Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്നു; നരേന്ദ്ര മോദിയെന്ന ശക്തനായ നേതാവിനെ പേടിക്കണം; മേക്ക് ഇൻ ഇന്ത്യ വിജയകരമെന്ന് വിലയിരുത്തി ചൈന; രാജ്യത്ത് എത്തേണ്ട സാമ്പത്തിക നിക്ഷേപങ്ങൾ ഇന്ത്യ കൊണ്ടുപോകുമെന്ന ആശങ്കയിൽ അയൽരാജ്യം; വിമർശകർ എന്തു പറഞ്ഞാലും മോദിയുടെ കഴിവിനെ അംഗീകരിച്ച് ആശങ്കയോടെ ചൈന

ഇന്ത്യ അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്നു; നരേന്ദ്ര മോദിയെന്ന ശക്തനായ നേതാവിനെ പേടിക്കണം; മേക്ക് ഇൻ ഇന്ത്യ വിജയകരമെന്ന് വിലയിരുത്തി ചൈന; രാജ്യത്ത് എത്തേണ്ട സാമ്പത്തിക നിക്ഷേപങ്ങൾ ഇന്ത്യ കൊണ്ടുപോകുമെന്ന ആശങ്കയിൽ അയൽരാജ്യം; വിമർശകർ എന്തു പറഞ്ഞാലും മോദിയുടെ കഴിവിനെ അംഗീകരിച്ച് ആശങ്കയോടെ ചൈന

മറുനാടൻ ഡെസ്‌ക്

ബെയ്ജിങ്: ജനസംഖ്യയാണ് ഇന്ത്യയുടെയും ചൈനയുടെയും ശക്തി. ലോകജനസംഖ്യയുടെ 35 ശതമാനത്തിലധികും ഈ രണ്ടു രാജ്യങ്ങളിലാണു വസിക്കുന്നത്. അതുകൊണ്ടുതന്നെ ബഹുരാഷ്ട്ര കമ്പനികളുടെ ഇഷ്ട കേന്ദ്രങ്ങൾ കൂടിയാണ് ഇ രണ്ടു രാജ്യങ്ങൾ. സാങ്കേതികവിദ്യയിലെ മുന്നേറ്റവും കുറഞ്ഞ ഉത്പാദനനിരക്കുംകൊണ്ട് ചൈന അതിവേഗം വളർച്ചനേടി ആഗോള സാമ്പത്തിക മേഖലയിലെ നിർണായക ശക്തിയായി മാറി. ലോകത്തെ സ്വാധീനിക്കുന്ന പല തീരുമാനങ്ങളിലും അതുകൊണ്ടുതന്നെ അമേരിക്കയ്ക്കും പാശ്ചാത്യ ശക്തികൾക്കും ചൈനയുടെ അനുവാദം പലപ്പോഴും വാങ്ങേണ്ടിവരുന്നു. എന്നാൽ നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യയും അതിവേഗം കുതിക്കുകയാണ്. ഇന്ത്യ ഭയപ്പെടേണ്ട വളർച്ച നേടുന്നതായി ചൈനയും സമ്മതിച്ചിരിക്കുന്നു.

അന്താരാഷ്ട്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ആണ് ഈ മുന്നറിയിപ്പു നല്കിയിരിക്കുന്നത്. ഈ പോക്കു പോയാൽ ആഗോള സാമ്പത്തിക മേഖലയുടെ തലസ്ഥാനമായി ഇന്ത്യ മാറാൻ അധികം സമയം വേണ്ടെന്നാണ് ചൈനീസ് മാധ്യമം മുന്നറിയിപ്പു നല്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രഫഷണൽ സർവീസ് സ്ഥാപനങ്ങളിലൊന്നായ ബ്രിട്ടനിലെ ഏണസ്റ്റ് ആൻഡ് യംഗിന്റെ സർവേയെ അടിസ്ഥാനമാക്കിയാണ് ഗ്ലോബൽ ടൈംസ് ഇന്ത്യയുടെ വളർച്ച വശദീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപസൗഹൃദ രാജ്യമായി സർവേയിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ബഹുരാഷ്ട്ര കമ്പനികളിലെ 500 എക്‌സിക്യൂട്ടീവുകളാണ് സർവേയിൽ പങ്കടുത്തത്. നിക്ഷേപം നടത്താൻ ഏറ്റവും അനുകൂല സാഹചര്യങ്ങളുള്ള മൂന്നു രാജ്യങ്ങളിലൊന്നായി സർവേയിൽ പങ്കെടുത്ത 60 ശതമാനം പേരും തെരഞ്ഞെടുത്തു.

വിപുലമായ ആഭ്യന്തരവിപണിയാണ് ഇന്ത്യയിൽ നിക്ഷേപം നടത്താൻ ബഹുരാഷ്ട്ര കമ്പനികളെ പ്രേരിപ്പിക്കുന്നത്. കുറഞ്ഞ തൊഴിൽ നിരക്കും വിദഗ്ദ തൊഴിലാളികളുടെ ലഭ്യതയും ഇന്ത്യയിലേക്കു കമ്പനികളെ ആകർഷിക്കുന്നു. ചൈനയ്ക്കും ഇത്തരം അനുകൂല സാഹര്യങ്ങളുണ്ടെങ്കിലും ജനസംഖ്യയിലെ യുവാക്കളുടെ അനുപാതമാണ് ഇന്ത്യയെ മുന്നിൽ നിർത്തുന്നത്. രാജ്യത്തെ പകുതി ജനങ്ങളും 25 വയസിൽ താഴെയുള്ളവരാണ്.

ചൈനീസ് കമ്പനികൾ തന്നെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ കൂടുതൽ താത്പര്യം കാട്ടുന്നതായി ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടുന്നു. മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോ, ഒപ്പോ, ലെനോവോ തുടങ്ങിയ കമ്പനികൾ ഇന്ത്യൻ മാർക്കറ്റിൽ പ്രവേശിച്ചുകഴിഞ്ഞു. യുസി ബ്രൗസർ അടക്കമുള്ള മൊബൈൽ ആപ്പുകൾക്കും ഇന്ത്യയിൽ വൻ സ്വീകാര്യത ലഭിക്കുന്നു. സൗരോർജത്തിന്റെ കാര്യം മാത്രമെടുത്താലും ഇന്ത്യയ്ക്കു വെല്ലുവിളികളില്ലാത്ത വളർച്ചയാണ്. ഇക്കാര്യങ്ങൾ അതീവഗൗരവത്തിൽ ചൈന എടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ഗ്ലോബൽ ടൈംസിലെ ലേഖനം ചൂണ്ടിക്കാട്ടുന്നു.

ചൈനയിലെ പ്രധാന ബൗദ്ധിക സ്ഥാപനമായ ആൻബൗണ്ടാണ് ഇന്ത്യയുടെ വളർച്ചയെപ്പറ്റി വിശദമായി സംസാരിക്കുന്നത്. രാഷ്ട്രപുരോഗതിയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ കോപ്പിയടിച്ചാൽ എന്തുണ്ടാകുമെന്നു പറയാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വ്യാപകമായി സൗരോർജ പാർക്കുകൾ നിർമ്മിക്കുകയാണ്. 100 ബില്യൺ ഡോളർ നിക്ഷേപമാണ് അടുത്ത അഞ്ചുവർഷത്തിൽ ലക്ഷ്യമിടുന്നത്. സൗരോർജ വിപണിയിൽ നിക്ഷേപക സൗഹൃദമായ വേറൊരു രാജ്യമില്ലെന്നതും മോദിയുടെ ഇന്ത്യയ്ക്കു ഗുണകരമാണ്. എന്തായാലും ഇനിയുള്ള കാലം ചൈന ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പുതയ യുഗത്തിലേക്കായി പുതിയ വളർച്ചാ തന്ത്രങ്ങൾ ചൈന ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നുവെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു. ഇല്ലായെങ്കിൽ ഇന്ത്യയുടെ വളർച്ച കണ്ടു പകച്ചു നിൽക്കാനേ ചൈനയ്ക്കു കഴിയൂ. ഇന്ത്യയെക്കുറിച്ചു പഠിക്കുന്നതിൽ ചൈനയ്ക്കു വീഴ്ച പറ്റിയെന്നും ലേകനം പറയുന്നു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ഉയർത്തെഴുന്നേൽപ്പിനെക്കുറിച്ച് ശ്രദ്ധേയമായ പഠനം ചൈന നടത്തേണ്ടിയിരിക്കുന്നുവെന്നും ഗ്ലോബൽ ടൈംസ് ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP