Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാർക് രാജ്യങ്ങൾക്ക് അഞ്ചുവർഷംവരെ വിസ അനുവദിക്കുമെന്ന് നരേന്ദ്ര മോദി

കാഠ്മണ്ഡു: സാർക് രാജ്യങ്ങൾക്ക് മൂന്നുമുതൽ അഞ്ചുവർഷംവരെ ബിസിനസ് വിസ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിൽ പതിനെട്ടാമത് സാർക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി. സാർക് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. വിസ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുമെന്നും മോദി പറഞ്ഞു. തെക്കൻ ഏഷ്യൻ സർവകലാശാല സ്ഥാപിക്കുകയെന്ന ആശയവും മോദി മുന്നോട്ട് വച്ചു. സാർക് രാജ്യങ്ങളിലെ രോഗികൾക്ക് അടിയന്തര മെഡിക്കൽ വിസ നൽകുന്ന സംവിധാനം രൂപപ്പെടുത്താനും മോദി ആഹ്വാനം ചെയ്തു.

സാർക് രാജ്യങ്ങൾക്കിടയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ആ രാജ്യങ്ങളിലെ ജൈവവൈവിദ്ധ്യങ്ങളെ പ്രയോജനപ്പെടുത്തണമെന്നും മോദി നിർദ്ദേശിച്ചു. ടൂറിസത്തിനായി സഹകരിക്കുന്നതിലൂടെ ആഗോള തലത്തിൽ തെക്കൻ ഏഷ്യൻ മേഖലയുടെ മികവ് പ്രകടിപ്പിക്കാനാകും. വിവരസാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്റെ അതിർവരമ്പുകളെ ഇല്ലാതാക്കിയിട്ടുണ്ട്. അതിനാൽ തെക്കൻ ഏഷ്യൻ മേഖലയിലെ വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്നതിന് ഓൺലൈൻ കോഴ്‌സുകളും ഇ-ലൈബ്രറികളും ആരംഭിക്കണമെന്നും മോദി ആവശ്യപ്പെട്ടു. സാർക് രാജ്യങ്ങൾക്ക് വേണ്ടി ഇന്ത്യ സമ്മാനിച്ച ഉപഗ്രഹം എല്ലാവർക്കും പ്രയോജനപ്പെടും. സാർക് രാജ്യങ്ങളിലെ ഊർജ പ്രശ്‌നത്തിന് പരിഹാരം കാണാൻ സൗരോർജവും മൈക്രോ ഗ്രിഡും ഉപയോഗിക്കുന്നത് ചിന്തിക്കണമെന്നും മോദി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP