Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാൻസർ രോഗത്തിൽ നിന്നും രക്ഷപ്പെട്ട യുവരാജ് ഇനി ക്രിക്കറ്റിൽ ഇല്ല; അമിത്ഷായുടെ വിശ്വസ്തനായി ബിജെപിയിലേക്ക്

ക്യാൻസർ രോഗത്തിൽ നിന്നും രക്ഷപ്പെട്ട യുവരാജ് ഇനി ക്രിക്കറ്റിൽ ഇല്ല; അമിത്ഷായുടെ വിശ്വസ്തനായി ബിജെപിയിലേക്ക്

ന്യൂ ഡൽഹി: ശ്വാസകോശാർബുദത്തിന്റെ പിടിയിൽ നിന്ന് മോചിതനായ ഇടംകൈയൻ ഓൾറൗണ്ടർ യുവി എന്ന യുവരാജ് സിങ് ക്രിക്കറ്റ് ലോകത്തുനിന്ന് രാഷ്ട്രീയത്തിലേക്ക്‌ ചുവടുവയ്ക്കുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാൻ ഇരിക്കുകയാണ് യുവരാജ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബിജെപി പ്രചാരകനായി രാഷ്ട്രീയത്തിന്റെ ക്രീസിൽ ഇറങ്ങാൻ തയ്യാറായത്. ഇന്നലെ യുവരാജ് അമിത് ഷായെ കണ്ടു ചർച്ച നടത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. യുവരാജ് പ്രചാരണത്തിനിറങ്ങുന്നതിലൂടെ യുവാക്കളെ വ്യാപകമായി പ്രചാരണത്തിനെത്തിക്കാൻ സാധിക്കും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഒക്‌ടോബർ 15-നാണ്‌ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുക. ഹരിയാനയുടെ പഞ്ചാബിന്റെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡിലാണ് യുവരാജിന്റെ വീട്.

2011ലാണ് യുവരാജിന്റെ ഇടംചങ്കിൽ അർബുദകാരിയായ വളർച്ച (ട്യൂമർ) കണ്ടെത്തിയത്. തുടർന്ന് മോസ്റ്റണിലും ഇന്ത്യാനപൊലിസിലും ചികിത്സ നടത്തി. 2012 മാർച്ചിൽ മൂന്ന് കീമോത്തെറാപ്പികൾക്ക് ശേഷം രോഗം ഭേദമായ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 2012ൽ അർജ്ജുന അവാർജും 2014ൽ പദ്‌മശ്രീ ബഹുമതിയും ലഭിച്ചു. 2007ലെ ലോക ട്വന്റി20 ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെതിരെ സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിൽ ആറു പന്തുകൾക്കും സിക്സർ പായിച്ചുകൊണ്ട് യുവി ചരിത്രം സൃഷ്ടിച്ചിരുന്നു. രണ്ടു ടെസ്റ്റ് ടീമുകൾക്കിടയിൽ ഒരു അന്താരാഷ്ട്ര മാച്ചിൽ ആദ്യമായിരുന്നു, അത്തരമൊരു പെർഫോമൻസ്.

നേരത്തെ നവ്ജോത് സിങ് സിദ്ദു, മുഹമ്മദ് അസറുദ്ദീൻ എന്നീ ക്രിക്കറ്റർമാർ, ക്രിക്കറ്റിൽ നിന്നു വിരമിച്ച ശേഷം പാർലമെന്ററി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനാകട്ടെ, ക്രിക്കറ്റിനോടു വിടപറഞ്ഞതിനു പിന്നാലെ രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ടു. എന്നാൽ നാലുദിവസം മാത്രമേ അദ്ദേഹം രാജ്യസഭയിൽ ഹാജരായുള്ളൂ എന്നതിനെ ചൊല്ലി അടുത്ത കാലത്തും വലിയ വിവാദം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP