1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
28
Wednesday

ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നീങ്ങിയതോടെ പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ചൈന; മിസൈൽ ആയുധ നിർമ്മാണത്തിൽ ഇനി ചൈന പാക്കിസ്ഥാന്റെ പങ്കാളിയാകും; അതിർത്തിയിൽ ഇന്ത്യ നേരിടുന്നത് വൻ ഭീഷണി

March 18, 2017 | 06:33 AM | Permalinkസ്വന്തം ലേഖകൻ

ബെയ്ജിങ്: ഡൊണാൾഡ് ട്രംപിന് ഇന്ത്യോടാണ് താൽപ്പര്യം. അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപിത ശത്രുക്കൾ ഇസ്ലാമിക തീവ്രവാദികളും. അമേരിക്കയുടെ ഈ നയം മാറ്റം പാക്കിസ്ഥാനെ ശത്രുപക്ഷത്ത് എത്തിക്കും. ഇന്ത്യയിലാകട്ടെ മോദി കരുത്തനുമായി. ഇതോടെ ഇന്ത്യയുടെ വിദേശകാര്യ നയങ്ങളും ശക്തമായി. ഇതോടെ പാക്കിസ്ഥാനൊപ്പം ചൈനയും ചിന്തയിലായി. ഇന്ത്യയുടെ വെല്ലുവിളിയെ നേരിടാൻ ഇരുവരും ഒരുമിക്കുകയാണ്. ആയുധ നിർമ്മാണത്തിൽ പാക്കിസ്ഥാനുമായി യോജിക്കാനാണ് ചൈനയുടെ തീരുമാനം.

ഇന്ത്യാ-അമേരിക്കാ സംയുക്ത കൂട്ടുകെട്ടുണ്ടാക്കാവുന്ന ഭീഷണിയെ മറികടക്കാനാണ് പാക്കിസ്ഥാനുമായി പ്രതിരോധരംഗത്തെ സഹകരണം വർധിപ്പിക്കാനുള്ള നീക്കത്തിലൂടെ ചൈന ഉദ്ദേശിക്കുന്നത്. പാക്കിസ്ഥാനുമായി സഹകരിച്ചു ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടാക്കാനാണു ചൈന പദ്ധതിയിടുന്നത്. ഇന്ത്യ അണ്വായുധങ്ങൾ വഹിക്കാവുന്ന, 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്‌നി മിസൈലുകൾ വികസിപ്പിക്കുന്നതാണ് സംയുക്ത മിസൈൽ പദ്ധതി തുടങ്ങാൻ ചൈനയെ നിർബന്ധിതരാക്കുന്നതെന്നു കരുതുന്നു.

5000 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ പോർമുന വഹിക്കാൻ കഴിയുന്ന അഗ്‌നി അഞ്ച് ചൈനയുടെ ഏതു ഭാഗത്തും പ്രഹരിക്കാൻ ഇന്ത്യക്കു കരുത്തു നൽകും. ഔദ്യോഗിക തലത്തിൽ ഇതുസംബന്ധിച്ച് കാര്യമായ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടില്ലെങ്കിലും ദക്ഷിണേഷ്യയിലെ ശാക്തിക സന്തുലനം നിലനിർത്തുകയാണ് ഉദ്ദേശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകൾക്കു പുറമേ ക്രൂസ് മിസൈൽ, സൈനിക വിമാനങ്ങൾ എന്നിവയും വൻതോതിൽ നിർമ്മിക്കാൻ പുതിയ കൂട്ടുകെട്ടിലൂടെ ചൈന ലക്ഷ്യമിടുന്നു.

അടുത്തിടെ, ബെയ്ജിങ് സന്ദർശനം നടത്തിയ പാക് കരസേനാ മേധാവി ക്വമർ ജാവേദ് ബജ്വ ചൈനീസ് സൈനിക-രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൈനിക ബലം വർധിപ്പിക്കാനും ഇരുകൂട്ടർക്കും പദ്ധതിയുണ്ട്. പാക്കിസ്ഥാനിൽ ചൈന നടപ്പാക്കുന്ന സാമ്പത്തിക ഇടനാഴിയുടെ സംരക്ഷണത്തിനായി പാക്കിസ്ഥാൻ 15,000 സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്. ചൈനീസ് സഹകരണത്തോടെ നിർമ്മിക്കുന്ന ഗ്വാദർ തുറമുഖത്തിന്റെ സുരക്ഷയ്ക്കായി പാക് നേവി പ്രത്യേക സൈനിക വിഭാഗം തന്നെ രൂപീകരിച്ചു. തങ്ങളുടെ മറീൻ കോറിന്റെ അംഗസംഖ്യ 20,000 ൽനിന്ന് ഒരു ലക്ഷമായി ഉയർത്തുകയാണ് ചൈനയും.

പാക്കിസ്ഥാൻ പട്ടാള തലവൻ ഖമാർ ബാജ്വയും ചൈനീസ് പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച് ബീജിംഗിൽ ചർച്ച നടത്തി. മിസൈലുകൾക്ക് പുറമെ ഭാരം കുറഞ്ഞതും പലവിധത്തിൽ ഉപയോഗിക്കാവുന്നതുമായ എഫ്സി -1 സിയാവോലോംഗ് യുദ്ധവിമാനവും സംയുക്തമായി നിർമ്മിക്കുമെന്ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് പത്രം പറയുന്നു.ചൈനയിലെ ഭീകരസംഘടനയായ പൂർവ ടർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്മെന്റ് ഉൾപ്പെടെയുള്ള ഭീകർക്കെതിരായ നടപടികൾ ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.

ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് (സിപിഇസി)സുരക്ഷയുറപ്പാക്കുമെന്ന് ഇസ്ലാമാബാദ് ഉറപ്പുനൽകിയതായി പത്രം റിപ്പോർട്ട് ചെയ്തു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
ഭയങ്കര അടുപ്പത്തിലായിരുന്നു അവർ; ഗോവയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു; അവർ വലിയ ഫ്രണ്ട്സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്; അതാണ് അപകടത്തിനു വഴിവച്ചത്; എല്ലാം എന്നോട് പറഞ്ഞത് ലാലും; തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ്; സിനിമാ ലോകത്ത് പ്രതിസന്ധി രൂക്ഷം
സലിംകുമാർ പ്രസ്താവന പിൻവലിച്ചത് കേസ് വരുമെന്ന് ഭയന്ന്; എല്ലാത്തിനും കാരണം പ്രതിയുമായുള്ള നടിയുടെ കൂട്ടെന്ന പ്രസ്താവന ദിലീപിനെ കുടുക്കും; പൾസർ സുനിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമെന്ന് ആരോപണം; നിയമ പോരാട്ടത്തിന് ഒരുങ്ങി വുമൻ കളക്ടീവ് ഇൻ സിനിമ; ക്രിമിനൽ ഗൂഢാലോചനക്കുറ്റം ജനപ്രിയ നായകനെ അകത്താക്കുമോ?
പൾസർ സുനിയുമായി സൗഹൃദമെന്ന ദിലീപിന്റെ പരാമർശം വേദനിപ്പിച്ചു; നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കും; ഇപ്പോഴത്തെ അന്വേഷണത്തിൽ പൂർണ തൃപ്തി; കുറ്റവാളികൾ നിയമത്തിന് മുന്നിൽ എത്തുമെന്നാണ് പ്രതീക്ഷ; പുറത്തു വന്ന പേരുകളിൽ ചിലരാണ് പുറകിലെന്ന് പറയാനുള്ള തെളിവുകൾ കൈവശമില്ല: ദിലീപിനെ വെട്ടിലാക്കി ആക്രമണത്തിന് ഇരയായ നടിയുടെ പ്രതികരണം
ഹിന്ദിയിൽ ആ എന്നോ ഊ എന്നോ പറയാൻ ഇയാൾക്ക് അറിയില്ല; വലത്തോട്ട് പോകാൻ പറഞ്ഞാൽ ഇടത്തോട്ട് പോകും; ബോധവുമില്ല പൊക്കണവുമില്ല എന്നിട്ടാ ഉപരാഷ്ട്രപതി; ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലെ കൊതുക് മാണിയും; താമരപ്പൂവിന് റോസാപ്പൂവിനെക്കൾ ഗാംഭീര്യമുണ്ടെന്ന മാണിയുടെ പ്രതികരണത്തെ കളിയാക്കി പിസി ജോർജ് മറുനാടനോട്
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ലണ്ടനിൽ നിന്ന് പറന്നിറങ്ങിയ ലേഡീ സൂപ്പർ സ്റ്റാർ ഉറച്ചു തന്നെ; പാർവ്വതിയും റീമാ കല്ലിങ്കലും മഞ്ജു വാര്യരും താരസംഘടനയുടെ യോഗത്തിനെത്തുക രണ്ടും കൽപ്പിച്ച്; നടിയുടെ ആക്രമണം അജണ്ടയാക്കാതിരിക്കാൻ കരുക്കൾ നീക്കവും സജീവം; നിർണ്ണായകമാകുക മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നിലപാട്; കള്ളക്കളി തുടർന്നാൽ 'വുമൺ ഇൻ സിനിമ കളക്ടീവ്' അമ്മയെ കൈവിടും
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും