Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏത് നിമിഷവും യുദ്ധത്തിന് തയ്യാറാവാൻ സജ്ജരായിരിക്കാൻ നിർദ്ദേശിച്ച് എയർ ചീഫ് മാർഷൽ ഓഫീസർമാർക്ക് കത്തെഴുതി; കാശ്മീരിലെ സൈനികരെ സന്ദർശിച്ച് പ്രതിരോധ മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി; അതിർത്തിയിൽ കനത്ത യുദ്ധ സന്നാഹമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ; കുൽഭൂഷൺ ജാദവിന്റെ പേരിൽ ഇന്ത്യാ-പാക് യുദ്ധത്തിന് സാധ്യതയുണ്ടോ?

ഏത് നിമിഷവും യുദ്ധത്തിന് തയ്യാറാവാൻ സജ്ജരായിരിക്കാൻ നിർദ്ദേശിച്ച് എയർ ചീഫ് മാർഷൽ ഓഫീസർമാർക്ക് കത്തെഴുതി; കാശ്മീരിലെ സൈനികരെ സന്ദർശിച്ച് പ്രതിരോധ മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി; അതിർത്തിയിൽ കനത്ത യുദ്ധ സന്നാഹമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ; കുൽഭൂഷൺ ജാദവിന്റെ പേരിൽ ഇന്ത്യാ-പാക് യുദ്ധത്തിന് സാധ്യതയുണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അന്താരാഷ്ട്ര കോടതിയുടെ നിർദ്ദേശം കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാൻ പാലിക്കില്ലെന്ന് സൂചനകൾ ഏറെയാണ്. അതിനിടെ കുൽഭൂഷൺ ജാദവ് കേസ് വീണ്ടും പരിഗണിക്കണം എന്നാവശ്യപ്പെട്ടു പാക്കിസ്ഥാൻ ഹർജി നൽകി. രാജ്യാന്തര കോടതിയിൽനിന്ന് കനത്ത തിരിച്ചടി കിട്ടിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.

ആറാഴ്ചയ്ക്കകം ഹർജി പരിഗണിക്കണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇത് അംഗീകരിച്ചില്ലെങ്കിൽ കുൽഭൂഷണെ തൂക്കി കൊല്ലാൻ തന്നെയാണ് പാക് നീക്കമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ തിരിച്ചടിക്കാൻ ഇന്ത്യയും തയ്യാറെടുക്കുകയാണ്. ഇനി സർജിക്കൽ സ്‌ട്രൈക്ക് മാത്രമാകില്ല. അതിർത്തി കടന്നുള്ള ആക്രമണവും ഉണ്ടായേക്കും. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളും പ്രവചിക്കുന്നുണ്ട്. അമേരിക്കൻ പ്രിസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുള്ള കൂടിക്കാഴ്ചയും നിർണ്ണായകമാണ്.

ഇന്ത്യ യുദ്ധ സജ്ജമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ. എപ്പോഴും എന്തും സംഭവിക്കാമെന്ന് വ്യക്തമാക്കുന്നത് എയർ ചീഫ് മാർഷലാണ്. ഏത് സാഹചര്യത്തേയും നേരിടാനാണ് വായുസേനാ തലവന്റെ നിർദ്ദേശം. ചെറിയ സമയത്തിനുള്ളിലുള്ള നിർദ്ദേശങ്ങൾ പോലും ഉൾക്കൊള്ളാനും പ്രതികരിക്കാനും തയ്യാറെടുക്കാനാണ് സഹ ഓഫീസർമാരോട് വായുസേനാ തലവൻ ആവശ്യപ്പെടുന്നത്. ഇത് കാട്ടി എല്ലാവർക്കും അദ്ദേഹം കത്തെഴുതുകയും ചെയ്തു. ഏത് സമയത്തും പാക്കിസ്ഥാനെ ഇന്ത്യൻ ആക്രമിക്കുമെന്ന സൂചനയാണ് ഈ കത്തിലുള്ളതെന്നാണ് വിലയിരുത്തൽ.

കുൽഭൂഷണ് പാക്കിസ്ഥാൻ നീതി നിഷേധിച്ചാൽ ഏത് അറ്റം വരെ പോകാനും ഇന്ത്യ തയ്യാറാകും. കാശ്മീരിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് സംഘർഷമുണ്ടാക്കുന്നതും പാക്കിസ്ഥാനാണ്. അതിർത്തി കടന്നുള്ള തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് യുദ്ധം എങ്കിൽ യുദ്ധം എന്ന നിലപാടിലേക്ക് മോദി സർക്കാർ മാറുന്നത്. ഇതു വ്യക്തമാക്കാനാണ് വായുസേനാ തലവൻ കത്തെഴുതിയതെന്നാണ് വിലയിരുത്തൽ.

അതിനിടെ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാന് ഇന്ത്യ തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‌ലി അറിയിച്ചു. നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയ ശേഷമാണ് പാക്കിസ്ഥാന് ജയ്റ്റ്‌ലി മുന്നറിയിപ്പു നൽകിയത്. ഇനി സർജിക്കൽ സട്രൈക്കിന് അപ്പുറമുള്ള തീരുമാനം എടുക്കുമെന്ന് തന്നെയാണ് പ്രതിരോധമന്ത്രിയും പറയുന്നത്. ഏതുതരത്തിലുള്ള കടന്നുകയറ്റവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണ്. സേനയുടെ തയ്യാറെടുപ്പിനും അഭിനിവേശത്തിനും അഭിനന്ദനം. ഒരുവിധ കടന്നുകയറ്റവും അനുവദിക്കില്ലെന്നതിൽ സൈന്യത്തിന് ആത്മവിശ്വാസമുണ്ട് ജയ്റ്റ്‌ലി പറഞ്ഞു. ഏതുതരത്തിലുള്ള തിരിച്ചടിക്കും സൈന്യം സജ്ജമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഹുറിയത്ത് ഉൾപ്പെടെയുള്ള ഭീകരസംഘടനകളാണ് ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനു പണം ചെലവഴിക്കുന്നത്.

അന്താരാഷ്ട്ര കോടതിയിൽ നിന്നുണ്ടായ നാണക്കേട് മാറ്റാൻ ഒരുപക്ഷേ പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കാൻ പോലും മടിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെട്ടേക്കാനുള്ള സാധ്യതകളും ഏറെയാണ്. ഈ സാഹചര്യം ഇന്ത്യ മുതലെടുക്കും. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് മറികടന്ന് കുൽഭൂഷൺ ജാദവിനെ വധിച്ചാൽ ഇന്ത്യ കൈയും കെട്ടി നോക്കി നിൽക്കില്ല. അതിർത്തി ഇപ്പോൾ തന്നെ സംഘർഷ ഭരിതമാണ്. ഇന്ത്യകൂടി തിരിച്ചടിക്കാൻ തുടങ്ങിയാൽ യുദ്ധം ഉറപ്പാണ്. ഇതിനുള്ള സൂചനകളാണ് കത്തിലൂടെ വായുസേനാ മേധാവി പങ്കുവയ്ക്കുന്നതും.

കുൽഭൂഷൺ കേസിൽ പാക്കിസ്ഥാന് ലഭിക്കാൻ സാധ്യതയുള്ളത് ചൈനയുടെ പിന്തുണ മാത്രമാണ്. നേരത്തെ ദക്ഷിണ ചൈന കടൽ സംബന്ധിച്ച അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധി നിഷേധിച്ച് രംഗത്തെത്തിയവരാണ് ചൈന. എന്നാൽ ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാക്കിസ്ഥാനെ രക്ഷിക്കാൻ ചൈനയും ഉണ്ടാകില്ലെന്ന നിരീക്ഷണം ശക്തമാണ്. ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനു പാക്ക് കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. കേസിൽ അന്തിമ തീരുമാനം വരുംവരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ചെയ്യാൻ രാജ്യാന്തര കോടതി പ്രസിഡന്റ് റോണി ഏബ്രഹാം പാക്കിസ്ഥനോടു നിർദേശിച്ചു.

എന്നാൽ നിഷേധാത്മക സമീപനമാണ് പാക്കിസ്ഥാൻ ഇപ്പോഴും എടുക്കുന്നത്. ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യൻ അധികൃതർക്കു പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതു വിയന്ന ധാരണകളുടെ ലംഘനമാണെന്ന ഇന്ത്യൻ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. പാക്കിസ്ഥാനു വൻ തിരിച്ചടിയായ വിധി, കുൽഭൂഷൺ ജാദവിന്റെ ജീവൻ രക്ഷിക്കാമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്കു വലിയ ഊർജം നൽകുന്നതാണ്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ നേതൃത്വത്തിലുള്ള സംഘമാണു ഇന്ത്യയ്ക്കുവേണ്ടി വാദിച്ചത്. രാജ്യാന്തര കോടതി വിധി അംഗീകരിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്നു പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ പറഞ്ഞു. കോടതിയിൽ നടന്ന വാദത്തിലും പാക്കിസ്ഥാൻ ഇക്കാര്യം ഉന്നയിച്ചു. 2003 വരെ ഇന്ത്യൻ നാവികസേനാ ഓഫിസറായിരുന്ന കുൽഭൂഷണിനെ കഴിഞ്ഞ മാർച്ചിൽ ഇറാൻ അതിർത്തിയിൽ വ്യാപാര ആവശ്യത്തിന് എത്തിയപ്പോഴാണ് പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി പട്ടാളക്കോടതിയിൽ വിചാരണ ചെയ്തു വധശിക്ഷ വിധിച്ചു. ഇതിനെതിരെ ഈ മാസം എട്ടിനാണ് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചതും അനുകൂലവിധി സമ്പാദിച്ചതും. ഇതിനെ പാക് സേന അംഗീകരിക്കാത്തതാണ് യുദ്ധ സമാന അന്തരീക്ഷത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP