Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബ വാഴ്‌ച്ചയ്ക്കും ധ്രുവീകരണത്തിനും മുകളിൽ വികസനം നേടിയ വിജയം; ജാതി രാഷ്ട്രീയം ആരോപിച്ച് ജനങ്ങളെ കയ്യിലെടുക്കാൻ ശ്രമിച്ച കോൺഗ്രസിനെ ജനം മുഖവിലയ്‌ക്കെടുത്തില്ല: വരാനിരിക്കുന്ന നിയമ സഭാ ഇലക്ഷനുകളും ബിജെപി തൂത്തുവാരും: അമിത് ഷാ

കുടുംബ വാഴ്‌ച്ചയ്ക്കും ധ്രുവീകരണത്തിനും മുകളിൽ വികസനം നേടിയ വിജയം; ജാതി രാഷ്ട്രീയം ആരോപിച്ച് ജനങ്ങളെ കയ്യിലെടുക്കാൻ ശ്രമിച്ച കോൺഗ്രസിനെ ജനം മുഖവിലയ്‌ക്കെടുത്തില്ല: വരാനിരിക്കുന്ന നിയമ സഭാ ഇലക്ഷനുകളും ബിജെപി തൂത്തുവാരും: അമിത് ഷാ

ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപി നേടിയത് കുടുംബ വാഴ്‌ച്ചയ്ക്കും ധ്രുവീകരണത്തിനും മേൽ വികസനം നേടിയ വിജയം എന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. ഒരിക്കൽ കൂടി നിങ്ങളെ സേവിക്കാൻ തങ്ങൾക്ക് അവസരം തന്നതിൽ ഗുജറാത്തിലെയും ഹിമാചലിലേയും ജനങ്ങളോട് നന്ദി പറയുകയാണെന്നും അമിത് ഷാ. ഡൽഹിയിൽ നടന്ന പത്ര സമ്മേളനത്തിലാണ് ഗുജറാത്തിലെ വിജയത്തെ കുറിച്ച് അമിത് ഷാ പ്രതികരിച്ചത്.

ഞങ്ങൾ വീണ്ടും വിജയിച്ചിരിക്കുകയാണ്. ജാതി രാഷ്ട്രീയം ആരോപിച്ച് കോൺഗ്രസ് നടത്തിയ പ്രചരണം നിഷ്ഫലമായി. ജനങ്ങൾ കോൺഗ്രസിന്റെ ആ നീക്കത്തെ തള്ളിക്കളഞ്ഞു. ജാതി രാഷ്ട്രീയം പറഞ്ഞ് വികാരം ആളിക്കത്തിക്കാൻ നോക്കിയ കോൺഗ്രസിന്റെ പ്രചരണത്തെ ബിജെപിക്ക് മറികടക്കാൻ സാധിച്ചു. കോൺഗ്രസിനെ ജനങ്ങൾ പരാജയപ്പെടുത്തി.െ കോൺഗ്രസിന്റെ പ്രധാന നേതാക്കളെല്ലാം തന്നെ ജനഹിതത്തിൽ തോറ്റതായും അമിത് ഷാ കൂട്ടി ച്ചേർത്തു.

മോദിയുടെ വികസന പാതയിലാണ് ജനങ്ങൾക്ക് വിശ്വാസം. കുടുംബ വാഴ്ചയ്ക്കും ധ്രുവീകരണത്തിനും എതിരെയുള്ള വിജയമാണിത്. 2019ലെ തിരഞ്ഞെടുപ്പിലും ബിജെപി വിജയിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കർണ്ണാടക അടക്കമുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലും ബിജെപി തന്നെ വിജയിക്കും.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ചതിൽ അദ്ധ്യക്ഷൻ അമിത് ഷായ്ക്കുള്ള പങ്ക് ചെറുതല്ല. രാജ്യം മുഴുവൻ കറങ്ങി അദ്ദേഹം ബിജെപിയെ അതിന്റെ ഔന്ന്യത്തിലെത്തിക്കാൻ നടത്തുന്ന കർമ്മ പരിപാടികൾ ഏറെയാണ്. അതുകൊണ്ട് തന്നെ ഗുജറാത്തിലെ വിജയം അമിത് ഷായുടെ കൂടി വിജയമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP