Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനധികൃത ബാറിനെതിരെ സമരം ചെയ്തതിൽ വാർത്താസമ്മേളന വിലക്ക്: മാദ്ധ്യമപ്രവർത്തകർ അന്തസ്സു നഷ്ടപ്പെടുത്തിയെന്ന് വെൽഫെയർ പാർട്ടി

അനധികൃത ബാറിനെതിരെ സമരം ചെയ്തതിൽ വാർത്താസമ്മേളന വിലക്ക്: മാദ്ധ്യമപ്രവർത്തകർ അന്തസ്സു നഷ്ടപ്പെടുത്തിയെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബിൽ പ്രവർത്തിച്ചിരുന്ന അനധികത ബാറിനെതിരെ സമരം ചെയ്ത തിരുവനന്തപുരം പ്രസ്‌ക്ലബിലും പത്രപ്രവർത്തക യൂണിയന്റെ കേസരിയിലും വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വിമർശനമായി വെൽഫെയർ പാർട്ടി രംഗത്തെത്തി. അനധികൃത ബാർ പ്രവർത്തിക്കുന്ന എന്ന വാർത്തയെ തുടർന്ന് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ സമിതിക്ക് വിലക്കേർപ്പെടുത്തിയ മാദ്ധ്യമപ്രവർത്തകരുടെ നടപടി പത്രപ്രവർത്തനത്തിന്റെ എല്ലാ അന്തസ്സും നഷ്ടപെടുത്തിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് പറഞ്ഞു.

സമൂഹത്തിന്റെ ജനാധിപത്യ ബോധത്തെ ശകതിപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നവരാണ് മാദ്ധ്യമ പ്രവർത്തകർ. ഏകാധിപതികളായ ഭരണാധികാരികളേയും ജനാധിപത്യ വിരുദ്ധ ശക്തികളേയും തുറന്നുകാണിക്കുന്നതിൽ കേരളത്തിൽ മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്. മാദ്ധ്യമങ്ങൾ ചെലുത്തുന്ന ഈ സ്വാധീനം പല സമരങ്ങൾക്കും ജനകീയ പോരാട്ടങ്ങൾക്കും കാരണമായിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാദ്ധ്യമ പ്രവർത്തകരുടെ പൊതുവേദിയായ പ്രസ്സ് ക്ലബ്ബ്, നിയമവിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല. ഇത് ജനങ്ങളെ നിരാശപ്പെടുത്തും. അതുകെണ്ടാണ് ഉറച്ച മദ്യവിരുദ്ധ നിലപാടുള്ള വെൽഫെയർ പാർട്ടി പ്രസ്സ് ക്ലബ്ബിലെ അനധികൃത ബാറിനെതിരെയും നിലപാട് സ്വീകരിച്ചത്.

ഇത് തുറന്ന മനോഭാവത്തോടെയും ജനാധിപത്യബോധത്തോടെയും കാണുന്നതിന് പകരം അത്യന്തം പ്രകോപിതമായി പാർട്ടി പരിപാടികൾക്ക് വിലക്ക് എർപ്പെടുത്താനാണ് പ്രസ്സ് ക്ലബ് തുനിഞ്ഞത്. വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണ്. അതാണ് പാർട്ടി പ്രകടിപ്പിച്ചതും. അതിനോട് ജനാധിപത്യ സമീപനമായിരിക്കണം പ്രസ്സ്‌ക്ലബ് സ്വീകരിക്കേണ്ടിയിരുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ഘടകങ്ങളാണ് രാഷ്ട്രീയ പാർട്ടികളും മാദ്ധ്യമങ്ങളും. രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും മാദ്ധ്യമങ്ങൾക്ക് സ്വാതന്ത്യമുള്ളത് പോലെ തന്നെ മാദ്ധ്യമങ്ങളുടേയും മാദ്ധ്യമ പ്രവർത്തകരുടേയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും സ്വാതന്ത്ര്യമുണ്ട്. ഇതല്ല പ്രസ്സ് ക്ലബിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തിയത്.

പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതിന്റെ പേരിൽ ഒരു പൊലീസ് അധികാരികളും ആരുടെയും പരിപാടിക്ക് അനുമതി നൽകുന്നത് തടഞ്ഞിട്ടില്ല. വിമർശനം ഉന്നയിച്ചതിന്റെ പേരിൽ മാദ്ധ്യമ സ്ഥാപനങ്ങളുടെ പരിപാടിയിൽ നിന്ന് ഒരു രാഷ്ട്രീയ പാർട്ടിയും ഭരണാധികാരികളും വിട്ടുനിൽക്കാറുമില്ല. ഇവരെല്ലാം പുലർത്തുന്ന ജനാധിപത്യ നിലപാട് ഉയർത്തിപിടിക്കാൻ പ്രസ്സ്‌ക്ലബ്ബിനും ബാധ്യതയുണ്ട്. തങ്ങൾ വിമർശനത്തിന് അതീതരാണെന്നും വിമർശിച്ചാൽ തകർത്തുകളയും എന്നുമുള്ള നിലപാട് നാടിനെ എവിടെക്കാണ് എത്തിക്കുക എന്നത് ആലോചിക്കണം. പ്രതിഷേധങ്ങളെയും വിർശനങ്ങളെയും വിയോജിപ്പുകളെയും നിരോധിച്ച് രാജ്യത്തെ ജനാധിപത്യത്തെ ഇരുട്ടിലാക്കിയ അടിയന്തിരാവസ്ഥയെ അതിജയിച്ച രാജ്യമാണ് നമ്മുടേത്. ആ പോരാട്ടങ്ങളിൽ മാദ്ധ്യമങ്ങളുടെ പങ്ക് ചരിത്രപരമായിരുന്നു.

ഭരണാധികാരിയെ വിമർശിച്ചതിന്റെ പേരിൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനിയുടെ പാരമ്പര്യമാണ് തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവർത്തനമേഖലക്കുള്ളത്. സത്യം തുറന്നുപറയുന്നവരെ പിന്തുണക്കേണ്ടവർ സത്യത്തെ ഭയന്ന് അതിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്ന കളങ്കം ഒരു കാരണാവശാവലും ഉണ്ടാവാൻ പാടില്ലെന്നും വിഷയത്തിൽ കേരള പത്രപ്രവർത്തക യൂണിയനും ന്യൂസ് പേപ്പർ സൊസൈറ്റിയും പ്രസ്സ് കൗൺസിലും സംസ്ഥാന പി.ആർ.ഡി വകുപ്പും ഇതര രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്നും വെൽഫെയർ പാർട്ടി എക്‌സിക്ക്യൂട്ടീവ് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP