Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

11 കൺസർവേറ്റീവ് എംപിമാർ എതിർത്ത് വോട്ട് ചെയ്തു; നാല് വോട്ടിന്റെ കുറവിന് ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെട്ടു; തെരേസ മെയ്‌ക്ക് കനത്ത തിരിച്ചടി; സർക്കാരിന്റെ നിലനിൽപിനും ഭീഷണി

11 കൺസർവേറ്റീവ് എംപിമാർ എതിർത്ത് വോട്ട് ചെയ്തു; നാല് വോട്ടിന്റെ കുറവിന് ബ്രെക്‌സിറ്റ് ബിൽ പരാജയപ്പെട്ടു; തെരേസ മെയ്‌ക്ക് കനത്ത തിരിച്ചടി; സർക്കാരിന്റെ നിലനിൽപിനും ഭീഷണി

യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോരുന്നത് സംബന്ധിച്ച് ബ്രസ്സൽസുമായി ഏകദേശ ധാരയിൽ ഒപ്പുവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് സ്വന്തം രാജ്യത്ത് കനത്ത തിരിച്ചടി. പാർലമെന്റിൽ ബ്രെക്‌സിറ്റ് ബിൽ വോട്ടിനിട്ടപ്പോൾ സ്വന്തം പാർട്ടിയിലെ 11 വിമതർ എതിർത്തോടെ, ബിൽ പരാജയപ്പെട്ടു. നാല് വോട്ടുകൾക്ക് ബിൽ പരാജയപ്പെട്ടത് സർക്കാരിന്റെ നിലനിൽപ്പിനും ഭീഷണിയായി. 305-നെതിരെ 309 വോട്ടുകൾക്കാണ് ബിൽ പരാജയപ്പെട്ടത്.

തെരേസ മേയുടെ ലേബർ പാർട്ടി എംപിമാർക്കൊപ്പം യൂറോപ്യൻ യൂണിയനിൽത്തന്നെ ബ്രിട്ടൻ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന റിമെയിൻ പക്ഷക്കാരെയും വലിയ തോതിൽ ആഹ്ലാദിപ്പിക്കുന്നതായി. നാളെ ഉച്ചയ്ക്ക് യൂറോപ്യൻ യൂണിയൻ നേതാക്കളുമായി വീണ്ടും ചർച്ച ചെയ്യാനിരിക്കെ, ഈ തോൽവി ചർച്ചകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശക്തി ചോർത്തിക്കളയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അർഥവത്തായ ബ്രെക്‌സിറ്റ് കരാറാണ് നടപ്പിലാക്കേണ്ടതെന്ന് ആവശ്യപ്പെട്ട് ടോറി വിമത നേതാവ് ഡൊമിനിക് ഗ്രീവിന്റെ നേതൃത്വത്തിൽക്കൊണ്ടുവന്ന ഭേദഗതികളാണ് ബിൽ പരാജയപ്പെടുന്നതിനിടയാക്കിയത്. ഗ്രീവിനെ അനുനയിപ്പിക്കാൻ പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. ബ്രെക്‌സിറ്റ് കരാർ നടപ്പിലാക്കുന്നതിന് മുമ്പ് അതിന് മുഴുവൻ നിയമസാധുതയും കൈവരിക്കണമെന്ന് ആവശ്യപ്പെടുന്ന ഭേദഗതിയാണ് ഗ്രീവ് കൊണ്ടുവന്നത്.

2019 മാർച്ച് 29-നാണ് യൂറോപ്യൻ യൂണിയനിൽനിന്ന ബ്രിട്ടൻ പൂർണമായും വിട്ടുപോകുമെന്ന് കരുതുന്നത്. അതിനുള്ളിൽ ബ്രെ്ക്‌സിറ്റ് ഉടമ്പടി പാലിക്കുന്നതിന് കനത്ത സമ്മർദമാണ് ഇപ്പോഴത്തെ സംഭവവികാസത്തോടെ ഉണ്ടായിരിക്കുന്നത്. ബ്രിട്ടന് ഭാവിയിൽ ദോഷം ചെയ്യുന്ന തരത്തിലുള്ള ഏതെങ്കിലും വ്യവസ്ഥകൾ ബില്ലിൽ ഉണ്ടെങ്കിൽ അതിനെ പാർലമെന്റിൽ ചോദ്യം ചെയ്യാമെന്ന ധൈര്യമാണ് ഇതിലൂടെ വിമതർക്ക് കിട്ടിയിരിക്കുന്നത്. അത് തുടർന്നുള്ള ചർച്ചകളിൽ തെരേസ മേയെ ദുർബലയാക്കും.

ബിൽ പരാജയപ്പെട്ടത് തിരിച്ചടിയാണെങ്കിലും ബ്രെക്‌സിറ്റ് നടപടികളെ അത് വൈകിപ്പിക്കില്ലെന്ന് നീതിന്യായ മന്ത്രി ഡൊമിനിക് റാബ് പറഞ്ഞു. നേരീയ മാർജിനിലുള്ള തോൽവിയെ ചെറിയ തിരിച്ചടിയായി കണ്ടാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബിൽ വീണ്ടും വോട്ടിനിട്ട് ഇപ്പോഴത്തെ തിരിച്ചടിയെ മറികടക്കാൻ ശ്രമിക്കുമെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്.

അതിനിടെ, വിമതർക്കൊപ്പം ചേർന്ന കൺസർവേറ്റീവ് പാർട്ടി വൈസ് ചെയർമാൻ സ്്റ്റീഫൻ ഹാമണ്ടിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തു. മുന്മന്ത്രികൂടിയായ ഹാമണ്ടാണ് വിമതരെ ഏകോപിപ്പിച്ചതെന്നാണ് കണക്കുകൂട്ടൽ. ലേബർ പാർട്ടിക്കൊപ്പം ചേർന്ന് സർക്കാരിനെതിരെ വോട്ട് ചെയ്ത എല്ലാ വിമതരെയും പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും മേലിൽ അവർ പാർലമെന്റിലെത്താതിരിക്കാൻ നടപടികൾ വേണമെന്നും ബ്രെക്‌സിറ്റ് പക്ഷപാതിയായ എംപി നദീൻ ഡോറിസ് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP