Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അണുവായുധ യുദ്ധം ഭയന്ന് ലോകം; പാക്കിസ്ഥാന്റെ കൈയിൽ 130 അണുബോംബുകൾ ഉണ്ടെന്ന് സൂചന; അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇന്ത്യ പിന്നോട്ട് പോയപ്പോൾ ചൈനീസ് പിന്തുണയോടെ പാക്കിസ്ഥാൻ ബോംബ് ഉണ്ടാക്കി കൂട്ടി; കണ്ണിൽ ചോരയില്ലാത്ത പാക്കിസ്ഥാനുമായി യുദ്ധത്തിന് പോയാൽ ഒരു കോടിയിലേറെ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് അമേരിക്കയുടെ റിപ്പോർട്ട്

അണുവായുധ യുദ്ധം ഭയന്ന് ലോകം; പാക്കിസ്ഥാന്റെ കൈയിൽ 130 അണുബോംബുകൾ ഉണ്ടെന്ന് സൂചന; അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇന്ത്യ പിന്നോട്ട് പോയപ്പോൾ ചൈനീസ് പിന്തുണയോടെ പാക്കിസ്ഥാൻ ബോംബ് ഉണ്ടാക്കി കൂട്ടി; കണ്ണിൽ ചോരയില്ലാത്ത പാക്കിസ്ഥാനുമായി യുദ്ധത്തിന് പോയാൽ ഒരു കോടിയിലേറെ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് അമേരിക്കയുടെ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 1971ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘടനമായിരുന്നു ഇന്ത്യാപാക്കിസ്ഥാൻ യുദ്ധം 1971. 1971 ഡിസംബർ 3ന് ഇന്ത്യയുടെ 11 എയർബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ , ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു. അന്ന് ഇന്ത്യയ്ക്ക് പൂർണ്ണ വിജയം. കാർഗിലിലും ഇന്ത്യൻ പതാക പാറിയത്. എന്നാൽ ഇനിയൊരു യുദ്ധമുണ്ടായാൽ അതാകില്ല സ്ഥിതി. പാക്കിസ്ഥാൻ ഇന്ന് അണുവായുധ ശക്തിയാണ്. ഇന്ത്യക്കും ആണവ ക്ലബ്ബിൽ അംഗത്വമുണ്ട്. എന്നാൽ പാക്കിസ്ഥാനാണ് ആണവ കരുത്ത് കൂടുതലെന്നാണ് ലോകരാജ്യങ്ങളുടെ കണക്ക് കൂട്ടൽ. ഇന്ത്യയുടെ കര-നാവിക-വ്യാമ സേനാ ശക്തിക്ക് മുമ്പിൽ പാക്കിസ്ഥാൻ ഒന്നുമില്ല. അതുകൊണ്ട് തന്നെ യുദ്ധത്തിലെ പരാജയ ഭീതികാരണം പാക്കിസ്ഥാൻ അണുവായുധം പ്രയോഗിക്കുമെന്ന ഭയമാണ് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾക്കുള്ളത്. ഈ അണുവായുധങ്ങളുടെ ശക്തിയിലാണ് പാക്കിസ്ഥാൻ ഭീകരർക്ക് ഒത്താശ ചെയ്യുന്നതെന്നും ലോകരാജ്യങ്ങൾ കരുതുന്നു.

യുദ്ധമുണ്ടായാൽ ഇന്ത്യ അണുവായുധം ഉപയോഗിക്കില്ലെന്ന് ലോകരാജ്യങ്ങൾക്ക് ഉറപ്പുണ്ട്. എന്നാൽ തോൽവിയുടെ ആഘാതം കുറയ്ക്കാൻ പാക്കിസ്ഥാൻ അണുവായുധം പരീക്ഷിക്കും. ഇത് വലിയ സാമൂഹിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തെ കുറിച്ച് അമേരിക്കൻ ഏജൻസികൾ വ്യക്തമായ റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. ചൈനയുടെ കരുത്തിലാണ് പാക്കിസ്ഥാന്റെ ഏക പക്ഷീയ നീക്കമെന്നാണ് അവരുടെ വിലയിരുത്തൽ. പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് ഭീഷണി നേരിടുകയാണെങ്കിൽ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖോജ ആസിഫ് വ്യക്തമാക്കിയിട്ടുണ്ട്. പാക്ക് ചാനൽ ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഖോജ ഇങ്ങനെ പ്രതികരിച്ചത്. ഇത് കാശ്മീരിൽ എന്താണ് സംഭവിക്കാൻ പോകുന്നതിന്റെ സൂചനയായി അമേരിക്കയും കാണുന്നു.

ഇന്ത്യയെ തകർക്കാൻ ലക്ഷ്യമിട്ടു 130തോളം അണ്വായുധങ്ങൾ പാക്കിസ്ഥാന്റെ കയ്യിലുണ്ടെന്ന് നേരത്തെ തന്നെ അമേരിക്കൻ റിപ്പോർട്ട് വന്നിരുന്നു. പാക്കിസ്ഥാൻ പുതിയ അണ്വായുധങ്ങളും അണ്വായുധ മിസൈലുകളും വാഹനങ്ങളും വികസിപ്പിക്കുന്നുണ്ട്. ഇതിനു ചൈനയുടെ സഹായം ലഭിക്കുന്നുണ്ട്.  പാക്കിസ്ഥാന്റെ അണ്വായുധ ശേഷി 110 മുതൽ 130 വരെയാണ്. ചിലപ്പോൾ ഇതിലും കൂടുതൽ ആണവശേഖരം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇസ്ലാമാബാദിൽ കൂടുതൽ ആയുധശേഖരമുണ്ടാകാം. ഇവിടെ ആയുധ നിർമ്മാണവും ആയുധ പരീക്ഷണങ്ങളും നടത്തുന്നതായി പ്രതിനിധി സഭയുടെ റിസേർച്ച് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

ആദ്യം ആണവ രാജ്യമായത് ഇന്ത്യയാണ്. തൊട്ട് പിന്നാലെ 1998ൽ ആണ് പാക്കിസ്ഥാൻ ആണവപരീക്ഷണം നടത്തിയത്. ഇന്ത്യ, ഇസ്!സ്രേയൽ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളേക്കാൾ കൂടുതൽ അണ്വായുധങ്ങൾ പാക്കിസ്ഥാന്റെ കയ്യിലുണ്ടെന്നതാണ് യാഥാർത്ഥ്യം. അണ്വായുധങ്ങൾ പ്രതിവർഷം 20 എണ്ണമായി വർധിപ്പിക്കുകയാണെങ്കിൽ പത്തുവർഷം കൊണ്ട് പാക്കിസ്ഥാൻ ലോകത്തെ മൂന്നാമത്തെ വലിയ ആണവശക്തിയാകുമെന്നാണ് വിലയിരുത്തൽ. ഖാൻ റിസർച്ച് ലാബോറട്ടറീസ് (കെആർഎൽ) ന്റെ സുരക്ഷിത മേഖലയിൽ 1.2 ഹെക്ടർ സ്ഥലത്താണ് പാക്കിസ്ഥാൻ പുതിയ ആണവകേന്ദ്രം നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ട്. യുറേനിയം സമ്പുഷ്ടീകരണമാണ് പുതിയ കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത.
ലോകത്തിൽ അതിവേഗത്തിൽ വളരുന്ന ആണവ ശക്തിയായ പാക്കിസ്ഥാൻ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിർമ്മിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്!ലാമാബാദിൽ നിന്നു 30 കിലോമീറ്റർ കിഴക്ക് കഹ്ത പട്ടണത്തിലാണ് ആണവകേന്ദ്രം നിർമ്മിക്കുന്നതെന്നും പടിഞ്ഞാറൻ പ്രതിരോധ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഉപഗ്രഹചിത്രങ്ങൾ അപഗ്രഥിച്ചതിൽ നിന്നാണ് ആണവകേന്ദ്രത്തിന്റെ നിർമ്മാണ കാര്യം അറിയാൻ സാധിച്ചത്. 2015 സെപ്റ്റംബർ 28നും 2016 ഏപ്രിൽ 18നുമാണ് ഉപഗ്രഹചിത്രങ്ങൾ പകർത്തിയത്.

ആഗോള രാജ്യങ്ങളെ ഒപ്പം നിർത്താനായി ഇന്ത്യൻ ആണവ പദ്ധതികളിൽ വലിയ താൽപ്പര്യം കാട്ടിയിരുന്നില്ല. ഇത് മുതലെടുക്കുക കൂടിയായിരുന്നു പാക്കിസ്ഥാൻ. ചൈനയുടെ സഹായത്തോടെ അവർ ആയുധങ്ങൾ ഉണ്ടാക്കി കൂട്ടി. ഈ ആയുധങ്ങൾ തീവ്രവാദ സംഘടനകൾക്ക് കിട്ടിയോ എന്നും അമേരിക്ക പരിശോധിക്കുന്നുണ്ട്. അതിനിടെ രാജ്യം വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടിവന്നാൽ ഒന്നും നോക്കാനില്ല. പിന്നെ വേണ്ടത് ചെയ്യുമെന്ന് പാക് പ്രതിരോധമന്ത്രി വിശദീകരിക്കുകയും ചെയ്യുന്നു. രാജ്യം സുരക്ഷാ ഭീഷണി നേരിടുമ്പോൾ പിന്നെ ആരെയാണ് ഭയക്കാനുള്ളത്. എന്നാൽ ഇന്ത്യയുമായി യുദ്ധമുണ്ടാകാനുള്ള സാഹചര്യം ഇല്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞ. ഉറി സംഭവത്തിനു മുൻപാണ് പാക്ക് പ്രതിരോധ മന്ത്രി ഇത്തരമൊരു മുന്നറിയിപ്പ് നടത്തിയത്. ഇതെല്ലാം അണുവായുധമുണ്ടെന്ന കരുത്തിലാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നാണ് ലോകരാജ്യങ്ങളുടെ തിരിച്ചറിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP