1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
22
Monday

സ്വാതന്ത്ര്യം തന്നെയമൃതം; ജനഹിതം മാനിച്ച്‌ കാറ്റലോണിയ; അന്തിമ സ്വാതന്ത്ര്യ പ്രഖ്യാപനം പിന്നീട്‌; സ്‌പെയിനുമായി തുറന്ന ചർച്ചകൾക്ക്‌ തയ്യാറെന്ന്‌ പ്രസിഡന്റ്‌ കാർലെസ്‌ പ്യൂജിമൊൻ; പ്രതിസന്ധിക്ക്‌ താൽക്കാലിക അയവ്‌

October 10, 2017 | 09:10 AM | Permalinkമറുനാടൻ മലയാളി ഡസ്‌ക്‌

സ്‌പെയിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധിക്ക്‌ അയവുവരുത്തി കൊണ്ട്‌ കാററലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനം നീട്ടിവച്ചു.ജനഹിതം സ്വതന്ത്ര റിപ്പബ്ലിക്‌ സ്ഥാപിക്കണമെന്നതാണെങ്കിലും താൻ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കില്ലെന്ന്‌ കാറ്റലോണിയയുടെ പ്രസിഡന്റ്‌ കാർലെസ്‌ പ്യൂജിമൊൻ പാർലമെന്റിൽ പറഞ്ഞു.

ചർച്ചകൾക്കുള്ള സാധ്യതകൾ തുറന്നിടുന്നതിനായി ഏതാനും ആഴ്‌ചത്തേക്ക്‌ സ്വാതന്ത്ര്യ പ്രഖ്യാപനം മാററി വയ്‌ക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.എല്ലാവരും ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചാൽ, പ്രതിസന്ധി ശാന്തമായും സമവായത്തോടെയും നടപ്പാക്കാമെന്നും പ്യൂജിമൊൻ അഭിപ്രായപ്പെട്ടു.

അതേസമയം, സ്‌പെയിനിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയൻ ജനത തെരുവിൽ തുടരുകയാണ്.കാറ്റലോണിയ പതാക കത്തിച്ചും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും അവർ ദേശീയതയ്ക്കുവേണ്ടി സമരരംഗത്താണ്. കാറ്റലോണിയയെ അനുകൂലിച്ച് പ്രകടനം നടത്തുന്നവരുമായി പലേടത്തും ദേശീയവാദികൾ സംഘർഷമുണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്. വലൻസിയയിലാണ് ഏറ്റവുമൊടുവിൽ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്.

അതിനിടെ, കാറ്റലോണിയയുടെ സ്വാതന്ത്ര്യ മോഹങ്ങളെ തല്ലിക്കെടുത്തി, യൂറോപ്പിലെ പ്രമുഖ രാജ്യങ്ങൾ ഏകീകൃത സ്‌പെയിന് പിന്തുണ പ്രഖ്യാപിച്ചു. സ്‌പെയിനിൽനിന്ന് ഭിന്നിച്ചാൽ കാറ്റലോണിയയെ അംഗീകരിക്കില്ലെന്ന് ഫ്രാൻസും ജർമനിയും വ്യക്തമാക്കി.. കാറ്റലൻ സ്വനത്രരാജ്യത്തെ അംഗീകരിക്കില്ലെന്ന് ഫ്രാൻസിന്റെ യൂറോപ്യൻ കായാര്യ മന്ത്രിയാണ് വ്യക്തമാക്കിയത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടായാൽ അടിയന്തരമായി കാറ്റലോണിയയിൽ ഇടപെടുമെന്ന് സ്പാനഷ് സർക്കാരും വ്യക്തമാക്കി.

കാറ്റലോണിയക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഒക്ടോബർ ഒന്നിന് നടന്ന ഹിതപരിശോധന സർക്കാർ ഏറെക്കുറെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, വോട്ട് ചെയ്തവരിൽ 90 ശതമാനവും സ്വാതന്ത്ര്യം ആവശ്യപ്പെട്ടതായി കാറ്റലോണിയ നേതാക്കൾ പറയുന്നു. കാറ്റലോണിയ വാദം ശക്തിപ്പെടുന്നതിനിടെ, മേഖലയിലെ വലിയ കമ്പനികൾ മാഡ്രിഡിലേക്ക് ചേക്കേറുന്നത് കാറ്റലോണിയ പക്ഷക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്.

വസ്തു ഇടപാട് സ്ഥാപനമായ ഇമ്മൊബിലിയാറിയ കൊളോണിയൽ, നിർമ്മാണ കമ്പനിയായ ആൽബെർട്ടിസ് എന്നിവ മാഡ്രിഡിലേക്ക് ആസ്ഥാനം മാറ്റി. ടെലിക്കോം കമ്പനിയായ സെലിനെക്‌സും അതിനുള്ള ശ്രമത്തിലാണ്. സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടായാൽ ബാഴ്‌സലോണയിൽനിന്ന് മാഡ്രിഡിലേക്ക് ആസ്ഥാനം മാറ്റുമെന്ന് മാധ്യമസ്ഥാപനമായ ഗ്രൂപ്പോ പ്ലാനെറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്. വൻകിട സ്ഥാപനങ്ങൾ ഒന്നടങ്കം മാഡ്രിഡിലേക്ക് മാറുന്നത് കാറ്റലോണിയയുടെ സാമ്പത്തിക സുസ്ഥിരതയെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

അതിനിടെ, കാറ്റലൻ സ്വാതന്ത്ര്യമോഹികൾക്ക് ശക്തമായ മുന്നറിയിപ്പുമായി സ്‌പെയിനിലെ ഭരണകക്ഷിയായ പാർട്ടിഡോ പോപ്പുലർ പാർട്ടി രംഗത്തെത്തി. ആരെങ്കിലും സ്വാതന്ത്ര്യപ്രഖ്യാപനത്തിന് തുനിഞ്ഞാൽ അത് 83 വർഷം മുമ്പത്തെ ചരിത്രം ആവർത്തിക്കലാകുമെന്ന് പാർട്ടിയുടെ ഡപ്യൂട്ടി സെക്രട്ടറി പാബ്ലോ കസാഡോ പറഞ്ഞു. 1934-ൽ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ കാറ്റലൻ നേതാവ് ലൂയിസ് കൊമ്പാനിയുടെ ചരിത്രമാണ് കസാഡോ ഓർമിപ്പിച്ചത്. കൊമ്പാനിക്ക് പിന്നീടുള്ള കാലം ജയിലിൽ കഴിയേണ്ടിവന്നു.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇത് മിന്നൽ ബസാണെന്നും ഇനി കണ്ണൂരെ നിർത്തുകയുള്ളൂവെന്നും കണ്ടക്ടർ സ്റ്റാൻഡിൽവെച്ച് പരസ്യമായി അനൗൺസ് ചെയ്തിരുന്നു; ടിക്കറ്റെടുത്തപ്പോഴും പയ്യോളിയിൽ സ്റ്റോപ്പില്ലെന്ന് വ്യക്തമാക്കി; പൊലീസ് കൈകാണിച്ചപ്പോൾ യാത്രക്കാരെന്ന് കരുതിയും; അർധരാത്രി പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ 'പറന്ന' സംഭവത്തിൽ ജീവനക്കാരുടെ വാദവും പരിഗണിക്കും; മുഖ്യമന്ത്രി മിന്നൽ ബസ് ജീവനക്കാർക്ക് ഒപ്പമോ?
ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളുടെ മകന്റെ ദുരൂഹമരണത്തിന് പിന്നിൽ ലഹരിമാഫിയയുടെ നീരാളിക്കൈകളോ? ഒമ്പതാം ക്ലാസുകാരന്റെ മൃതശരീരത്തിൽ നീലനിറം പടർന്നത് സിന്തറ്റിക്ക് റബർ ഫെവികോൾ പോലെയുള്ള ന്യൂജൻ ലഹരി ഉള്ളിൽ കടന്നത് മൂലമെന്ന് സംശയം; അസ്വാഭാവിക മരണത്തിന്റെ ദുരൂഹത നീക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്
ആഗോള താപനം ഒരു തോന്നൽ ആണെന്ന് പറഞ്ഞ 56 ഇഞ്ച് മരപ്പൊട്ടന് ഇതുപോലുള്ള ഊളകൾ തന്നെ കൂട്ട് കിട്ടുന്നതിൽ അത്ഭുതമില്ലെന്ന് ഹരീഷ് വാസുദേവൻ; കോടിക്കണക്കിന് ജനങ്ങൾ ആരാധിക്കുന്ന പ്രധാനമന്ത്രിയെ ഹരീഷ് വാസുദേവന് മരപ്പൊട്ടൻ എന്ന് വിളിക്കാമെങ്കിൽ ഹരീഷ് മാത്രം ആരാധിക്കുന്ന വാസുദേവനെ ആർക്കും മരപ്പട്ടി എന്നും വിളിക്കാം എന്ന് തിരിച്ചടിച്ച് സന്ദീപ് വാചസ്പതിയും
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
ഉറച്ച നിലപാടുകൾക്ക് നിറഞ്ഞ ജനകീയ അംഗീകാരം; കാനം രാജേന്ദ്രൻ മനോരമ ന്യൂസ് മേക്കർ 2017; സിപിഐ സംസ്ഥാന സെക്രട്ടറി പിന്തള്ളിയത് കണ്ണന്താനത്തെയും, ശ്രീറാമിനെയും പാർവതിയെയും; യഥാർഥ ഇടതുപക്ഷ നിലപാടുകൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് കാനം; ന്യൂസ് മേക്കർ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ നേതാവ് പുരസ്‌കാരം നേടുന്നത് 10 വർഷത്തിന് ശേഷം
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?