Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയുമായുള്ള സംഘർഷത്തിനു തീപിടിപ്പിച്ച് പാക്കിസ്ഥാൻ; ചാരനെന്ന് ആരോപിച്ച് പിടികൂടിയ മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥന് വധശിക്ഷ; കുൽഭൂഷണെ പിടികൂടിയത് ബലൂചിസ്താനിൽ നിന്ന്

ഇന്ത്യയുമായുള്ള സംഘർഷത്തിനു തീപിടിപ്പിച്ച് പാക്കിസ്ഥാൻ; ചാരനെന്ന് ആരോപിച്ച് പിടികൂടിയ മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥന് വധശിക്ഷ; കുൽഭൂഷണെ പിടികൂടിയത് ബലൂചിസ്താനിൽ നിന്ന്

ഇസ്ലാമാബാദ്: ബലൂചിസ്താനിൽനിന്ന് ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന് വധശിക്ഷ. പാക്കിസ്ഥാനി സൈനിക കോടതിയാണു കുൽഭൂഷണു വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ചാരൻ എന്ന് ആരോപിച്ചാണു കുൽഭൂഷണെ 2016 മാർച്ച് മൂന്നിന് അറസ്റ്റ് ചെയ്തത്.

കുൽഭൂഷൺ ചാരനാണെന്ന വാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. ഇന്ത്യ എല്ലാ രേഖകളും നൽകിയിട്ടും കുൽഭൂഷണെ വിട്ടയയ്ക്കാൻ പാക്കിസ്ഥാൻ തയാറായിരുന്നില്ല. പാക്കിസ്ഥാനിലെ വിഘടനവാദ തീവ്രവാദ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നയാളാണു കുൽഭൂഷണെന്നായിരുന്നു പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന്റെ ആരോപണം.

പാക്കിസ്ഥാനി പൊതു കോടതി മാർഷ്യലാണ് കുൽഭൂഷണെ വിചാരണ ചെയ്തത്. പാക്കിസ്ഥാനി നിയമപ്രകാരം ചാരവൃത്തിക്കുള്ള പരമാവധി ശിക്ഷയായ വധശിക്ഷ നൽകാൻ സൈനികകോടതി ഇന്നു വിധിക്കുകയായിരുന്നുവെന്നു പാക് സൈന്യത്തിന്റെ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.

ഇന്ത്യാ-പാക് ബന്ധം സമാധാനപരമായി പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇന്ത്യൻ നേവിയിലെ മുൻ ഉദ്യോഗസ്ഥനെ ചാരനെന്നു മുദ്രകുത്തി പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിക്കുന്നത്. ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകാൻ മാത്രമേ സഹായിക്കൂ. മുമ്പു ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പഞ്ചാബ് സ്വദേശിയായ സരബ്ജിത് സിംഗിനെ പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു.\

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP