Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിപിഎമ്മനേയും പിണറായിയേയും കടന്നാക്രമിച്ച് വെള്ളാപ്പള്ളി; സിപിഎമ്മന്റെ പോഷക സംഘടനയല്ല എസ്എൻഡിപി; മദ്യനയത്തിൽ വെള്ളാപ്പള്ളിയുടേത് വൈകിവന്ന വിവേകമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി

സിപിഎമ്മനേയും പിണറായിയേയും കടന്നാക്രമിച്ച് വെള്ളാപ്പള്ളി; സിപിഎമ്മന്റെ പോഷക സംഘടനയല്ല എസ്എൻഡിപി; മദ്യനയത്തിൽ വെള്ളാപ്പള്ളിയുടേത് വൈകിവന്ന വിവേകമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി

ആലപ്പുഴ: സിപിഎമ്മിനെ വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. എസ്.എൻ.ഡി.പി യോഗം സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്.എൻ.ഡി.പിയിൽ എല്ലാ വിഭാഗക്കാരുമുണ്ട്. യോഗത്തിന്റെ വേദികളിൽ ബിജെപി നേതാക്കൾ പങ്കെടുക്കരുതെന്ന് പറയാനുള്ള ധൈര്യം സിപിഎമ്മിനില്ല. സിപിഎമ്മിൽ നിന്ന് പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നതിന് കാരണം എസ്.എൻ.ഡി.പിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിൽ യോഗത്തിന്റെ വാർഷിക പൊതുയോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എൻഡിപി വേദിയിൽ ബിജെപി നേതാക്കൾ വരരുതെന്ന് പറയാനുള്ള ആദർശം സിപിഐ(എം) നേതാക്കൾക്ക് ഇല്ല. തന്നെ ബിജെപിക്കാരനാക്കാനാണ് സിപിഎമ്മിന്റെ ശ്രമം-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രാഷ്ട്രീയ താൽപര്യത്തോടെയുള്ള മദ്യനിരോധനം അംഗീകരിക്കാനാവില്ലെന്നും മദ്യ നിരോധനം മൂലം മദ്യാസക്തി കുറയുമെന്ന വാദം ശരിയല്ലെന്നെുമുള്ള പിണറായിയുടെ നിലപാട് വൈകി വന്ന വിവേകമാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

മദ്യനയത്തിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട് വൈകി വന്ന വിവേകമാണ്. അതിന് നന്ദിയുണ്ട്. പറയേണ്ട സമയത്ത് പിണറായി വിജയൻ ഇതു പറഞ്ഞില്ല. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് യുഡിഎഫിനും ബിജെപിക്കുമാണ് ഗുണം ചെയ്യുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ഡി.പി യോഗത്തിന്റെ വേദികളിൽ ബിജെപി നേതാക്കളെത്തുന്നതിനെ പിണറായി വിജയൻ വിമർശിച്ചിരുന്നു. ബിജെപിക്ക് ആളെ കൂട്ടാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും ആരോപിച്ചിരുന്നു. അതോടെ ഏറെക്കാലമായി അകന്ന് നിന്ന സിപിഎമ്മും വെള്ളാപ്പള്ളിയും തമ്മിലെ ഭിന്നത കൂടി. ഇതിന്റെ തുടർച്ചയാണ് വെള്ളാപ്പള്ളിയുടെ ഇന്നത്തെ വിമർശനവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP