Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1963ലെ യുദ്ധശേഷം അറിയാതെ അതിർത്തിക്ക് അപ്പുറമെത്തി; ചാരനെന്ന സംശയത്തിൽ ആറു വർഷം ജയിൽ വാസം; പുറത്തിറങ്ങി പെണ്ണുകെട്ടി മധ്യപ്രദേശിൽ സുഖജീവിതം; ഇന്ത്യയിലുള്ള വാങ്ങ് ക്യൂയിന്റെ ബിബിസി കഥകേട്ട് ഏവരും ഞെട്ടി; 80കാരനെ തിരികെ നാട്ടിലെത്തിക്കാൻ നീക്കവുമായി ചൈന

1963ലെ യുദ്ധശേഷം അറിയാതെ അതിർത്തിക്ക് അപ്പുറമെത്തി; ചാരനെന്ന സംശയത്തിൽ ആറു വർഷം ജയിൽ വാസം; പുറത്തിറങ്ങി പെണ്ണുകെട്ടി മധ്യപ്രദേശിൽ സുഖജീവിതം; ഇന്ത്യയിലുള്ള വാങ്ങ് ക്യൂയിന്റെ ബിബിസി കഥകേട്ട് ഏവരും ഞെട്ടി; 80കാരനെ തിരികെ നാട്ടിലെത്തിക്കാൻ നീക്കവുമായി ചൈന

ബെയ്ജിങ് : 54 വർഷം മുമ്പ് ഇന്ത്യയിൽ 'അകപ്പെട്ടു'പോയ തങ്ങളുടെ സൈനികനെ തിരികെയെത്തിക്കാൻ ചൈന നീക്കം സജീവമാക്കി. കുടുംബത്തോടൊപ്പം ഇന്ത്യയിൽ താമസിക്കുന്ന വാങ് ക്യൂയെ തിരികെ എത്തിക്കാനാണ് ചൈനയുടെ ശ്രമം. ബിബിസിയാണ് ഈ ചൈനാക്കാരന്റെ കഥ വാർത്തയാക്കിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ ഇത് ഏറെ ചർച്ചയായി. ഇതോടെയാണ് ചൈന നടപടി തുടങ്ങിയത്.

ഇന്ത്യ ചൈന യുദ്ധം കഴിഞ്ഞ്, 1963ൽ അറിയാതെ ഇന്ത്യൻ അതിർത്തിയിൽ കടന്നതായിരുന്നു ചൈനീസ് പട്ടാളത്തിലെ സർവേയറായ വാങ് ക്യൂയ്. ചാരനാണെന്നു കരുതി ഇന്ത്യ കക്ഷിയെ പിടികൂടി ജയിലിലാക്കി. ആറു വർഷം കഴിഞ്ഞു മോചിതനായെങ്കിലും വാങ് ക്യൂയ് ഇന്ത്യ വിട്ടു പോയില്ല. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ താമസമാക്കി. ഇന്ത്യക്കാരിയെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ട്. പേരക്കുട്ടികളും. ഇപ്പോൾ 80 വയസ്സ്.

2013ൽ ചൈന ഇദ്ദേഹത്തിന് പാസ്‌പോർട്ട് അനുവദിച്ചിരുന്നു. ജീവിതച്ചെലവിന് അലവൻസും ചൈന കൊടുക്കുന്നുണ്ട്. ചൈനയിലെ തന്റെ ബന്ധുക്കളെ കാണണമെന്ന് വാൻ ക്യൂയ്ക്കു മോഹമുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കാണാനെത്തിയ ബിബിസി ലേഖകൻ വിഡിയോ കോളിലൂടെ ചൈനയിലുള്ള സഹോദരനുമായി വാൻ ക്യൂയെ ബന്ധപ്പെടുത്തി.

സഹോദരനും തന്നെപ്പോലെ പ്രായമായെന്നായിരുന്നു പ്രതികരണം. അരനൂറ്റാണ്ടിനു ശേഷമാണ് സഹോദരങ്ങൾ വിഡിയോ വഴിയാണെങ്കിലും പരസ്പരം കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP