രസിന്റെ പ്രമുഖനേതാക്കളാണ്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അടക്കമുള്ള നേതാക്കളാണ് വോട്ടു തേടി ശാസ്തമംഗലം വാർഡിലെത്തുന്നത്.

എൽ.എൽ.എം ബിരുദധാരിയായ വീണ എസ് നായർ ഏഷ്യാനെറ്റ് പ്ലസ്, കിരൺ ടിവി തുടങ്ങിയ ചാനലുകളിലെ അവതാരകയായിരുന്നു. കൂടാതെ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായ വീണ അസോസിയേഷൻ ഫോർ ലീഗൽ എംപവർമെന്റ് ആൻഡ് റൂറൽ ട്രാൻസ്‌ഫോർമേഷൻ എന്ന സംഘടനയിലെ പ്രവർത്തക കൂടിയാണ്. കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്റെ മകനും ടെക്‌നോപാർക്ക് ഉദ്യോഗസ്ഥനുമായ കെ.പി.കെ തിലകനാണ് വീണയുടെ ഭർത്താവ്.

തന്റെ വാർഡിനെ കുറിച്ച് സെലിബ്രിറ്റി സ്ഥാനാർത്ഥിയുടെ സ്വപ്‌നം ഇങ്ങനെ ' ശാസ്തമംഗലം വാർഡിനെ ഒരു മോഡൽ വാർഡാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. സത്രീശാക്തീകരണം, റോഡ് വികസനം, എല്ലാ വീടുകളിലും ഓർഗാനിക് കൃഷി എന്നിവ നടപ്പാക്കുകയാണ് ലക്ഷ്യം. ഓർഗാനിക് കൃഷി രീതി എല്ലാവീടുകളിലും നടപ്പിലാക്കുക വഴി വിഷമുക്ത പച്ചക്കറികൾ ലഭ്യമാക്കാനും, സ്‌കൂളുകളെ ലഹരി മുക്തമാക്കുന്നതിനും മുൻഗണന നൽകും. ജൈവകൃഷിയെ പ്രോൽസാഹിപ്പിക്കുന്ന വീണ എസ് നായർക്ക് ചില ആശങ്കകളുമുണ്ട്. ' ശാസ്തമംഗലം വാർഡിലെ മിക്ക വീടുകളും നിൽക്കുന്നത് രണ്ടോ മൂന്നോ സെന്റിലാണ്. സ്ഥലപരിമിതിയുണ്ടെങ്കിലും നൂതന മാർഗങ്ങളിലൂടെ ജൈവകൃഷി ചെയ്യാം. വീട്ടിലെ ആവശ്യം കഴിഞ്ഞാൽ ബാക്കിയുള്ള പച്ചക്കറി വാർഡിലെ മറ്റു വീടുകളിൽ വിൽക്കാൻ കഴിഞ്ഞാൽ വീട്ടമ്മമാർക്ക് ഒരു വരുമാനമാർഗമാകുകയും ചെയ്യും '

അവതാരികയുടെയും അഭിഭാഷകയുടേയും റോളിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകയിലേക്ക് മാറിയതിനെ കുറിച്ചുള്ള മറുപടി ഇങ്ങനെ ' സജീവരാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു സഹാചര്യം വന്നപ്പോൾ രാഷ്ട്രീയത്തിലേക്ക് കടന്നു. എന്റെ പ്രചരണപരിപാടികൾ ഉദ്ഘാടനം ചെയ്തത് ശശി തരൂർ എംപിയാണ്. നല്ല ഒരു നേതാവാകണമെന്ന് അദ്ദേഹം ഉപദേശിച്ചിട്ടുണ്ട് ' വീണയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചതും വാർഡിൽ വോട്ട് തേടി ഇറങ്ങിയതും ശശി തരൂർ എംപിയായിരുന്നു. ശാസ്തമംഗലം കുന്നിൽ കുടുംബാംഗമായ സോമശേഖരൻ നായരുടേയും ലീനയുടേയും മകളാണ് ഇരുപത്തിയാറുകാരിയ ഈ യുവസ്ഥാനാർത്ഥി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP