Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് തിരിച്ചടി നൽകിക്കൊണ്ട് ബ്രിട്ടീഷ് പാർലിമെന്റിൽ ട്രംപിന് നിരോധനം; തെരേസ മേയുടെ ക്ഷണം സ്വീകരിച്ച് യുകെയിലെത്താനുള്ള നീക്കം ട്രംപ് റദ്ദ് ചെയ്‌തേക്കും

ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന് തിരിച്ചടി നൽകിക്കൊണ്ട് ബ്രിട്ടീഷ് പാർലിമെന്റിൽ ട്രംപിന് നിരോധനം; തെരേസ മേയുടെ ക്ഷണം സ്വീകരിച്ച് യുകെയിലെത്താനുള്ള നീക്കം ട്രംപ് റദ്ദ് ചെയ്‌തേക്കും

ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റത് മുതൽ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മുമ്പില്ലാത്ത വിധം ശക്തിപ്പെട്ടിരുന്നു. അതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ അമേരിക്ക സന്ദർശിച്ച് ട്രംപുമായി വ്യാപാരക്കരാറുകളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും വിശദമായി ചർച്ച നടത്തുകയും ചെയ്തതോട ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഴിത്തിരിവിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ട്രംപിന് ഈ വർഷം അവസാനം ബ്രിട്ടൻ സന്ദർശിക്കാൻ തെരേസ ക്ഷണിക്കുകയും ചെയ്തിരുന്നുവല്ലോ. എന്നാൽ എല്ലാം ഒറ്റ രാത്രി കൊണ്ട് തകർക്കുന്ന വിധത്തിലാണ് ബ്രിട്ടീഷ് പാർലിമെന്റ് ട്രംപിന് എതിരെ തിരിഞ്ഞിരിക്കുന്നത്. ബ്രിട്ടീഷ് പാർലിമെന്റിൽ പ്രവേശിക്കാനും അഭിസംബോധന ചെയ്ത് സംസാരിക്കാനും ഇതു പ്രകാരം എംപിമാർ നിരോധനം പാസാക്കിയിരിക്കുകയാണ്. ഇതോടെ മേയുടെ ക്ഷണം സ്വീകരിച്ച് യുകെയിലെത്താനുള്ള നീക്കം ട്രംപ് റദ്ദാക്കുമെന്നാണ് സൂചന.

കോമൺസിലെ സ്പീക്കറായ ജോൺ ബെർകോ ട്രംപിന് ലൈംഗിക അരാജകവാദിയും വംശീയവാദിയുമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരാൾ ഇവിടെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്റർഹാളിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നും ജോൺ തറപ്പിച്ച് പറയുന്നു. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള വരെ അമേരിക്കയിലേക്ക് വരുന്നതിൽ നിന്നും വിലക്കിയ ട്രംപിനെ ഇവിടെ സംസാരിക്കാൻ അനുവദിക്കില്ലെന്നാണ് ജോൺ തറപ്പിച്ച് പറയുന്നത്. വെസ്റ്റ് മിൻസ്റ്റർഹാളിന് മേൽ ശക്തമായ സ്വാധീനമുള്ള മൂന്ന് പ്രധാനപ്പെട്ട നേതാക്കന്മാരിലൊരാളായ ജോണിന്റെ വാക്കുകൾ നിർണായകമാണ്. ഇതിന് മുമ്പ് ചൈന, കുവൈത്ത്, ഖത്തർ, തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാർ ഇവിടെ വന്നപ്പോൾ അദ്ദേഹം അവരെ ഇരു സഭകളിലെയും എംപിമാരെയും പീറുമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കാൻ അനുവദിച്ചിരുന്നു.

പുരാതനമായ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ആരൊക്കെ പ്രസംഗിക്കണമെന്ന് തീരുമാനിക്കുന്ന പ്രധാനികളിൽ ഒരാളാണ് കോമൺസ് സ്പീക്കർ. അതിനാൽ ഇദ്ദേഹത്തിന്റെ സഹകരണമില്ലാതെ തെരേസയ്ക്ക് ട്രംപിനെ ഇവിടെ പ്രസംഗിക്കാൻ ക്ഷണിക്കാനാവില്ലെന്നുറപ്പാണ്. ട്രംപിനെ വംശീയവാദിയെന്നും ലൈംഗിക അരാജകവാദിയെന്നും ജോൺ വിശേഷിപ്പിച്ചതിനോട് എംപിമാർ പൂർണമായും യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് നമ്പർ 10നും ബക്കിങ്ഹാം പാലസിനും അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ കനത്ത തിരിച്ചടി നൽകുമെന്നുറപ്പാണ്. ഏഴ് മുസ്ലിം രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് വരുന്നതിൽ നിന്നും ട്രംപ് നിരോധിച്ചതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ലോകമെമ്പാടും നിന്നും വൻ പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്. തുടർന്ന് യുഎസ് ജഡ്ജുമാർ ഇതിനെ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് റദ്ദാക്കുകയുമുണ്ടായി.

സ്റ്റേറ്റ് വിസിറ്റിനിടെ വിദേശ നേതാക്കന്മാർ പാർലിമെന്റിന്റെ രണ്ട് സഭകളിലും പ്രസംഗിക്കുകയെന്നത് അവരുടെ അവകാശമൊന്നുമല്ലെന്നും അത് ആദരവിലൂടെ നേടിയെടുക്കേണ്ടതാണെന്നും ജോൺ ബെർകോ എംപിമാരോട് പറഞ്ഞു. ഇതിന് മുമ്പ് ഇവിടം സന്ദർശിച്ച രാഷ്ട്രത്തലവന്മാരെല്ലാം ഇരുസഭകളിലും പ്രസംഗിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. കുടിയേറ്റക്കാരെ നിരോധിക്കുന്നതിന് മുമ്പ് തന്നെ ട്രംപ് ഈ സഭയിൽ പ്രസംഗിക്കുന്നതിനെ താൻ എതിർത്തിരുന്നുവെന്നും നിരോധനത്തോടെ ഈ എതിർപ്പ് ഇരട്ടിയായെന്നുമാണ് ജോൺ പറഞ്ഞത്. ബാർകോ പറഞ്ഞത് ശരിയാണെന്നും നാം നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളണമെന്നുമാണ് ലേബർ നേതാവ് ജെറമി കോർബിൻ ഇതിനോട് പ്രതികരിച്ചത്. ഇത് സ്പീക്കറുടെ ശരിയായ തീരുമാനമാണെന്നാണ് ലിബറൽ ഡെമോക്രാറ്റ് നേതാവായ ടിം ഫാറൻ അഭിപ്രായപ്പെട്ടത്. ഇത്തരത്തിൽ ട്രംപിനെ പാർലിമെന്റില് പ്രസംഗിക്കുന്നതിൽ നിന്നും നിരോധിക്കണമെന്ന സ്പീക്കറുടെ തീരുമാനത്തോട് മിക്ക എംപിമാരും യോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP