Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുദ്ധക്കൊതിയോടെയാണ് അധികാരം ഏറ്റെടുത്തതെന്ന് തെളിയിച്ച് ട്രംപ്; റഷ്യയും ഇറാനും ഒരുമിച്ച് എതിർക്കവെ കൊറിയയിലേക്കും ബോംബ് വർഷമെന്ന് സൂചന; മുൻകരുതലുമായി ചൈന; ലോകം കൂടുതൽ ആശങ്കയിലേക്ക്

യുദ്ധക്കൊതിയോടെയാണ് അധികാരം ഏറ്റെടുത്തതെന്ന് തെളിയിച്ച് ട്രംപ്; റഷ്യയും ഇറാനും ഒരുമിച്ച് എതിർക്കവെ കൊറിയയിലേക്കും ബോംബ് വർഷമെന്ന് സൂചന; മുൻകരുതലുമായി ചൈന; ലോകം കൂടുതൽ ആശങ്കയിലേക്ക്

മറുനാടൻ ഡെസ്‌ക്

വാഷിംഗടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്നെ പലരും ഉയർത്തിയിരുന്ന ആശങ്ക, ട്രംപ് ഒരു യുദ്ധക്കൊതിയനാണെന്നായിരുന്നു. ലോകത്തെ മുഴുവൻ ചുട്ടുചാമ്പലാക്കാൻ പോന്ന അണ്വായുധ ശേഖരമുള്ള അമേരിക്കയുടെ തലപ്പത്ത് ട്രംപിനെപ്പോലൊരു യുദ്ധക്കൊതിയൻ വരുന്നത് ആത്മഹത്യാപരമാകുമെന്നും പലരും നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം സിറിയയിലൂടെ ട്രംപ് തന്റെ തനിനിറം പുറത്തുകാട്ടി. സിറിയയിൽ ടോമോഹാക്ക് മിസൈൽ വർഷം നടത്തിയ അമേരിക്ക അടുത്തതായി ലക്ഷ്യമിടുന്നത് ഉത്തരകൊറിയയെയെന്ന് സൂചന.

സിറിയയിലെ രാസായുധാക്രമണത്തിന് തിരിച്ചടിയെന്നോണമാണ് അമേരിക്ക മിസൈൽ വർഷം നടത്തിയത്. റഷ്യയും ഇറാനും അമേരിക്കയുടെ ചെയ്തിയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ബാഷർ അൽ-ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ഏതുവിധേനയും തടയുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകുകയും ചെയ്തു. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് കുറുകെ മധ്യധരണ്യാഴിയിൽ റഷ്യ മിസൈൽ പ്രതിരോധ സംവിധാനമുൾപ്പെടെയുള്ള യുദ്ധക്കപ്പൽ നങ്കൂരമിട്ടതും ആക്രമണങ്ങളെ ചെറുക്കാൻ സന്നദ്ധമാണെന്ന പ്രഖ്യാപനമായിരുന്നു.

എന്നാൽ, സിറിയയിലെ മിസൈൽ വർഷം യഥാർഥത്തിൽ സിറിയക്കുള്ള മുന്നറിയിപ്പല്ലെന്ന് സൈനിക നടപടികൾ വിലയിരുത്തുന്ന വിദഗ്ദ്ധർ പറയുന്നു. യഥാർഥത്തിൽ അത് ഉത്തര കൊറിയക്കുള്ള താക്കീതാണ്. ഉത്തരകൊറിയയിലെ സ്വേഛാധിപതി കിം ജോങ് ഉന്നിന് ട്രംപ് കൊടുത്ത മുന്നറിയിപ്പാണ് സിറിയയിലെ മിസൈൽ വർഷമെന്നും വിലയിരുത്തപ്പെടുന്നു. ഏതായാലും സിറിയൻ ആക്രമണത്തോടെ കൊറിയൻ മുമ്പ് യുദ്ധസമാനമായ ആശങ്കയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്.

ചൈനയാണ് ഏറ്റവും വലിയ കരുതലെടുത്തിട്ടുള്ളത്. ഉത്തരകൊറിയൻ അതിർത്തിയിൽനിന്ന് ഉണ്ടായേക്കാവുന്ന കൂട്ടപ്പലായനം തടയുന്നതിന് ഒന്നരലക്ഷം സൈനികരെ ചൈന ഇവിടെ വിന്യസിച്ചുകഴിഞ്ഞു. പീപ്പിൾസ് ലിബറേഷൻസ് ആർമിയിലെ മെഡിക്കൽ യൂണിറ്റിനെയും ബാക്കപ്പ് യൂണിറ്റുകളെയും യാലു നദിയുടെ തീരത്ത് ചൈന വിന്യസിച്ചു. ഉതത്തരകൊറിയയിൽ അമേരിക്ക ആക്രമണം നടത്തിയാൽ കിം അതിനോട് എങ്ങനെയാകും പ്രതികരിക്കുക എന്നുറപ്പില്ലാത്തതിനാലാണ് ചൈന എല്ലാ മുൻകരുതലുകളും എടുത്തിട്ടുള്ളത്.

അതിനിടെ, അമേരിക്ക അവരുടെ യുദ്ധക്കപ്പലായ യു.എസ്.എസ്. കാൾ വിൻസണിനോട് ഉത്തര കൊറിയ ലക്ഷ്യമിട്ട് മുന്നേറാൻ നിർദ്ദേശിച്ചിട്ടുണ്ട്. സിംഗപ്പുരിൽനിന്നാണ് ഈ യുദ്ധകപ്പൽ വരുന്നത്. ഉത്തരകൊറിയ അടുത്തിടെ കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതോടെയാണ് അമേരിക്ക യുദ്ധത്തിലേക്കെന്നോണം സന്നാഹങ്ങൾ ഒരുക്കാൻ തുടങ്ങിയത്. അമേരിക്കവരെ തകർക്കാനാവുന്ന മിസൈലുകൾ വികസിപ്പിച്ചെടുത്തുവെന്നാണ് ഉത്തര കൊറിയയുടെ വാദം.

സിറിയയിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അവർ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര മര്യാദകൾ പാലിക്കാതെയാണ് അമേരിക്ക ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ഹസൻ റുഹാനി ആരോപിച്ചു. സിറിയയിൽ ഇനിയും ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇറാനും റഷ്യയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, തൽക്കാലത്തേയ്ക്ക് അമേരിക്ക ആക്രമണം നിർത്തുകയാണെന്നും നിരപരാധികൾക്കുനേരെ ആക്രമണമുണ്ടായാൽ ഇനിയും സിറിയയെ ആക്രമിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP