Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയുടെ 7110 ഏക്കർ ബംഗ്ലാദേശിന് കൊടുത്ത് ബംഗ്ലാദേശിന്റെ 17160 ഏക്കർ ഇങ്ങോട്ട് വാങ്ങി കേന്ദ്ര സർക്കാർ; 37,369 ഇന്ത്യാക്കാർ ബംഗ്ലാദേശികളായപ്പോൾ 14, 856 ബംഗ്ലാദേശികൾ ഇന്ത്യാക്കാരായി; ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തി പുനർനിർണ്ണയം യാഥാർത്ഥ്യമായത് ഇങ്ങനെ

ഇന്ത്യയുടെ 7110 ഏക്കർ ബംഗ്ലാദേശിന് കൊടുത്ത് ബംഗ്ലാദേശിന്റെ 17160 ഏക്കർ ഇങ്ങോട്ട് വാങ്ങി കേന്ദ്ര സർക്കാർ; 37,369 ഇന്ത്യാക്കാർ ബംഗ്ലാദേശികളായപ്പോൾ 14, 856 ബംഗ്ലാദേശികൾ ഇന്ത്യാക്കാരായി; ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തി പുനർനിർണ്ണയം യാഥാർത്ഥ്യമായത് ഇങ്ങനെ

കൊൽക്കാത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മികവിൽ സാധ്യമായ ഇന്ത്യ ബംഗ്ലാദേശ് ഭൂപ്രദേശ കൈമാറ്റക്കരാർ നിലവിൽ വന്നു. ഇതോടെ രണ്ട് രാജ്യത്തും പൗരത്വമില്ലായിരുന്ന 51,000 പേരുടെ കാര്യത്തിൽ കാര്യത്തിലെ അനിശ്ചിതത്വം മാറി. . ബംഗ്ലാദേശ് അതിർത്തിക്കുള്ളിലെ 111 പ്രദേശങ്ങൾ ഇന്ത്യയ്ക്ക് ലഭിച്ചു. ഇന്ത്യയ്ക്കുള്ളിലെ 51 പ്രദേശങ്ങൾ ഇനി ബംഗ്ലൂദേശിന് ഭരണം നടത്താം. ഇതിലൂടെ ഇന്ത്യയുടെ കൈയിലുള്ള 7110 ഏക്കർ ബംഗ്ലാദേശിന് നൽകണം. എന്നാൽ തിരികെ 37,369 ഏക്കർ ഇന്ത്യയ്ക്ക് കിട്ടും. അതുകൊണ്ട് തന്നെയാണ് കരാർ ഇന്ത്യയ്ക്ക് നേട്ടമായി വിലയിരുത്തുന്നത്.

ഇതിലൂടെ ഇരുരാജ്യങ്ങളിലെയും അതിർത്തികൾ കൃത്യമായി നിർണയിക്കാൻ കഴിയും. അനധികൃത കുടിയേറ്റം, കള്ളക്കടത്ത്, മനുഷ്യക്കടത്ത് എന്നിവ തടയാം. ഇതിലൂടെ ബംഗ്ലാദേശ് വഴിയുള്ള തീവ്രവാദ സാധ്യതയും അടയ്ക്കാൻ ഇന്ത്യയ്ക്ക് കഴിയും. കഴിഞ്ഞമാസം ബംഗ്ലാദേശ് സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലൂദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി ഭൂമികൈമാറ്റത്തിന് ധാരണയായത്. തുടർന്ന് ഇരുരാജ്യങ്ങളും 162 ഭൂപ്രദേശങ്ങളിലെ ജനങ്ങൾക്ക് പൗരത്വം തിരഞ്ഞെടുക്കുന്നതിന് സംയുക്ത സർവേയും നടത്തി. കരാർ യാഥാർത്ഥ്യമാകുമ്പോൾ ബംഗ്ലാദേശിന്റെ വികസനത്തിന് എല്ലാ ക്രിയാത്മക സഹകരണവും ഇന്ത്യ നൽകും.

വെള്ളിയാഴ്ച അർധരാത്രി 12 മണി കഴിഞ്ഞ് ഒരുമിനിറ്റ് പിന്നിട്ടപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിക്കരാർ പ്രാബല്യത്തിൽ വന്നത്. ഇന്ത്യയ്ക്ക് ലഭിച്ച 111 പ്രദേശങ്ങളിൽ ത്രിവർണ പതാക ഉയർന്നു. ജനങ്ങൾ ജനഗണമന ആലപിച്ചു. 68 വർഷത്തെ അനിശ്ചിതത്വത്തിൽ നിന്നുള്ള മോചനത്തിന്റെ അടയാളമായി 68 മെഴുകുതിരികൾ തെളിയിച്ചു. ബംഗ്ലാദേശിന് കൈമാറിയ ഭൂപ്രദേശങ്ങളിൽ ബംഗ്ലാദേശ് പതാകയും അവരുടെ ദേശീയഗാനവും ആലപിക്കപ്പെട്ടു. 2016 ജൂൺ 30ടെയാണ് ഭൂപ്രദേശകൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുക.

വർഷങ്ങളായി മാതൃരാജ്യത്തിൽ നിന്ന് ലഭിക്കേണ്ട അവകാശങ്ങളും പൗരത്വവും നിഷേധിക്കപ്പെട്ട ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 52,000ത്തോളം പേർക്കാണ് സ്വാതന്ത്ര്യം ലഭിക്കുന്നു. ഇന്ത്യയും ബംഗ്ലൂദേശും തമ്മിലുള്ള ചരിത്രപരമായ ഭൂപ്രദേശ കൈമാറ്റക്കരാർ വെള്ളിയാഴ്ച അർധരാത്രി നിലവിൽ വന്നു. കഴിഞ്ഞ മാസം മോദി നടത്തിയ ബംഗ്ലാദേശ് സന്ദർശനമാണ് ഇത് സാധ്യമാക്കിയത്. ഇതോടെ, ബംഗ്ലൂദേശ് അതിർത്തിക്കുള്ളിലെ 17,160 ഏക്കർ വരുന്ന 111 പ്രദേശങ്ങളുടെ (എൻക്ലേവ്‌സ്) പരമാധികാരം ഇന്ത്യയ്ക്ക് ലഭിച്ചു. ഇവിടെയുള്ള 14,856 പേർ ഇന്ത്യൻ പൗരന്മാരാകും.

അതുപോലെതന്നെ ഇന്ത്യയുടെ അതിർത്തിക്കുള്ളിലെ 7,110 ഏക്കറോളം വരുന്ന 51 പ്രദേശങ്ങളുടെ പരമാധികാരം ബംഗ്ലൂദേശിനും ലഭിച്ചു. 37,369 പേർക്കാണ് ഇതിലൂടെ ബംഗ്ലാദേശ് പൗരത്വം ലഭിക്കുക. ഇരുരാജ്യങ്ങളും തമ്മിൽ 1974 മുതൽ നിലനിൽക്കുന്ന അതിർത്തി തർക്കത്തിന് ഇതോടെ ഭാഗിക പരിഹാരമായി. ഇതിലൂടെ അരലക്ഷത്തോളെ വരുന്ന ജനങ്ങൾക്ക് പൗരത്വവും റേഷൻ കാർഡുൾപ്പെടെ രേഖകളും ലഭിക്കും. രേഖകളില്ലാത്തതിനാൽ വിദ്യാഭ്യാസം, വൈദ്യുതി വീട്ടുടമസ്ഥാവകാശം തുടങ്ങിയ എല്ലാ അവകാശങ്ങളും ഇവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഇതിന് പരിഹാരമാകും.

ബംഗ്ലാദേശിന്റേതായി മാറിയ ഭൂപ്രദേശങ്ങളിൽ നിന്ന് ആയിരത്തോളം പേർ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് കണക്ക്. ഇന്ത്യൻ പൗരത്വത്തിനായി ഇവർ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്. ഇവർ ബംഗാളിലേക്കാകും കുടിയേറുക. ഇവരുടെ പുനരധിവാസത്തിനായി 3048 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ട്. ഇങ്ങനെ മാറാനാഗ്രഹിക്കുന്നവർക്കായി എല്ലാ സൗകര്യവും ഇരുരാജ്യങ്ങളിലെയും സർക്കാറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാധനങ്ങളുൾപ്പെടെയുള്ളവ സുഗമമായി മാറ്റുന്നതിനും യാത്രാരേഖകൾ ശരിയാക്കുന്നതിനും കാര്യമായ നൂലാമാലകളുണ്ടാവില്ല.

വസ്തു ഉൾപ്പെടെ കൊണ്ടുപോകാൻ കഴിയാത്ത സ്വത്തുക്കളുടെ വിശദാംശങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. ജില്ലാ ഭരണകൂടം ഈ വസ്തുക്കൾ സംബന്ധിച്ച വിവരം പരസ്യപ്പെടുത്തും. വിറ്റുകിട്ടുന്ന പണം സർക്കാർ തന്നെ നൽകുകയും ചെയ്യും. നവംബർ 30നകം ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇതിനെല്ലാം എല്ലാ സഹായവും കേന്ദ്ര സർക്കാർ ഒരുക്കും. ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP