Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനീസ് അതിർത്തിയിൽ വീണ്ടും സംഘർഷം കനത്തതോടെ പരമാവധി പ്രകോപനം ഒഴിവാക്കാൻ ഇന്ത്യ തീവ്ര ശ്രമത്തിൽ; ദലൈലാമയുമായി ഇനി സർക്കാൽ അകലം പാലിക്കും; അരുണാചൽ കാര്യത്തിലും പ്രകോപനമില്ല; പാക്കിസ്ഥാനുമായി സൗഹൃദം സാധിക്കാതെ വന്നതുകൊണ്ട് ചൈനയുമായി ഒത്തുതീർപ്പ് സാധ്യത തേടി മോദി

ചൈനീസ് അതിർത്തിയിൽ വീണ്ടും സംഘർഷം കനത്തതോടെ പരമാവധി പ്രകോപനം ഒഴിവാക്കാൻ ഇന്ത്യ തീവ്ര ശ്രമത്തിൽ; ദലൈലാമയുമായി ഇനി സർക്കാൽ അകലം പാലിക്കും; അരുണാചൽ കാര്യത്തിലും പ്രകോപനമില്ല; പാക്കിസ്ഥാനുമായി സൗഹൃദം സാധിക്കാതെ വന്നതുകൊണ്ട് ചൈനയുമായി ഒത്തുതീർപ്പ് സാധ്യത തേടി മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് വലിയ തലവേദനയാണ് ദോക്ലാം. എട്ടു മാസം നീണ്ട സമാധാനത്തിനു ശേഷം ദോക്ലാമിനെ ചൊല്ലി വീണ്ടും ഇന്ത്യ-ചൈന അതിർത്തിയിൽ പ്രശ്‌നങ്ങൾ പുകയുകയാണ്. എന്നാൽ ചൈനയുമായി പ്രശ്‌നത്തിന് മോദി സർക്കാരിന് താൽപ്പര്യമില്ല. പാക്കിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞു കയറ്റവും ആക്രമണങ്ങളും പതിവാണ്. ഇതിനൊപ്പം സൈനിക കരുത്ത് ഏറെയുള്ള ചൈനയുമായി പ്രശ്‌നങ്ങൾക്ക് പോകേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. അതുകൊണ്ട് തന്നെ ചൈനയുമായുള്ള പുതിയ നയതന്ത്ര ഇടപെടലാണ് ഇന്ത്യ അഗ്രഹിക്കുന്നത്. ചൈനയുമായുള്ള ഉദ്യോഗസ്ഥതല നയതന്ത്ര ചർച്ചകൾ വീണ്ടും സജീവമാക്കും.

ചൈനയുടെ പ്രധാന ശത്രുവാണ് ടിബറ്റുകാരുടെ ആത്മീയ ആചാര്യനായ ദലൈലാമ. ദലൈലാമയ്ക്ക് എല്ലാ പിന്തുണയും നൽകുന്നത് ഇന്ത്യയാണ്. കഴിഞ്ഞ വർഷം അരുണാചൽ സന്ദർശിക്കാനും ദലൈലാമയ്ക്ക് അവസരം ഒരുക്കി. അരുണാചൽ മുഖ്യമന്ത്രി ദലൈലാമയെ സ്വീകരിക്കാനെത്തി. ഇതോടെയാണ് ചൈന അകലാൻ തുടങ്ങിയത്. ദോക്ലാം പ്രശ്‌നവും അതിന് ശേഷം രൂക്ഷമായി. പാക് അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയുമായി പ്രശ്‌നത്തിന് ഇന്ത്യയില്ല. ഇതിന്റെ ഭാഗമായി പുതിയ നയതത്ര ഇടപെടലിന് ഇന്ത്യ ശ്രമിക്കും. ദലൈലാമയെ അകറ്റി നിർത്തിയുള്ള തന്ത്രപരമായ നീക്കമാകും ഇന്ത്യ നടത്തുക.

ദലൈലാമയുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും കേന്ദ്രസർക്കാർ പ്രതിനിധികൾ ഇനി പങ്കെടുക്കില്ലെന്നാണ് സൂചന. ദലൈലാമയ്ക്ക് അമിത പ്രാധാന്യം കൊടുക്കുന്നതും അവസാനിപ്പിക്കും. ഇതിലൂടെ ചൈനയെ ഇന്ത്യയുമായി അടുപ്പിക്കാനാകും ശ്രമിക്കുക. വിവാദ വിഷയങ്ങളിലൊന്നും ചൈനയ്‌ക്കെതിരെ പ്രതികരിക്കുന്നതും അവസാനിപ്പിക്കും. നല്ല അയൽക്കാരായി മാറാനാണ് നീക്കം. പ്രധാനമന്ത്രി മോദി താമസിയാതെ ചൈന സന്ദർശിക്കും. ഇതിന് മുമ്പ് ഉദ്യോഗസ്ഥതല ചർച്ചയും തുടരും. ദലൈലാമ വിഷയത്തിലെ നിലപാട് മാറ്റം അടക്കം ചൈനയെ അറിയിച്ചാകും സഹകരണത്തിന്റെ പുതിയ പാത തുറക്കുക.

ചൈനീസ് അതിർത്തിയിൽ കാര്യങ്ങൾ വഷളാവുകയാണെന്നും എന്നാൽ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് റാംറാവു ഭാംറെ നേരത്തെ പറഞ്ഞിരുന്നു. അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനു വേണ്ടതെല്ലാം ചെയ്യും. ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളിലേക്ക് ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു പാക്കിസ്ഥാൻ തുടർച്ചയായി ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് കൂടി മുന്നിൽ കണ്ടാണ് ചൈനയുമായി സഹകരണത്തിനുള്ള ശ്രമം. പാക്കിസ്ഥാനുമായി ചൈനയെ അടുപ്പിക്കാതിരിക്കാൻ കൂടിയാണ് ഇത്. യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമെന്ന ഇന്ത്യയുടെ ആവശ്യത്തിനും തടസം ചൈനയാണ്. ഇതെല്ലാം മനസ്സിൽ വച്ചാണ് മോദി സർക്കാർ തന്ത്രങ്ങൾ മാറ്റുന്നത്.

അതിർത്തികളിൽ സ്ഥിരമായുണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണമാണ് ഇന്ത്യ കൂടുതൽ ശക്തമായ ആയുധങ്ങൾ ശേഖരിക്കുന്നത്. അതിർത്തിയിൽ നിരവധി സുരക്ഷാ വെല്ലുവിളികൾ രാജ്യത്തിനുണ്ട്. സൈന്യത്തെയും ജനങ്ങളെയും ലക്ഷ്യമാക്കി വെടിനിർത്തൽ കരാർ ലംഘനങ്ങളും വർധിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള മതമൗലിക വാദവും വെല്ലുവിളിയുയർത്തുന്നു. ഈ സാഹചര്യത്തിൽ ചൈനയെ പിണക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് പോലും വെല്ലുവിളിയാകുമെന്ന് മോദി സർക്കാർ കണക്കുകൂട്ടുന്നു. പാക്കിസ്ഥാൻ അതിർത്തിയെക്കാൾ ഇന്ത്യ ശ്രദ്ധിക്കേണ്ടത് ചൈനീസ് അതിർത്തിയാണെന്നു ബിപിൻ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സേനയുടെ ഈ അഭിപ്രായം കൂടി കണക്കിലെടുത്താണ് നയങ്ങളിൽ കേന്ദ്രം മാറ്റം വരുത്തുന്നത്.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു ഇന്ത്യയും ചൈനയും തമ്മിൽ 73 ദിവസത്തെ യുദ്ധസമാനമായ സാഹചര്യമായിരുന്നു കഴിഞ്ഞ വർഷം ദോക്ലാമിലുണ്ടായിരുന്നത്. പിന്നീട് ഇരു സേനകളും പിൻവലിയുകയും ചെയ്തു. അതിനു ശേഷം വടക്കൻ ദോക്ലാമിൽ ചൈന സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വാർത്തകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP