1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
22
Tuesday

ആകാശം ഇടിഞ്ഞുവീണാലും കാശ്മീർ പ്രശ്‌നത്തിൽ പാക്കിസ്ഥാന്റെ നിലപാടിനെ സഹായിക്കുന്ന പ്രശ്‌നമില്ലെന്ന് ഇസ്രയേൽ; മോദിയുടെ സന്ദർശനം ഇന്ത്യക്ക് നൽകിയത് സംശയം ലവലേശമില്ലാത്ത ഉറച്ച സുഹൃത്തിനെ

August 21, 2017

കടപ്പുറത്ത് കാറ്റുകൊണ്ടും വിശുദ്ധ കേന്ദ്രങ്ങൾ സന്ദർശിച്ചും നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചകൾ ഫലം കാണുന്നു. ഏത് സാഹചര്യത്തിലും കാശ്മീർ പ്രശ്‌നത്തിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കില്ലെന്ന് ഉറച്ച് വ്യക്തമാക്കി ഇസ്രയേൽ. ഭീകരതയ്‌ക്കെതിരെ ഇ...

മിസൈലുകളിൽനിന്നും ബോംബുകളിൽനിന്നും ഡ്രോണുകളിൽനിന്നും ഇന്ത്യൻ നഗരങ്ങളെ രക്ഷിക്കാൻ അമേരിക്ക മിസൈൽ കുട നിവർത്തുമോ? പറന്നെത്തുന്ന ശത്രുവിന്റെ ആയുധങ്ങൾ നിലംപതിക്കുംമുമ്പ് നിർവീര്യമാക്കുന്ന ടെക്‌നോളജി ഇന്ത്യക്ക് കൈമാറാനൊരുങ്ങി അമേരിക്ക; മോദി സർക്കാർ ഒരുങ്ങുന്നത് പ്രതിരോധ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കച്ചവടത്തിന്

August 21, 2017

അതിർത്തിയിൽ ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നും മുമ്പൊന്നുമില്ലാത്ത വിധത്തിൽ ഭീഷണി നേരിടുകയാണ് ഇന്ത്യയിപ്പോൾ. അതിർത്തി കടന്നെത്തുന്ന തീവ്രവാദികളുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. പ്രതിരോധരംഗത്ത് കൂടുതൽ സുസജ്ജമാകേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം വിരൽ...

മോദിയുടെ ആവശ്യം അംഗീകരിച്ച് ട്രംപ്! ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; ജമ്മു കശ്മീരിൽ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ഭീകര സംഘടനക്കെതിരായ അമേരിക്കൻ നീക്കം പാക്കിസ്ഥാന് കനത്ത തിരിച്ചടി

August 16, 2017

വാഷിങ്ടൻ: കാശ്മീരിൽ ഇന്ത്യക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന പാക്കിസ്ഥാൻ ഭീകര സംഘടനക്ക് മേൽ അമേരിക്കയുടെ നിർണായക നീക്കം. ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീനെ യുഎസും ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഹിസ്ബുൽ തലവനും കുപ്രസിദ്ധ ഭീകരനുമായ സയ്യിദ് സലാഹുദ്...

ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതിൽ തീർത്ത് ഇന്ത്യൻ സൈന്യം തടഞ്ഞു; കല്ലെറിഞ്ഞ് പ്രതിരോധം തകർക്കാനുള്ള ശ്രമത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ സേന; ലഡാക് മേഖലയിലെ പ്രാൻഗോങ് തടാക തീരത്തെ നുഴഞ്ഞു കയറ്റ് ശ്രമം തകർത്തത് ഇങ്ങനെ

August 16, 2017

ന്യൂഡൽഹി : ലഡാക് മേഖലയിലെ പ്രാൻഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞു. പരസ്പരമുണ്ടായ കല്ലേറിൽ ഇരുവിഭാഗത്തുമുള്ള സൈനികർക്ക് നേരിയ പരുക്ക് പറ്റിയെന്ന് അധികൃതർ അറിയിച്ചു. ദോക് ലാ മേഖ...

ഉത്തര കൊറിയക്ക് പിന്നാലെ വെനസ്വലക്ക് എതിരെയും യുദ്ധഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്; നിക്കോളസ് മഡുറോ ഏകാധിപതി, വേണ്ടിവന്നാൽ സൈനിക നടപടിയെന്ന് മുന്നറിയിപ്പ്; അമേരിക്കൻ സൈനിക താവളമുള്ള ഗുവാമിനെതിരെ ആക്രമണം നടത്തുമെന്ന് ആവർത്തിച്ച് ഉത്തര കൊറിയയും: യുദ്ധവെറിമൂത്ത നേതാക്കളുടെ വെല്ലുവിളികൾ ലോകത്തെ അപകടത്തിലാക്കുന്നു

August 13, 2017

ന്യൂയോർക്ക്: ലോകത്തെ കൂടുതൽ അപകടത്തിലാക്കി നേതാക്കളുടെ യുദ്ധവെറി പ്രസംഗങ്ങൾ തുടരുന്നു. ഉത്തരകൊറിയയെ ആക്രമിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ വെനസ്വലയെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ് രംഗത്തെത്തിയതാണ് ലോകത്തെ കൂടുതൽ അസ്വസ്ഥമാക്കുന്നത്. ഉത്തരകൊറി...

അമേരിക്ക കൊറിയയെ ആക്രമിച്ചാൽ പ്രതിരോധിക്കാൻ ഉടൻ രംഗത്തിറങ്ങും; കൊറിയ അമേരിക്കയെ ആക്രമിച്ചാൽ നിഷ്പക്ഷത പാലിക്കും; കിമ്മിനെ വെല്ലുവിളിച്ചുമാത്രം മുഖം രക്ഷിക്കാൻ ട്രംപ് ശ്രമിക്കുന്നതിന്റെ രഹസ്യം പുറത്ത്

August 12, 2017

ബേയ്ജിങ്: ഉത്തരകൊറിയക്കെതിരെ ദിവസേനയെന്നോണം വെല്ലുവിളി മുഴക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ് എന്തുകൊണ്ടാണ് വെല്ലുവിളിക്കപ്പുറത്തേക്ക് പോവാത്തത്? ഉത്തരകൊറിയയുടെ യഥാർഥശേഷിയെന്തെന്ന് അറിയാത്തതാണ് അതിന് പ്രധാന കാരണം. മറ്റൊന്ന് കൊറിയക്ക് ചൈന നൽകു...

അത്യാധുനിക റഡാർ സംവിധാനങ്ങളോടെ ജാഗ്വാറിന്റെ യുദ്ധ വിമാനങ്ങൾ പറക്കുവാൻ തയ്യാറെടുക്കുന്നു; വിമാനത്തിൽ 28 സെൻസറുകൾ സ്ഥാപിക്കാനുള്ള സൗകര്യം; വരാനിരിക്കുന്നതിന്റെ എയർ ഫോഴ്‌സിന്റെ അഭിമാനം ഉയർത്തുന്ന യുദ്ധ വിമാനം

August 11, 2017

അത്യാധുനിക റഡാർ സംവിധാനങ്ങളോടെ ജാഗ്വാറിന്റെ പുതിയ യുദ്ധ വിമാനങ്ങൾ വരുന്നു. അയിസാ റഡാർ കൂടാതെ 28 സെൻസറുകൾ സജീകരിക്കാനുള്ള സംവിധാനവും ഈ വിമാനങ്ങളിൽ കാണും. എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരുക്കുന്ന ജാഗ്വാർ ഡാറിൻ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ പടക്കുതിരയാകാനാണ് ത...

ജപ്പാൻകാർ ബോംബ് ഷെൽറ്റർ വാങ്ങുന്ന തിരക്കിൽ; ആണവാക്രമണം നേരിടാനൊരുങ്ങി അമേരിക്കക്കാർ; പ്രതിരോധ ബജറ്റ് ഉയർത്തി ട്രംപ്; ഉത്തരകൊറിയയുടെ ആക്രമണം പേടിച്ച് ലോകം മുന്നൊരുക്കത്തിൽ

August 11, 2017

ഉത്തരകൊറിയയിൽനിന്ന് ഏതുനിമിഷവും ആക്രമണമുണ്ടായേക്കാമെന്ന ആശങ്കയിലാണ് അമേരിക്കയും സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയും. പസഫിക്കിലെ അമേരിക്കയുടെ ആയുധപ്പുരയായ ഗുവാമിലേക്ക് മിസൈലുകളും റോക്കറ്റുകളുമയക്കുമെന്ന് ഉത്തരകൊറിയ ഭീഷണിപ്പെടുത്തിയതോടെ, ജപ്പാൻ ടോക്യേ...

നിങ്ങളുടെ തലമുറകളുടെ അന്ത്യവും ഒരു ജനതയുടെ നാശവും ഇരന്നു വാങ്ങരുതെന്ന മുന്നറിയിപ്പുമായി അമേരിക്ക; ഏത് നിമിഷവും ആക്രമിക്കാൻ തയ്യാറായി സൈനിക ക്യാമ്പുകൾ; നാലു ദിവസത്തിനകം ഗുവാമിലേക്ക് ബോംബ് വർഷിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയയും; ലോകം യുദ്ധത്തിന് തൊട്ടടുത്ത്

August 10, 2017

വാഷിങ്ടൺ: ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ ഭാഷയിൽ തിരിച്ചടികൊടുത്ത് ഉത്തരകൊറിയയും രംഗത്ത്. അമേരിക്കൻ സൈനികത്താവളമുള്ള ഗുവാമിനു നേരെ ...

അമേരിക്കയുടെ ആണവ ആയുധപ്പുര എക്കാലത്തേക്കാളും കരുത്തുറ്റത്താണെന്ന് പറഞ്ഞ് ട്രംപിന്റെ വെല്ലുവിളി; ഗുവാം ദ്വീപിൽ പറക്കാൻ സജ്ജമായി യുദ്ധ വിമാനങ്ങൾ; വേണ്ടി വന്നാൽ ഇന്ന് രാത്രി ബോംബ് വർഷിക്കാമെന്ന് യുഎസ് സേന; കിം ജോംഗ് ഉന്നിനെ പിന്തുണച്ച് പതിനായിരങ്ങളുടെ പ്രകടനം: ട്രംപ്- കിം വാക്‌യുദ്ധം ലോകത്തെ വീണ്ടും ആണവ യുദ്ധത്തിൽ എത്തിക്കുമോ?

August 09, 2017

ന്യൂയോർക്ക്: ലോകത്തെ ആശങ്കയിലാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വടക്കൻ കൊറിയൻ ഏകാധിപതി കിംജോംഗ് ഉന്നും തമ്മിലുള്ള വാക് യുദ്ധം മുറുകുമ്പോൾ വീണ്ടുമൊരു ആണവ യുദ്ധത്തം ഭയന്ന് ലോകം. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന കിമ്മി...

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ അഗ്‌നിയും വിദ്വേഷവും കാണാൻ കാത്തിരിക്കുക; ഇത്രയും നാൾ കാണിച്ച അബദ്ധം ഇനി ഉണ്ടാവില്ല; അതിശക്തമായ മുന്നറിയിപ്പുമായി ട്രംപ്; കൈയോങ്ങും മുമ്പ് അടിച്ച് വീഴ്‌ത്തുമെന്ന് ഭീഷണിപ്പെടുത്തി കിം; ലോകം യുദ്ധത്തിലേക്കെന്ന് തന്നെ പുതിയ റിപ്പോർട്ടുകൾ

August 09, 2017

ന്യൂയോർക്ക്: അങ്ങനെ പരസ്പരം വെല്ലു വിളിച്ച് മുന്നോട്ട് നീങ്ങിയ അമേരിക്കയും നോർത്തുകൊറിയയും നേരിട്ടുള്ള യുദ്ധമാരംഭിക്കാൻ ഇനി അധികസമയം വേണ്ടി വരില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ അഗ്‌നിയും വിദ്...

ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരെയുള്ള ആർ.എസ്.എസ്. പ്രചാരണം ശക്തമാക്കി; നോട്ട് നിരോധന സമയത്ത് ഏറെ ശ്രദ്ധനേടിയ പേടിഎം ഉപയോഗിക്കരുതെന്ന നിർദേശവുമായി ആർ.എസ്.എസ്. നേതാക്കൾ; ഇൻഡോ-ചൈന അതിർത്തിതർക്കം തുടരവെ ചൈനീസ് വിരുദ്ധ വികാരം ഇന്ത്യയിൽ ശക്തമാകുന്നു

August 08, 2017

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ടസാധുവാക്കൽ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ കറൻസി നോട്ടുകൾക്ക് പകരം കാർഡുപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടി. പേടിഎം പോലുള്ള ഡിജിറ്റൽ പണമിടപാടുകൾ ...

മുസ്ലിം വീടുകൾ അഗ്നിക്കിരയാക്കി; മുസ്ലീങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി; സ്ത്രീകൾ ബലാൽസംഗത്തിനിരയായി; സ്വത്തുക്കൾ പിടിച്ചടക്കി; ജീവിക്കാൻ നിവർത്തിയില്ലാതെ അവർ സ്വന്തം രാജ്യമുപേക്ഷിച്ച് പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു; പാക്കിസ്ഥാനിൽ കുട്ടികൾ വിഭജനത്തെക്കുറിച്ച് പഠിക്കുന്നതിങ്ങനെ

August 07, 2017

എക്കാലത്തേക്കുമായി വലിയൊരു മുറിപ്പാട് സൃഷ്ടിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യയിൽനിന്ന് മടങ്ങിയത്. മതത്തിന്റെ പേരിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും വിഭജിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ ആഹ്ലാദം മുഴുവൻ ഇല്ലാതാക്കി ഇരുചേരികളിലായിനിന്ന് ഇന്ത്യക്കാർ പരസ്...

ചൈനയുടെ ഭൂമിശാസ്ത്രപരമായ പരമാധികാരത്തെ അംഗീകരിക്കണം; ഉഭയകക്ഷി ബന്ധങ്ങളിലെ രാജ്യാന്തര നിയമങ്ങളെയും ഇന്ത്യ മാനിക്കണം; ദോക്ലാമിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന നിലപാട് ആവർത്തിച്ച് ചൈന വീണ്ടും

August 02, 2017

ന്യൂഡൽഹി : ദോക്ലാമിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന നിലപാട് ആവർത്തിച്ച് ചൈന. പ്രത്യേകം തയാറാക്കിയ 15 പേജുകളുള്ള പ്രസ്താവനയിലാണ് ചൈന ഇക്കാര്യം ആവശ്യപ്പെട്ടത്. സൈന്യത്തെ പിൻവലിക്കുകയല്ലാതെ സംഘർഷം പരിഹരിക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ ഇക്കാര്...

പുട്ടിനും ട്രംപും തമ്മിലുള്ള ഇഷ്ടം എങ്ങനെ നഷ്ടമായി? ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത തർക്കത്തിൽ; അമേരിക്കയുടെ 755 ഡിപ്ലോമാറ്റുകളെ റഷ്യയിൽനിന്നും പുറത്താക്കി പുട്ടിൻ; ലോകം യുദ്ധത്തിന്റെ വക്കിലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു

July 31, 2017

റഷ്യയും അമേരിക്കയും തമ്മിലുള്ള അകൽച്ച നാൾക്കുനാൾ കൂടിവരുമ്പോൾ, ലോകം ആശങ്കയോടെയാണ് അതിനെ കാണുന്നത്. അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങളോടുള്ള തിരിച്ചടിയായി റഷ്യയിലെ 755 ഡിപ്ലോമാറ്റുകളെ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ പുറത്താക്കി. നേരത്തേ അമേരിക്കയുടെ...

MNM Recommends