Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്ഷാസമിതിയിലെ മുൻതൂക്കം മുതലെടുക്കാൻ കേട്ടു കേൾവിയില്ലാത്ത ആവശ്യങ്ങൾ; പൊതു സഭയിൽ ഇന്ത്യയ്ക്ക് സമാനതകൾ ഇല്ലാത്ത പിന്തുണ; രാജ്യാന്തര കോടതി ജഡ്ജി തെരഞ്ഞെടുപ്പിൽ ഇന്ത്യാ-ബ്രിട്ടീഷ് മത്സരം നേർക്ക് നേർക്കായപ്പോൾ സർവ്വ അടവുകളും പയറ്റാൻ ബ്രിട്ടൻ

രക്ഷാസമിതിയിലെ മുൻതൂക്കം മുതലെടുക്കാൻ കേട്ടു കേൾവിയില്ലാത്ത ആവശ്യങ്ങൾ; പൊതു സഭയിൽ ഇന്ത്യയ്ക്ക് സമാനതകൾ ഇല്ലാത്ത പിന്തുണ; രാജ്യാന്തര കോടതി ജഡ്ജി തെരഞ്ഞെടുപ്പിൽ ഇന്ത്യാ-ബ്രിട്ടീഷ് മത്സരം നേർക്ക് നേർക്കായപ്പോൾ സർവ്വ അടവുകളും പയറ്റാൻ ബ്രിട്ടൻ

ന്യൂയോർക്ക്: രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജി സ്ഥാനത്തിനു വേണ്ടി ഐക്യരാഷ്ട്ര സംഘടനയിൽ പോര് ശക്തം. ഇന്ത്യയ്ക്ക് അർഹതപ്പെട്ടത് തട്ടിയെടുക്കാനാണ് ബ്രിട്ടന്റെ ശ്രമം. ഇതിനായി സമീപകാലത്തൊന്നും കേട്ടുകേൾവിയില്ലാത്ത ആവശ്യവുമായി ബ്രിട്ടൻ രംഗത്തു വന്നു. യുഎൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും സംയുക്ത സമിതി രൂപീകരിക്കണമെന്നാണു ബ്രിട്ടന്റെ ആവശ്യം. തീർത്തും വിചിത്രമായ ആവശ്യമാണ് ബ്രിട്ടൻ മുന്നോട്ട് വയ്ക്കുന്നത്. പൊതു സഭയിൽ ഇന്ത്യയ്ക്ക് കിട്ടിയെ ഭൂരിപക്ഷത്തെ അട്ടിമറിക്കാനാണ് ഇത്.

2011, 2014 വർഷങ്ങളിൽ ഇപ്പോഴത്തേതിനു സമാനമായ സാഹചര്യമായിരുന്നു. രണ്ടു തവണയും പൊതുസഭയിൽ മുന്നിട്ടുനിന്നവർ ജഡ്ജിമാരായി. എതിർ സ്ഥാനാർത്ഥികൾ പിന്മാറുകയായിരുന്നു. ഇത്തവണ പക്ഷേ, പൊതുസഭയിൽ മുൻപിലുള്ള ഇന്ത്യയ്ക്കു വേണ്ടി പിന്മാറാൻ ബ്രിട്ടൻ തയാറല്ല. ഇതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമാണു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). ഹേഗാണ് ആസ്ഥാനം. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ പാക്കിസ്ഥാൻ തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലുണ്ട്.

ഇന്ത്യയുടെ ദൽവീർ ഭണ്ഡാരിയും ബ്രിട്ടന്റെ ക്രിസ്റ്റഫർ ്രഗീൻവുഡും തമ്മിലാണു മൽസരം. പൊതുസഭയിലും രക്ഷാസമിതിയിലും ഒരേ സമയം, വെവ്വേറെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെയാണു ജഡ്ജിയെ തിരഞ്ഞെടുക്കേണ്ടത്. രണ്ടിടത്തും ഭൂരിപക്ഷം കിട്ടിയാലേ ജയിക്കൂ. പന്ത്രണ്ടാം റൗണ്ട് വോട്ടെടുപ്പാണ് ഇന്ത്യൻ സമയം ചൊവ്വാ പുലർച്ചെ 1:30ന് നടക്കുന്നത്. കഴിഞ്ഞ 11 റൗണ്ട് വോട്ടെടുപ്പിലും പൊതുസഭയിൽ ഇന്ത്യയ്ക്കും രക്ഷാസമിതിയിൽ ബ്രിട്ടനുമായിരുന്നു ഭൂരിപക്ഷം. പൊതുസഭയിൽ ഇന്ത്യയ്ക്ക് ഓരോ തവണയും പിന്തുണ കൂടിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ ഇടപെടലാണ് ഇതിന് കാരണം.

കഴിഞ്ഞദിവസം യുഎൻ ആസ്ഥാനത്ത് ഭണ്ഡാരിക്കു നൽകിയ സ്വീകരണത്തിൽ പങ്കെടുത്തതു 160 രാജ്യങ്ങളായിരുന്നു. ഇത് ബ്രിട്ടനെ ഞെട്ടിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം ബ്രിട്ടൻ നടത്തുന്നത്. പൊതുസഭയിൽനിന്നും രക്ഷാസമിതിയിൽനിന്നും മൂന്നുപേർ വീതം ഉൾപ്പെട്ട സമിതിയുണ്ടാക്കി അവർ തീരുമാനിക്കട്ടെയെന്നാണു ബ്രിട്ടന്റെ നിലപാട്. ഈ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്ന പേരു പിന്നീടു പൊതുസഭയും രക്ഷാസമിതിയും അംഗീകരിക്കണമെന്നാണ് ബ്രിട്ടന്റെ ആവശ്യം. ഇത് ഇന്ത്യൻ സാധ്യതകളെ അട്ടിമറിക്കാനുള്ള നീക്കമാണ്. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യയും രംഗത്തുണ്ട്. എന്നാൽ രക്ഷാസമിതിയിൽ ഇന്ത്യ ഇല്ലാത്തതാണ് തിരിച്ചടി.

പല റൗണ്ട് വോട്ടെടുപ്പുകളിലും തീരുമാനമുണ്ടാകാത്ത സാഹചര്യമുണ്ടായാൽ, പൊതുസഭയിലെ വോട്ടെടുപ്പിൽ തുടർച്ചയായി മുന്നിട്ടുനിൽക്കുന്ന ആളെ തിരഞ്ഞെടുക്കുന്നതാണു കീഴ്‌വഴക്കം. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ ദൽവീർ ഭണ്ഡാരി ജയിക്കേണ്ടതാണ്. ഈ സാഹചര്യം ഒഴിവാക്കി നാണക്കേടിൽനിന്നു രക്ഷപ്പെടാനാണു ബ്രിട്ടൻ ശ്രമിക്കുന്നത്. സംയുക്ത സമിതിയുണ്ടാക്കുന്നതിനെ ഭൂരിപക്ഷം അംഗരാജ്യങ്ങളും നിയമവിദഗ്ധരും എതിർക്കുകയാണ്. എന്നാൽ, രക്ഷാസമിതിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഈ എതിർപ്പുകളെ മറികടക്കാനാണു ബ്രിട്ടിന്റെ നീക്കം.

സമാന രീതിയിൽ തിരഞ്ഞെടുപ്പു നടന്നിട്ടുള്ളത് 1921ൽ യുഎൻ നിലവിൽ വരും മുൻപായിരുന്നു. ലീഗ് ഓഫ് നേഷൻസ് കാലത്തെ പതിവ് വീണ്ടും കൊണ്ടു വരാനാണ് ബ്രിട്ടന്റെ ശ്രമം. അന്നു രാജ്യാന്തര നീതിന്യായ കോടതിയിലെ ഡപ്യൂട്ടി ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ ഇതു ചെയ്തിരുന്നു. അഞ്ച് ഒഴിവുകളാണ് ഇപ്പോൾ വന്നത്. ഫ്രാൻസ്, സൊമാലിയ, ലബനൻ, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള ജഡ്ജിമാരെ ആദ്യ റൗണ്ടുകളിൽ തന്നെ തിരഞ്ഞെടുത്തിരുന്നു. അഞ്ചാം ജഡ്ജിയുടെ കാര്യത്തിലാണ് ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നത്.

വിവിധ യുഎൻ സമിതികൾക്കും ഏജൻസികൾക്കും അവർ ആവശ്യപ്പെടുമ്പോൾ കോടതി നിയമോപദേശം നൽകുന്നതും അന്താരാഷ്ട്ര നീതി ന്യായ കോടതിയാണ്. ആകെ 15 ജഡ്ജിമാർ. മൂന്നു വർഷത്തിലൊരിക്കൽ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കും. അതേവർഷം തന്നെ തിരഞ്ഞെടുപ്പും നടത്തും. അതായത്, മൂന്നു വർഷം കൂടുമ്പോൾ പുതിയ അഞ്ചു ജഡ്ജിമാർ തിരഞ്ഞെടുക്കപ്പെടും. നിലവിലുള്ളവർക്കു വീണ്ടും മത്സരിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP