Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നുകിൽ റഷ്യ അല്ലെങ്കിൽ അമേരിക്ക; രണ്ടു വള്ളത്തിൽ ഒരുമിച്ച് കാല് വയ്ക്കേണ്ട; ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി അമേരിക്ക; ഇന്ത്യയുടെ റഷ്യൻ ആയുധ ഇടപാടുകൾക്കെതിരെ ട്രംപിന്റെ മുന്നറിയിപ്പ്; അമേരിക്കയുടെ ഭീഷണിക്ക് മുമ്പിൽ മോദി വഴങ്ങുമോ..?

ഒന്നുകിൽ റഷ്യ അല്ലെങ്കിൽ അമേരിക്ക; രണ്ടു വള്ളത്തിൽ ഒരുമിച്ച് കാല് വയ്ക്കേണ്ട; ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി അമേരിക്ക; ഇന്ത്യയുടെ റഷ്യൻ ആയുധ ഇടപാടുകൾക്കെതിരെ ട്രംപിന്റെ മുന്നറിയിപ്പ്; അമേരിക്കയുടെ ഭീഷണിക്ക് മുമ്പിൽ മോദി വഴങ്ങുമോ..?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 5.5 ബില്യൺ ഡോളർ മുടക്കി റഷ്യയിൽ നിന്നും അഞ്ച് എസ്-400 ട്രിമുഫ് എയർ ഡിഫെൻസ് മിസൈൽ സിസ്റ്റംസ് വാങ്ങാനുള്ള കരാറിൽ നിന്നും ഇന്ത്യ പിന്മാറണമെന്ന കടുത്ത നിർദേശവുമായി അമേരിക്ക രംഗത്തെത്തി. ഒന്നുകിൽ റഷ്യയ്ക്കൊപ്പം നിൽക്കണമെന്നും അല്ലെങ്കിൽ അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്നും അല്ലാതെ രണ്ടു വള്ളത്തിൽ ഒരുമിച്ച് കാല് വയ്ക്കേണ്ടെന്നുമാണ് ഇന്ത്യയ്ക്ക് അമേരിക്ക കർശന മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇന്ത്യയുടെ റഷ്യൻ ആയുധ ഇടപാടുകൾക്കെതിരെ ഇത്തരത്തിൽ കടുത്ത താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയതിനെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ അമേരിക്കയുടെ ഭീഷണിക്ക് മുമ്പിൽ മോദി വഴങ്ങുമോ...?? എന്ന ചോദ്യവും ഉയരുന്നുണ്ട്. എസ്-400 സിസ്റ്റംസ് ഉള്ള ഏത് രാജ്യവുമായും ചേർന്ന് പ്രവർത്തിക്കാൻ യുഎസ് ഭരണകൂടത്തിനും കോൺഗ്രസിനും ആശങ്കകളേറെയുണ്ടെന്നാണ് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി ചെയർമാനായ വില്യം മാക് തോർബെറി ഇന്നലെ പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യയെ യുഎസ് വളരെ മൂല്യമുള്ള സ്ട്രാറ്റജിക് പാർട്ണറായിട്ടാണ് കാണുന്നതെന്നും ഇതിനാൽ റഷ്യയുമായുള്ള സുപ്രധാന ആയുധ ഇടപാടിൽ ഇന്ത്യ ഏർപ്പെടാനൊരുങ്ങുന്നതിൽ യുഎസിന് ഉത്കണ്ഠകളുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇന്ത്യ എസ്-400 വാങ്ങാനുള്ള കരാറിൽ റഷ്യയുമായി ഒപ്പ് വച്ചാൽ ഇന്ത്യയ്ക്ക് എംക്യു-9 റീപർ , അല്ലെങ്കിൽ പ്രീഡേറ്റർ- ബി, മറ്റ് ഹൈ ടെക് എക്യുപ്മെന്റുകൾ തുടങ്ങിയവ കൈമാറുന്നതിന് അമേരിക്കയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് യുഎസ് കോൺഗ്രസ് ഡെലിഗേഷനിലെ വിസിറ്റിങ് ഹൈ പവേഡ് മെമ്പർമാരും മുന്നറിയിപ്പേകിയിട്ടുണ്ട്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് അടുത്ത തലത്തിലേക്ക് പ്രവേശിക്കണമെങ്കിൽ കമ്മ്യൂണിക്കേഷൻസ് കംപാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി അറേഞ്ച്മെന്റി(സിഒഎംസിഎഎസ്എ)ലും ബേസിക് എക്സേഞ്ച് ആൻഡ് കോ ഓപറേഷൻ എഗ്രിമെന്റ് ഫോർ ജിയോ-സ്പാറ്റൽ കോഓപറേഷനിലും ഒപ്പ് വയ്ക്കേണ്ടതുണ്ടെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഇതിലൂടെ മാത്രമെ ഇൻഡോ-പസിഫിക്കിൽ പ്രദേശത്ത് ചൈന നടത്തുന്ന ആക്രമണപരമായ നീക്കങ്ങളെ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനാവുകയുള്ളുവെന്നും അമേരിക്ക നിർദേശിക്കുന്നു. എന്നാൽ ഇന്ത്യയും റഷ്യയും നിർദേശിക്കപ്പെട്ട 12 ബില്യൺ ഡോളറിന്റെ മൂല്യമുള്ള ഡിഫെൻസ് പ്രൊജക്ടുകളുമായി മുന്നോട്ട് പോവുന്ന അവസ്ഥയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP