Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

31കാരനായ വലത് വംശീയവാദി ഓസ്ട്രിയയുടെ പ്രസിഡന്റാകുമോ...? കുടിയേറ്റക്കാരെ എല്ലാം നാട് കടത്തണമെന്ന് പറയുന്ന സെബാസ്റ്റ്യന്റെ പാർട്ടിക്ക് മുന്നേറ്റം; വലത് പാർട്ടികളെ ചേർത്ത് സഖ്യ കക്ഷിയുണ്ടാക്കിയ ശേഷം യൂറോപ്യൻ യൂണിയൻ വിടാനും സാധ്യത

31കാരനായ വലത് വംശീയവാദി ഓസ്ട്രിയയുടെ പ്രസിഡന്റാകുമോ...? കുടിയേറ്റക്കാരെ എല്ലാം നാട് കടത്തണമെന്ന് പറയുന്ന സെബാസ്റ്റ്യന്റെ പാർട്ടിക്ക് മുന്നേറ്റം; വലത് പാർട്ടികളെ ചേർത്ത് സഖ്യ കക്ഷിയുണ്ടാക്കിയ ശേഷം യൂറോപ്യൻ യൂണിയൻ വിടാനും സാധ്യത

സ്ട്രിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ പാർട്ടിയായ പീപ്പിൾസ് പാർട്ടിക്ക് വൻ മുന്നേറ്റമെന്ന് റിപ്പോർട്ട്. 90 ശതമാനം ബാലറ്റുകളും എണ്ണിത്തീർന്നപ്പോൾ പാർട്ടിക്ക് നിർണായകമായ ലീഡുണ്ടെന്നാണ് ഏറ്റവും പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നത്. ഇതിനെ തുടർന്ന് 31 കാരനായ തീവ്ര വലത് വംശീയവാദി സെബാസ്റ്റ്യൻ കുർസ് ഓസ്ട്രിയയുടെ പ്രസിഡന്റാകുമോ എന്ന ചോദ്യം ശക്തമാകുന്നുണ്ട്. കുടിയേറ്റക്കാരെ എല്ലാം നാട് കടത്തണമെന്ന് പറയുന്ന സെബാസ്റ്റ്യന്റെ പാർട്ടിക്ക് മുന്നേറ്റമുണ്ടായിരിക്കുന്നത് യൂറോപ്പിൽ കടുത്ത ആശങ്കയാണ് പരത്തുന്നത്. വലത് പാർട്ടികളെ ചേർത്ത് സഖ്യ കക്ഷിയുണ്ടാക്കിയ ശേഷം ഇദ്ദേഹം ഓസ്ട്രിയയെ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെടുത്തുമെന്ന ആശങ്ക വർധിച്ചതിനാലാണിത്.

സെബാസ്റ്റ്യൻ ഓസ്ട്രിയൻ പ്രസിഡന്റായാൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവനെന്ന വിശേഷണം അദ്ദേഹത്തിന് സ്വന്തമാകും. ഞായറാഴ്ച രാത്രി തന്നെ അദ്ദേഹത്തിനുള്ള ലീഡ് ഏതാണ്ട് തെളിഞ്ഞ് വന്നിട്ടുണ്ട്. അവസാനം ഫലം പുറത്ത് വരുന്നതിനെ തുടർന്ന് അദ്ദേഹം ഒരു ന്യൂനപക്ഷ ഗവൺമെന്റ് രൂപീകരിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ല. ഓസ്ട്രിയയിൽ വുൻഡർവുസി അഥവാ വണ്ടർകിഡ് എന്ന വിളിപ്പേരിലാണ് സെബാസ്റ്റ്യൻ അറിയപ്പെടുന്നത്. ഓസ്ട്രിയയിൽ വിദേശികൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന എല്ലാ ബെനഫിറ്റുകളും റദ്ദാക്കുമെന്നും രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ യൂറോപ്യൻ യൂണിയന്റെ ഇടപെടൽ അവസാനിപ്പിക്കുമെന്നും സെബാസ്റ്റ്യൻ നേരത്തെ തന്നെ വാഗ്ദാനം ചെയ്ത കാര്യമാണ്.

താൻ ഒരു സുസ്ഥിര ഗവൺമെന്റ് രാജ്യത്ത് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെങ്കിൽ പാർലിമെന്റിലെ സമാനചിന്താഗതിയുള്ള മറ്റ് പാർട്ടികളുമായി ചർച്ച ചെയ്ത് കൂട്ടുകക്ഷി സർക്കാരിന് രൂപം കൊടുക്കുമെന്നുമാണ് സെബാസ്റ്റ്യൻ പറയുന്നത്. ഇന്ന് പോസ്റ്റൽ ബാലറ്റ് ഫലം കൂടി പുറത്ത് വന്നതിന് ശേഷം മാത്രമേ നിർണായകമായ തീരുമാനമെടുക്കുകയുള്ളുവെന്നും സെബാസ്റ്റ്യൻ നിലപാട് വ്യക്തമാക്കുന്നു. സോഷ്യൽ ഡെമോക്രാറ്റ്‌സുകളും തീവ്രവലതുപക്ഷ പാർട്ടിയായ ഫ്രീഡം പാർട്ടിയും തമ്മിലാണ് രണ്ടാംസ്ഥാനത്തിന് വേണ്ടി കടുത്ത മത്സരം നടക്കുന്നത്.

പീപ്പിൾസ് പാർട്ടിക്ക് 31.7 ശതമാനം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 2013ലെ തെരഞ്ഞെടുപ്പിനേക്കാൾ ഏഴ് പോയിന്റുകൾ കൂടുതലാണിത്. ഈ ആഴ്ചയുടെ മധ്യത്തോടെ മാത്രമേ അവസാന ഫലങ്ങൾ പുറത്ത് വരുകയുള്ളൂ. ആബ്‌സെന്റീ ബാലറ്റുകളും ഹോം ഡിസ്ട്രിക്ടുകളിൽ നിന്നും അകന്ന് കഴിയുന്നവരുടെയും വോട്ടുകൾ ഇനിയും എണ്ണാനിരിക്കുന്നേയുള്ളൂ. സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 26.9 ശതമാനവും കുടിയേറ്റയൂറോപ്യൻ യൂണിയൻവിരുദ്ധ ഫ്രീഡം പാർട്ടിക്ക് 26.0 ശതമാനവും വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.തങ്ങൾ നിരവധിമാസങ്ങളായി പ്രചാരണത്തിൽ ഉയർത്തിക്കാട്ടിയ പോലെ താൻ രാജ്യത്ത് വൻ അഴിച്ച് പണി വരുത്തുമെന്നാണ് സെബാസ്റ്റ്യൻ വൻ മുന്നേറ്റത്തെ തുടർന്ന് ആവർത്തിച്ചിരിക്കുന്നത്. തങ്ങളെ വോട്ടർമാർ വൻ ഉത്തരവാദിത്വമാണേൽപ്പിച്ചതെന്നും അത് ഏറ്റവും മഹത്തായ രീതിയിൽ നിറവേറ്റുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP