Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക് അധിനിവേശ കാശ്മീരിനെ ചൈനയുടെ സഹായത്തോടെ പൊന്നാക്കി കാശ്മീരിനെ മോഹിപ്പിക്കാൻ പാക്കിസ്ഥാൻ നീക്കം; ജമ്മു കാശ്മീരും പാക്കിസ്ഥാന്റെ ഭാഗമാക്കുമെന്ന് സ്വപ്‌നം കണ്ട് നവാസ് ഷെരീഫ്; ഇന്ത്യയുടെ നീക്കങ്ങൾ കരുതലോടെ

പാക് അധിനിവേശ കാശ്മീരിനെ ചൈനയുടെ സഹായത്തോടെ പൊന്നാക്കി കാശ്മീരിനെ മോഹിപ്പിക്കാൻ പാക്കിസ്ഥാൻ നീക്കം; ജമ്മു കാശ്മീരും പാക്കിസ്ഥാന്റെ ഭാഗമാക്കുമെന്ന് സ്വപ്‌നം കണ്ട് നവാസ് ഷെരീഫ്; ഇന്ത്യയുടെ നീക്കങ്ങൾ കരുതലോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദം സ്ഥാപനിച്ചത് എങ്ങനേയും കാശ്മീർ പ്രശ്‌നം പരിഹരിക്കാനായിരുന്നു. പാക്കിസ്ഥാനിലെ ദൂർബലമായ സർക്കാരിനെ അടുപ്പിക്കാനായിരുന്നു നീക്കം. മൂന്നാം കക്ഷിയുടെ ഇടപെടൽ ഇല്ലാതെ പ്രശ്‌ന പരിഹാരമായിരുന്നു ലക്ഷ്യം. ഇതിനായി ഷെരീഫിന്റെ കൊച്ചുമകളുടെ കല്ല്യാണത്തിന് പോലും മോദി എത്തി. എന്നാൽ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് സൂചന. എങ്ങനേയും കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കാനാണ് നവാസ് ഷെരീഫിന്റെ നീക്കം. പാക്കിസ്ഥാനിൽ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാൻ കാശ്മീരിനെ തന്നെ ആയുധമാക്കുകയാണ് ഷെരീഫും.

പാക് അധിനിവേശ കാശ്മീരിൽ ജനങ്ങൾ ഒട്ടു തൃപ്തരല്ലെന്നാണ് ഉയരുന്ന അഭിപ്രായം. അത് മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഈ മേഖലയിൽ വമ്പൻ വികസന പദ്ധതികളാണ് ഷെരീഫ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ജമ്മു കാശ്മീരിന്റെ മനസ്സും പാക്കിസ്ഥാനിലേക്ക് അടുപ്പിക്കാനാണ് ശ്രമം. അടിസ്ഥാന സൗകര്യമേഖലയിൽ അധിനിവേശ കാശ്മീരിൽ അത്ഭുതം സൃഷ്ടിക്കാനാണ് ഷെരീഫിന്റെ ശ്രമം. ഇതിലൂടെ ഇന്ത്യയ്‌ക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരെ കൂടി പാക്കിസ്ഥാന് അനുകൂലമാക്കാനാണ് ശ്രമം. കാശ്മീർ താഴ് വരയിലെ നിലവിലെ പ്രശ്‌നങ്ങൾ അനുകൂലമാക്കി നേട്ടം കൊയ്യാനാണ് നീക്കം. ഇന്ത്യൻ സേനയും കാശ്മീരികളും തമ്മിലുള്ള സംഘർഷം മുതൽക്കൂട്ടാനാണ് ശ്രമം. ഇതിനായി ചൈനയുടെ പിന്തുണയും ഉറപ്പാക്കുന്നു. അധിനിവേശ കാശ്മീരിന്റെ വികാസത്തിന് കോടികൾ മുടക്കാൻ ചൈനയും തയ്യാറാണ്. ഇന്ത്യയുടെ പ്രതാപത്തിന് തിരിച്ചടിയ നൽകാൻ പാക്കിസ്ഥാനെ പിന്തുണയ്ക്കാനാണ് ചൈനയുടെ നീക്കം.

ചൈനീസ് പ്രവിശ്യയായ ഷീൻജാങ്ങിനോടു ചേർന്ന പാക്ക് അധീന കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെയും ചൈനയുടെയും പട്ടാളം സംയുക്ത റോന്തുചുറ്റൽ നടത്തിയത് ഇതിന്റെ ഭാഗമാണ്. ഷീൻജാങ് പ്രവിശ്യയിൽനിന്നുള്ള 100 ഉയിഗുർ വംശജർ ഭീകരസംഘടനയായ ഐഎസിൽ ചേർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണിതെന്ന് വരുത്തിയായിരുന്നു ചൈനീസ് സേന എത്തിയത്. സംയുക്ത സൈനിക റോന്തുചുറ്റൽ നടത്തിയതെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലിയുടെ വെബ്‌സൈറ്റ് അറിയിച്ചു. സൈനികരുടെ സംയുക്ത പരിശീലനത്തിന്റേതടക്കം ഒട്ടേറെ ചിത്രങ്ങൾ വെബ്‌സൈറ്റ് പുറത്തുവിട്ടു. പാക്ക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ നിർമ്മാണങ്ങളുടെ ഭാഗമായാണ് മേഖലയിൽ ചൈനീസ് പട്ടാളമിറങ്ങിയിരിക്കുന്നതൊണ് വസ്തുത. ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെ ചൈനയിലെ ഷിൻജാങ്ങുമായി ബന്ധിക്കുന്നതാണു സാമ്പത്തിക ഇടനാഴി. ഇതിന്റെ മറവിൽ വലിയ വികസന പദ്ധതികൾ മേഖലയിൽ നടപ്പാക്കും.

അതിനിടെ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നു നവാസ് ഷരീഫ് പരസ്യമായി പറയുകയും ചെയ്തു. പാക്ക് അധിനിവേശ കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പിഎംഎൽ-എൻ വൻവിജയം നേടിയതിനെ തുടർന്നു മുസാഫറാബാദിൽ നടത്തിയ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലണ്ടനിൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം അദ്ദേഹം ആദ്യമായി പങ്കെടുത്ത പൊതു ചടങ്ങായിരുന്നു അത്. തെരഞ്ഞെടുപ്പിലെ വൻവിജയത്തെ തുടർന്നു പാക്ക് അധിനിവേശ കശ്മീരിൽ പിഎംഎൽ-എൻ സർക്കാരുണ്ടാക്കും. ഈ സാഹചര്യത്തിലാണ് ചൈനീസ് സഹകരണത്തിലൂടെ വമ്പൻ പദ്ധതികൾ ഈ മേഖലയ്ക്കായി ആലോചിക്കുന്നത്. അധിനിവേശ കാശ്മീരിനെ പാക്കിസ്ഥാന്റെ അഭിവാജ്യഘടകമാക്കാനാണ് നീക്കം. ചൈനയുടെ സഹകരണത്തോടെ ഈ നീക്കത്തിന് വേഗവും നൽകും.

ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ചയാണ് സായുധരായ പാക്‌ചൈന സൈനികരുടെ സംയുക്തപരിശോധന ആരംഭിച്ചത്. സംയുക്തപരിശീലനപരിപാടികളും നടത്തുന്നതായണ് റിപ്പോർട്ട്. ഈ പ്രദേശം തന്ത്രപ്രധാനമായ ഭാഗമായാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാൽ പാക് അധീന കശ്മീരിൽ ചൈനയുടെ സാന്നിധ്യം പാക്കിസ്ഥാൻ നിഷേധിച്ചിരുന്നു. ഇന്ത്യ അടുത്തിടെ ലഡാക്കിലെ ചൈനയുമായുള്ള അതിർത്തിയിൽ നൂറോളം ടി72 ടാങ്കുകൾ വിന്യസിച്ചിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഇന്ത്യൻ നീക്കങ്ങൾ. ആണവ ക്ലബ്ബിൽ അംഗമാകാനുള്ള ഇന്ത്യയുടെ നീക്കത്തെ തകർത്തത് ചൈനയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ നീക്കമൊന്നും ചൈനയ്ക്ക് മുമ്പിൽ വിലപോയില്ല. ഈ സാഹചര്യത്തിൽ അധിനിവേശ കാശ്മീരിലെ ചൈനീസ് സാന്നിധ്യത്തെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.

അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുമായി കൂടുതൽ അടുക്കുകയാണ്. അതുകൊണ്ടാണ് ചൈനയിൽ പാക്കിസ്ഥാൻ പുതിയ പങ്കാളിയെ കണ്ടെത്തുന്നതെന്നും ഇന്ത്യ തിരിച്ചറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP