Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യാതിഥിയായി ഇന്ത്യൻ പതാകയ്ക്ക് മുമ്പിൽ സല്യൂട്ട് ചെയ്ത് നിൽക്കാൻ ട്രംപ് എത്തുമോ? മോദിയുടെ നീക്കം വിജയിച്ചാൽ തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാമെന്ന് കണക്ക് കൂട്ടി ബിജെപി; ഇന്ത്യയുടെ ക്ഷണം അനുഭാവപൂർവം പരിഗണിക്കുന്നുവെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ; പലതവണ പോയി കണ്ടുകെട്ടിപ്പിടിച്ച ട്രംപ് വരാതിരിക്കില്ലെന്ന പ്രതീക്ഷയിൽ മോദിയും

റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യാതിഥിയായി ഇന്ത്യൻ പതാകയ്ക്ക് മുമ്പിൽ സല്യൂട്ട് ചെയ്ത് നിൽക്കാൻ ട്രംപ് എത്തുമോ? മോദിയുടെ നീക്കം വിജയിച്ചാൽ തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാമെന്ന് കണക്ക് കൂട്ടി ബിജെപി; ഇന്ത്യയുടെ ക്ഷണം അനുഭാവപൂർവം പരിഗണിക്കുന്നുവെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ; പലതവണ പോയി കണ്ടുകെട്ടിപ്പിടിച്ച ട്രംപ് വരാതിരിക്കില്ലെന്ന പ്രതീക്ഷയിൽ മോദിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഷ്യയോടും ഇറാനോടും ഇന്ത്യ അടുത്ത വ്യാപാരബന്ധം പുലർത്തുന്നതിൽ മുഖം കറുപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പിണക്കം തീർക്കാൻ പുതിയ നയതന്ത്രവുമായി മോദി സർക്കാർ. അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി  ഡൊണാൾഡ് ട്രംപിനെ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ചടങ്ങിനെത്തിയാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ വിദേശനയത്തിന്റെ വിജയമായി ഇതിനെ ചൂണ്ടിക്കാണിക്കാൻ കേന്ദ്രസർക്കാരിനാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ഇന്ത്യയുടെ ക്ഷണത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ വൈറ്റ്‌ഹൈസ് അനുകൂല നിലപാട് സ്വീകരിച്ചേക്കും. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യം നടന്ന 2015ലെ റിപ്പബ്ലിക് ദിന ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പങ്കെടുത്തിരുന്നു. അതേസമയം, വ്യാപാരനയത്തിലടക്കം അമേരിക്കയുമായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അടുത്തിടെ ഇറാനിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങളും റഷ്യയിൽ നിന്ന് എസ്-400 ട്രയംഫ് മിസൈലുകളും വാങ്ങുന്നതിനെച്ചൊല്ലി അമേരിക്ക ഇടഞ്ഞു.

ഇറാനിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതിയിൽ ഇന്ത്യയക്ക് അമേരിക്ക ഇളവ് നൽകുമെന്നായിരുന്നു പ്രതീക്ഷ. ഇറാൻ ആണവകരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിന് പിന്നാലെയാണ് എണ്ണ ഇറക്കുമതി നിർത്തി വയ്ക്കാൻ യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടത്. പൊതുവെ യുഎസ് അനുകൂല സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെങ്കിലും, ഏകപക്ഷീയ നിർദ്ദേശത്തോട് വിയോജിപ്പുണ്ട്.

എന്നാൽ, ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് നടത്താൻ നിശ്ചയിച്ചിരുന്ന 2പ്ലസ് ടു കൂടിക്കാഴ്ചയിൽ നിന്നും അമേരിക്ക അവസാന നിമിഷമാണ് പിന്മാറിയത്.റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന പരേഡിൽ വിദേശരാജ്യങ്ങളിലെ ഭരണാധികാരികൾ പങ്കെടുക്കുന്നത് പതിവാണ്. 2015ൽ ബറാക് ഒബാമയും തൊട്ടടുത്ത വർഷം അപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസോ ഒലാദുമാണ് മുഖ്യാതിഥികളായി പങ്കെടുത്തത്.

2017ൽ അബുദാബി ഭരണാധികാരി ഷെയ്;ക് മുഹമ്മദ് ബിൻ സെയിദ് അൽ നഹിയാനായിരുന്നു മുഖ്യാതിഥി. എന്നാൽ കഴിഞ്ഞ വർഷം ആസിയാനിൽ അംഗങ്ങളായ 10 രാജ്യങ്ങളിലെ തലവന്മാരാണ് മുഖ്യാതിഥിയായി പങ്കെടുത്തത്.ഏപ്രിലിലാണ് ഇന്ത്യ ട്രംപിനെ ഔദ്യോഗികമായി ക്ഷണിച്ചത്. വിവിധ നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ അമേരിക്ക ഇന്ത്യക്ക് ഔദ്യോഗിക അറിയിപ്പ് നൽകുകയുള്ളു. ഏതായാലും ട്രംപ് ക്ഷണം സ്വീകരിച്ചാൽ, അതുലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുഖ്യപ്രചാരണായുധമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP