Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

80 ലക്ഷം അടിമകളോടെ ഇന്ത്യ മോഡേൺ സ്ലേവറി ഇൻഡക്‌സിൽ 53ാം സ്ഥാനത്ത്; 1000 പേരിൽ 104.6 പേരും അടിമകളായി ജീവിക്കുന്ന ഉത്തരകൊറിയ ഏറ്റവും ദയനീയ സ്ഥിതിയിൽ; അടിമകളെ മഷിയിട്ടുനോക്കിയാൽ കാണാത്ത ജപ്പാൻകാർ കേമന്മാർ: അടിമത്തം അവസാനിക്കാത്ത ലോകത്തിന്റെ കണക്ക് ഇങ്ങനെ

80 ലക്ഷം അടിമകളോടെ ഇന്ത്യ മോഡേൺ സ്ലേവറി ഇൻഡക്‌സിൽ 53ാം സ്ഥാനത്ത്; 1000 പേരിൽ 104.6 പേരും അടിമകളായി ജീവിക്കുന്ന ഉത്തരകൊറിയ ഏറ്റവും ദയനീയ സ്ഥിതിയിൽ; അടിമകളെ മഷിയിട്ടുനോക്കിയാൽ കാണാത്ത ജപ്പാൻകാർ കേമന്മാർ: അടിമത്തം അവസാനിക്കാത്ത ലോകത്തിന്റെ കണക്ക് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 21 ാം നൂറ്റാണ്ടിലും അടിമത്തമോ എന്ന് അത്ഭുതം കൂറാൻ വരട്ടെ. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾ കവർന്നെടുക്കുന്നതിനെയാണ് പുത്തൻ കാലത്ത് അടിമത്തമായി കണക്കാക്കുന്നത്. അങ്ങനെയുള്ള ഒരുകണക്കെടുപ്പിലാണ് 167 രാഷ്ട്രങ്ങളെ വിലയിരുത്തിയപ്പോഴാണ് ഇന്ത്യ 53 ാം റാങ്കിലെത്തിയത്. ഉത്തരകൊറിയയാണ് അടിമത്തം ഏറ്റവും അധികം നിലനിൽക്കുന്ന രാജ്യങ്ങളുടെ മുൻപന്തിയിലുണ്ട്. ആയിരത്തിന് 104.6 പേർ. ഗ്ലോബൽ സ്ലേവറി ഇൻഡക്ക് 2018 റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ആധുനിക അടിമത്തത്തിന്റെ നിർവചനത്തിന്റെ പരിധിയിൽ പെടുന്ന 80 ലക്ഷത്തോളം പേർ ഇന്ത്യയിൽ ജീവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ, റിപ്പോർട്ട് തയ്യാറാക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ ശരിയല്ലെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു. അടിമത്തം ഏറ്റവും ശക്തമായി നിലനിൽക്കുന്നത് ഉത്തര കൊറിയയിലും ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലുമാണെന്ന് റിപ്പോർട്ട്. ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന വോക്ക് ഫ്രീ ഫൗണ്ടേഷൻ രാജ്യാന്തര തലത്തിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

കലാപങ്ങളും സർക്കാർ തലത്തിലുള്ള അടിച്ചമർത്തലും ആധുനികകാലത്തു ജനങ്ങളെ എപ്രകാരം അടിമത്തത്തിലേക്കു നയിക്കുന്നു എന്നായിരുന്നു ഗ്ലോബൽ സ്ലേവറി ഇൻഡക്‌സ്2018 സർവേയിലെ പ്രധാന അന്വേഷണം. ഉത്തര കൊറിയയിലും എറിത്രിയയിലും സർക്കാരാണ് അടിമത്തത്തിനു പ്രോത്സാഹനം നൽകുന്നത്. ഭരണകൂടത്തിന്റെ പുരോഗതിക്കു വേണ്ടി ജനങ്ങളെക്കൊണ്ടു നിർബന്ധിച്ചു പണിയെടുപ്പിക്കുകയാണു ചെയ്യുന്നതെന്നും ഡേറ്റ ശേഖരണത്തിനു നേതൃത്വം നൽകിയ ഫിയോണ ഡേവിഡ് പറയുന്നു.

ഭയപ്പെടുത്തൽ പീഡനം ചതിപ്രയോഗം

ഭയം മുതലാക്കിയും അക്രമത്തിലൂടെയും പീഡിപ്പിച്ചും കരുത്തും അധികാരവും ഉപയോഗിച്ചും ചതിപ്രയോഗത്തിലൂടെയും മറ്റുള്ളവരുടെ അവകാശങ്ങൾ ചിലർക്കു തടയാനാകുന്നുണ്ട്. മനുഷ്യക്കടത്തും നിർബന്ധിത വീട്ടുവേലയും, നിർബന്ധിച്ചു വിവാഹം കഴിപ്പിക്കലും കുട്ടികളെ വിൽക്കലുമെല്ലാം ആധുനിക കാലത്തെ അടിമത്തത്തിന്റെ പരിധിയിൽ വരും

ഫൗണ്ടേഷന്റെയും രാജ്യാന്തര തൊഴിൽ സംഘടനയുടെയും 2016 വരെയുള്ള കണക്കു പ്രകാരം ലോകത്ത് നാലു കോടിയോളം പേർ ഇന്നും അടിമത്തത്തിനു കീഴിലാണ്. ഇവരിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ പേരുള്ളത്. 130 കോടി ജനങ്ങളിൽ 1.84 കോടി ജനങ്ങൾ ഇപ്പോഴും പലതരത്തിലുള്ള അടിമത്തം അനുഭവിക്കുന്നുണ്ടെന്നാണു കണക്ക്. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് അടിമകളുടെ എണ്ണത്തിൽ ആദ്യ അഞ്ചു സ്ഥാനത്തുള്ളത്. ലോകത്ത് അടിമജോലി ചെയ്യുന്ന ആകെ ജനങ്ങളിൽ 58 ശതമാനം പേരും ഈ രാജ്യങ്ങളിൽ നിന്നാണ്.

കുട്ടികളെയും വെറുതെ വിടുന്നില്ല

ഉത്തര കൊറിയയിൽ മണിക്കൂറുകളോളമാണ് നിർബന്ധിത അടിമപ്പണി. മനുഷ്യന് ഒരുതരത്തിലും യോജിക്കാത്ത സാഹചര്യങ്ങളിൽ പണിയെടുത്താൻ പണവും നൽകില്ല. കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യം പോലും നോൽക്കാതെ പലപ്പോഴും ഒരേ ജോലിയാണു നൽകുക. കൃഷി, നിർമ്മാണമേഖല, റോഡു നിർമ്മാണം എന്നിവയിലാണു പ്രധാനമായും അടിമപ്പണിയെന്നും ഇവർ പറഞ്ഞു.

എറിത്രിയയിലാകട്ടെ നിർബന്ധിത സൈനിക സേവനത്തിന്റെ മറവിലാണ് ദശാബ്ദങ്ങളായി അടിമപ്പണി തുടരുന്നത്. അവിടെയും സൈനിക സേവനത്തിന്റെ പേരിൽ ജനം ചെയ്യേണ്ടി വരുന്നത് മനുഷ്യാവകാശങ്ങളെ ലംഘിക്കും വിധമുള്ള ജോലികളാണ്. ബുറുണ്ടിയിലും പട്ടാളത്തെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയുള്ള അടിമപ്പണികളാണു തുടരുന്നത്.

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, അഫ്ഗാനിസ്ഥാൻ, സൗത്ത് സുഡാൻ, പാക്കിസ്ഥാൻ തുടങ്ങിയയിടങ്ങളിലും ആധുനിക കാലത്തെ അടിമത്തത്തിന്റെ തോത് കൂടുതലാണ്. അടിമത്തം നിലനിൽക്കുന്ന രാജ്യങ്ങളെല്ലാം ആഭ്യന്തര കലാപം, പരസ്യമായ നിയമലംഘനങ്ങൾ, പലായനം, സുരക്ഷയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സർവേ തള്ളി കേന്ദ്ര സർക്കാർ

അതേസമയം, സർവേയുടെ ഭാഗമായി ഉപയോഗിച്ച അഭിമുഖങ്ങൾ, സാമ്പിൾസൈസ്, ചോദ്യങ്ങൾ എന്നിവ പാകപ്പിഴ നിറഞ്ഞതാണെന്ന കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം പ്രതികരിച്ചു. നിർബന്ധിത തൊഴിലെടുപ്പിക്കൽ പോലുള്ള വാക്കുകൾ ഉപയോഗിക്കുമ്പോൾ, ഇന്ത്യൻ സാഹചര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമാണ്. 48 രാജ്യങ്ങളിലായി നടത്തിയ 58 സർവേകളിൽ 71,158്് അഭിമുഖങ്ങളുടെ സാമ്പിളുകളാണ് ശേഖരിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യ പോലെ ജനസംഖ്യ ഏറിയ രാജ്യത്ത് ഇത്തരമൊരു സാമ്പിൾ സൈസ് അപര്യാപ്തമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP