Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിവിദഗ്ധ മേഖലയിലെ പ്രൊഫഷണലുകൾക്കു കടുത്ത നിയന്ത്രണം കൊണ്ടുവരാൻ അമേരിക്ക; എച്ച് വൺ ബി വിസ ലഭിക്കാൻ പ്രതിവർഷ ശമ്പളം ഇരട്ടിയിൽ അധികമാക്കാൻ ശുപാർശ; നിയന്ത്രണം വരുന്നതു കനത്ത തിരിച്ചടിയാകുന്നത് ഇന്ത്യക്കാർക്ക്

അതിവിദഗ്ധ മേഖലയിലെ പ്രൊഫഷണലുകൾക്കു കടുത്ത നിയന്ത്രണം കൊണ്ടുവരാൻ അമേരിക്ക; എച്ച് വൺ ബി വിസ ലഭിക്കാൻ പ്രതിവർഷ ശമ്പളം ഇരട്ടിയിൽ അധികമാക്കാൻ ശുപാർശ; നിയന്ത്രണം വരുന്നതു കനത്ത തിരിച്ചടിയാകുന്നത് ഇന്ത്യക്കാർക്ക്

വാഷിങ്ടൺ: ഐടി രംഗത്തു വിദേശത്തു നിന്നുള്ള അതിവിദഗ്ധ തൊഴിലാളികൾക്കു നിയന്ത്രണം കൊണ്ടുവരാൻ അമേരിക്ക ഒരുങ്ങുന്നു. വിദേശ പ്രൊഫഷണലുകൾക്കു യുഎസ് അനുവദിക്കുന്ന എച്ച് വൺ ബി വിസയ്ക്കാണു നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വിസ ലഭിക്കാൻ പ്രതിവർഷ ശമ്പളം ഇരട്ടിയിലധികമാക്കണമെന്ന ശുപാർശയോടെ നിയമ ഭേദഗതിക്കുള്ള ബിൽ അമേരിക്കൻ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. നിലവിൽ പ്രതിവർഷ ശമ്പളം 60,000 ഡോളർ ആയിരുന്നത് 1,30,000 ഡോളർ ആക്കണമെന്നാണ് ബില്ലിലെ ശുപാർശ.

ബിൽ അവതരണത്തെ തുടർന്ന് ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികളിൽ ഇടിവുണ്ടായി. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഐടി വിദഗ്ദ്ധർ എച്ച് വൺ ബി വിസയിൽ യുഎസിൽ ജോലി ചെയ്യുന്നുണ്ട്. യുഎസിലേക്കുള്ള ഇന്ത്യൻ ഐടി കമ്പനികളുടെ വിസ പരിമിതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്.വൺ.ബി വിസക്കാരുടെ ശമ്പളം വലിയ തോതിൽ വർധിപ്പിച്ച് യു.എസ് പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത്.

ഇന്ത്യയിൽ നിന്നുള്ള ഐ.ടി കമ്പനികൾ അമേരിക്കയിലേക്ക് എച്ച്.വൺ.ബി വിസയിലാണ് തങ്ങളുടെ ജീവനക്കാരെ നിയോഗിച്ചിരുന്നത്. ഇതോടെ ഇനി മുതൽ ഇൻഫോസിസ് അടക്കമുള്ള വൻ കിട കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്യും. ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ തുടങ്ങിയ കമ്പനികളാണ് പ്രധാനമായും എച്ച്.വൺ.ബി വിസ ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ വർഷം മാത്രം 86 ശതമാനം എച്ച്.വൺ.ബി വിസ അമേരിക്കയിൽ അനുവദിച്ചിരുന്നു. ഏഴ് മുസ്ലിം രാജ്യങ്ങളിലെ അഭയാർഥികൾക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ടെക്‌നിക്കൽ വിസക്കാരെയും നിയന്ത്രിക്കാൻ ട്രംപ് പദ്ധതിയിടുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്.വൺ.ബി വിസക്കാരുടെ ശമ്പളം ഇരട്ടിയാക്കി ഇന്ന് യു.എസ് പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP