Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

70 കോടി ഡോളറിന് എട്ട് എഫ് 16 യുദ്ധവിമാനങ്ങൾ പാക്കിസ്ഥാന് വിൽക്കും; അമേരിക്കൻ തീരുമാനത്തിൽ ഇന്ത്യയ്ക്ക് ആശങ്ക; യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് വിദേശകാര്യമന്ത്രാലയം

70 കോടി ഡോളറിന് എട്ട് എഫ് 16 യുദ്ധവിമാനങ്ങൾ പാക്കിസ്ഥാന് വിൽക്കും; അമേരിക്കൻ തീരുമാനത്തിൽ ഇന്ത്യയ്ക്ക് ആശങ്ക; യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: എട്ട് എഫ് 16 യുദ്ധവിമാനങ്ങൾ അമേരിക്ക പാക്കിസ്ഥാന് വിൽക്കുന്നതിൽ ഇന്ത്യക്ക് ആശങ്ക. ഒബാമ ഭരണകൂടം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 70 കോടി അമേരിക്കൻ ഡോളറിനാണ് യുദ്ധവിമാനങ്ങൾ കൈമാറുന്നത്. നീക്കത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.

തീവ്രവാദം നേരിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യുദ്ധവിമാനങ്ങൾ കൈമാറുന്നതെന്ന അമേരിക്കയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. യുദ്ധവിമാനങ്ങൾ പാക്കിസ്ഥാന് വിൽക്കാനുള്ള അമേരിക്കയുടെ തീരുമാനം നിരാശാജനകമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. ചരിത്രം പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളുടെ പിന്തുണയോടെയാണ് യു.എസ് ഭരണകൂടത്തിന്റെ തീരുമാനം. വിമാനം പറത്താനുള്ള പരിശീലനം പാക് വ്യോമസേനാംഗങ്ങൾക്ക് അമേരിക്ക നൽകും. എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നവയാണ് എഫ് 16 യുദ്ധവിമാനങ്ങൾ. ആക്രമണങ്ങൾ നടത്തുന്നതിനും പ്രതിരോധം തീർക്കുന്നതിനും ഇനി എഫ്16 വിമാനങ്ങൾ പാക്കിസ്ഥാന് ഉപയോഗിക്കാനാകും.

ഇന്ത്യക്കെതിരായ നീക്കങ്ങൾക്കും പാക്കിസ്ഥാൻ ഈ വിമാനങ്ങൾ ഉപയോഗിച്ചേക്കുമെന്ന ആശങ്കയുണ്ട്. പാക് വ്യോമസേനയുടെ കരുത്ത് ഇതോടെ കൂടും. തീവ്രവാദികളെ സഹായിക്കാനും ഇത്തരം വിമാനങ്ങളിലൂടെ അമേരിക്ക ശ്രമിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP