Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഒരു ആണവ നഗരം ഇന്ത്യയിലുണ്ടോ? മാരകായുധങ്ങൾ വാങ്ങിക്കൂട്ടുന്ന ഇന്ത്യയ്ക്ക് സ്വന്തം ആണവ നഗരം ഉണ്ടെന്ന് ആരോപിച്ച് പാക്കിസ്ഥാൻ

ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഒരു ആണവ നഗരം ഇന്ത്യയിലുണ്ടോ? മാരകായുധങ്ങൾ വാങ്ങിക്കൂട്ടുന്ന ഇന്ത്യയ്ക്ക് സ്വന്തം ആണവ നഗരം ഉണ്ടെന്ന് ആരോപിച്ച് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: ലോകരാജ്യങ്ങൾക്കിടയിൽ ആണവശേഷിയിൽ ഇന്ത്യ മുൻപന്തിയിൽ തന്നെയാണ്. പാക്കിസ്ഥാനെന്ന ശത്രു രാജ്യം തന്നെയാണ് ഇന്ത്യയെ ആണവ മത്സരത്തിന് പ്രേരിപ്പിച്ചതും. എങ്കിലും സമാധാന ആവശ്യങ്ങൾക്കേ ആണവായുധങ്ങൾ ഉപയോഗിക്കൂ എന്ന ദൃഢനിശ്ചയം ഇന്ത്യക്കുണ്ട്. യുദ്ധവേളയിൽ ഒരിക്കലും പ്രയോഗിക്കില്ലെന്ന ഉറപ്പ് ലോകരാജ്യങ്ങൾക്ക് നൽകിയിട്ടുമുണ്ട്. എങ്കിലും ഇന്ത്യയുടെ ആണവശേഷിയിൽ പാക്കിസ്ഥാന് പരിഭ്രാന്തിയാണ്. ഇതിന് കാരണം കര, നാവിക, വ്യോമ മേഖലകളിൽ ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയുള്ള മിസൈലുകളും മറ്റും ഇന്ത്യയുടെ പക്കലുണ്ട് എന്നതാണ്. എന്തായാലും പാക്കിസ്ഥാന്റെ പരിഭ്രാന്തി പ്രസ്താവനാ രൂപത്തിൽപുറത്തുവന്നു.

ഇന്ത്യ അണ്വായുധങ്ങൾ സ്വരുക്കൂട്ടുകയാണെന്നും ഇവയുപയോഗിച്ച് അതീവ രഹസ്യമായി ഒരു 'ആണവ നഗരം' പണിയുകയാണെന്നും ആരോപിച്ച് പാക്കിസ്ഥാൻ രംഗത്തെത്തി. ഇതുമൂലം മേഖലയിലെ സമാധാനത്തിന് ഇന്ത്യ മനഃപൂർവം വിഘാതം സൃഷ്ടിക്കുകയാണെന്നും പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു. ആഴ്ചയുടെ അവസാനം പതിവുള്ള പത്രസമ്മേളനത്തിലാണ് ഇന്ത്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പാക്ക് വിദേശകാര്യ വക്താവ് രംഗത്തെത്തിയത്.

പ്രതിരോധ രംഗത്തിന്റെ വികസനത്തിന് അമിത പ്രാധാന്യം നൽകുകയാണ് ഇന്ത്യയെന്നും നഫീസ് സഖറിയ ചൂണ്ടിക്കാട്ടി. ഒരു 'രഹസ്യ ആണവ നഗര'ത്തിന്റെ നിർമ്മാണത്തിലാണ് ഇന്ത്യ. ഇതിനായി ഒട്ടേറെ അണ്വായുധങ്ങളാണ് അവർ സ്വരുക്കൂട്ടിയിരിക്കുന്നത്. മേഖലയിൽ നിലനിൽക്കുന്ന തന്ത്രപ്രധാനമായ സന്തുലിതാവസ്ഥയ്ക്ക് ഇന്ത്യയുടെ നീക്കം ഭീഷണിയാണെന്നും സഖറിയ ആരോപിച്ചു. അതേസമയം, പാക്കിസ്ഥാന്റെ ആരോപണത്തെ ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് തള്ളിക്കളഞ്ഞു. ഭീകരവാദത്തിന്റെ ദൂഷ്യഫലങ്ങളിൽനിന്ന് ശ്രദ്ധ മാറ്റാനുള്ള പാക്കിസ്ഥാന്റെ ഗൂഢശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചും മേഖലയിലെ സന്തുലിതാവസ്ഥ തകർക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും സഖറിയ അഭിപ്രായപ്പെട്ടു. മാരകമായ ആയുധങ്ങൾ ശേഖരിക്കുന്നതിൽ ഇന്ത്യ കാട്ടുന്ന അമിത ശ്രദ്ധ രാജ്യാന്തര സമൂഹം ശ്രദ്ധയോടെ വീക്ഷിക്കണം. പരമ്പരാഗതവും അല്ലാത്തതുമായ ആയുധങ്ങൾ സ്വരുക്കൂട്ടുന്ന അവരുടെ രീതിയും നിരീക്ഷണത്തിന് വിധേയമാക്കണം - സഖറിയ പറഞ്ഞു.

രാജ്യാന്തര സമൂഹത്തിനു മുന്നിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ഗൂഢശ്രമം പൊളിഞ്ഞിരിക്കുകയാണെന്നും സഖറിയ പറഞ്ഞു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം നേരത്തെ മുതൽ തന്നെ ഇന്ത്യയുടെ ആണവ സുരക്ഷയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങളുടെ ഗൂഢാലോചന നടന്നിരുന്നു. ആണവ സുരക്ഷാ കാര്യത്തിൽ ഇന്ത്യ എറെ ദയനീയമാണെന്നുമുള്ള ആരോപണങ്ങളും പ്രചാരണങ്ങളും അന്താരാഷ്ട്ര ആസൂത്രണ പദ്ധതിയുടെ ഭാഗമാണെന്ന് ആണവോർജ്ജ കമ്മീഷൻ തലവനും ഭാഭാ ആറ്റോമിക റിസർച്ച് സെന്ററിന്റെ തലവനുമാണ് ശേഖർ ബസുവും അഭിപ്രായപ്പെടുകയുണ്ടായി.

കർണാടകത്തിലെവിടെയോ രഹസ്യ ആണവ നഗരം ഉണ്ടാക്കുന്നുവെന്ന വിധത്തിലായിരുന്നു നേരത്തെ മുതൽ ഉണ്ടായിരുന്ന പ്രചരണങ്ങൾ. അവിടെ ഹൈഡ്രജൻ ബോംബുണ്ടാക്കുന്നുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഈ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് പാക്കിസ്ഥാനും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP