Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനീസ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ല; പിന്മാറ്റം പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്ക് സാമ്പത്തിക ഇടനാഴിയിലെ ആശങ്ക അറിയിക്കാൻ; പരമാധികാരവും അതിർത്തിയും ബഹുമാനിക്കണമെന്ന് അയൽരാജ്യത്തോട് ഇന്ത്യ; നയതന്ത്ര തലത്തിൽ ഇന്ത്യ-ചൈന 'ശീതയുദ്ധം' മുറുകുന്നു

ചൈനീസ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ല; പിന്മാറ്റം പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്ക് സാമ്പത്തിക ഇടനാഴിയിലെ ആശങ്ക അറിയിക്കാൻ; പരമാധികാരവും അതിർത്തിയും ബഹുമാനിക്കണമെന്ന് അയൽരാജ്യത്തോട് ഇന്ത്യ; നയതന്ത്ര തലത്തിൽ ഇന്ത്യ-ചൈന 'ശീതയുദ്ധം' മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയെന്ന രാഷ്ട്രത്തെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന വിധത്തിൽ വിശ്വസിക്കാൻ കഴിയില്ലെന്നത് കാലം തെളിയിച്ചതാണ്. ഇന്ത്യ-ചീന ഭായി, ഭായി എന്നത് നടക്കാത്ത കാര്യമാണെന്ന് കൂടുതൽ വ്യക്തമാക്കുകയാണ ഓരോ ദിവസം ചെല്ലും തോറും. ഇന്ത്യയുടെ ശത്രുരാജ്യമായ പാക്കിസ്ഥാനെ എല്ലാ വിധത്തിലും സഹായിക്കുന്ന ചൈനീസ് നിലപാടാണ് പലപ്പോഴും ഈ ബന്ധത്തിന് തടസമായി നിൽക്കുന്നത്. ഇപ്പോഴിതാ ചൈനയുടെ പാക് നിലപാടിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം കനക്കുന്നു. ഏഷ്യയുടെ മറ്റു ഭാഗങ്ങളെയും യൂറോപ്പിനെയും ചൈനയുമായി ബന്ധിപ്പിക്കുന്ന 'വൺ ബെൽറ്റ്, വൺ റോഡ്' ഉച്ചകോടിയിൽ നിന്നും ഇന്ത്യ പിന്മാറി.

പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ചൈനപാക്ക് സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതി സംബന്ധിച്ച ആശങ്കയാണ് ഇന്ത്യയെ പിന്മാറ്റത്തിന് പ്രേരിപ്പിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടക്കം 20 രാഷ്ട്രത്തലവന്മാർ ഇന്നും നാളെയുമായി ചൈനയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും. പരമാധികാരവും അതിർത്തിയും ബഹുമാനിക്കുന്നതായിരിക്കണം രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതികളെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതികൾ രാജ്യാന്തര ചട്ടങ്ങളുടെയും നിയമവാഴ്ചയുടെയും സുതാര്യതയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്ന് വിശ്വസിക്കുന്നു. ഇത്തരം പദ്ധതികൾ സാമ്പത്തിക ഉത്തരവാദിത്തത്തിന്റെ ചട്ടങ്ങൾ പിന്തുടരുന്നതായിരിക്കണമെന്നും വാർത്താക്കുറിപ്പിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിപിഇസിയുമായി ബന്ധപ്പെട്ടതാണ് ഇന്ത്യയുടെ എതിർപ്പെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

പരമാധികാരത്തെ അടിയറവയ്ക്കുന്ന ഒരു പദ്ധതിക്കും ഒരു രാജ്യവും അനുമതി നൽകില്ലെന്നും ഇന്ത്യ പറയുന്നു. അയൽ രാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങിയവ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങുമായി കൂടിക്കാഴ്ചയും നടത്തി. യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ആദ്യം തീരുമാനിച്ചിരുന്ന യുഎസ് അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.

ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് പുറമേ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ തുറമുഖകളും റയിൽവേ ലൈനുകൾ നിർമ്മിക്കുന്നതിനും വൈദ്യുതി ലൈനുകൾ വലിക്കുന്നതിനുമാണ് പുതിയ നീക്കത്തിലൂടെ ചൈന ലക്ഷ്യമിടുന്നത്. എന്നാൽ, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിക്കും പിന്തുണയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രത്യേകിച്ചും പാക് അധീന കാശ്മീരിൽ ചൈന നടത്തുന്ന നിർമ്മാണങ്ങൾ ശരിക്കും ഇന്ത്യയെ പ്രകോപിപ്പിക്കുന്നുണ്ട്.

ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം വെല്ലുവിളിയാണെന്ന് ഏതാനും ദിവസങ്ങൾ മുമ്പ് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് എഴുതിയിരുന്നു. ഈ പോക്കു പോയാൽ ആഗോള സാമ്പത്തിക മേഖലയുടെ തലസ്ഥാനമായി ഇന്ത്യ മാറാൻ അധികം സമയം വേണ്ടെന്നാണ് ചൈനീസ് മാധ്യമം മുന്നറിയിപ്പു നൽകിയത്. ലോകത്തിലെ ഏറ്റവും വലിയ പ്രഫഷണൽ സർവീസ് സ്ഥാപനങ്ങളിലൊന്നായ ബ്രിട്ടനിലെ ഏണസ്റ്റ് ആൻഡ് യംഗിന്റെ സർവേയെ അടിസ്ഥാനമാക്കിയാണ് ഗ്ലോബൽ ടൈംസ് ഇന്ത്യയുടെ വളർച്ച വശദീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും ആകർഷകമായ നിക്ഷേപസൗഹൃദ രാജ്യമായി സർവേയിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ബഹുരാഷ്ട്ര കമ്പനികളിലെ 500 എക്സിക്യൂട്ടീവുകളാണ് സർവേയിൽ പങ്കടുത്തത്. നിക്ഷേപം നടത്താൻ ഏറ്റവും അനുകൂല സാഹചര്യങ്ങളുള്ള മൂന്നു രാജ്യങ്ങളിലൊന്നായി സർവേയിൽ പങ്കെടുത്ത 60 ശതമാനം പേരും തെരഞ്ഞെടുത്തു.

വിപുലമായ ആഭ്യന്തരവിപണിയാണ് ഇന്ത്യയിൽ നിക്ഷേപം നടത്താൻ ബഹുരാഷ്ട്ര കമ്പനികളെ പ്രേരിപ്പിക്കുന്നത്. കുറഞ്ഞ തൊഴിൽ നിരക്കും വിദഗ്ദ തൊഴിലാളികളുടെ ലഭ്യതയും ഇന്ത്യയിലേക്കു കമ്പനികളെ ആകർഷിക്കുന്നു. ചൈനയ്ക്കും ഇത്തരം അനുകൂല സാഹര്യങ്ങളുണ്ടെങ്കിലും ജനസംഖ്യയിലെ യുവാക്കളുടെ അനുപാതമാണ് ഇന്ത്യയെ മുന്നിൽ നിർത്തുന്നത്. രാജ്യത്തെ പകുതി ജനങ്ങളും 25 വയസിൽ താഴെയുള്ളവരാണ്.

ചൈനീസ് കമ്പനികൾ തന്നെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ കൂടുതൽ താത്പര്യം കാട്ടുന്നതായി ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടുന്നു. മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോ, ഒപ്പോ, ലെനോവോ തുടങ്ങിയ കമ്പനികൾ ഇന്ത്യൻ മാർക്കറ്റിൽ പ്രവേശിച്ചുകഴിഞ്ഞു. യുസി ബ്രൗസർ അടക്കമുള്ള മൊബൈൽ ആപ്പുകൾക്കും ഇന്ത്യയിൽ വൻ സ്വീകാര്യത ലഭിക്കുന്നു. സൗരോർജത്തിന്റെ കാര്യം മാത്രമെടുത്താലും ഇന്ത്യയ്ക്കു വെല്ലുവിളികളില്ലാത്ത വളർച്ചയാണ്. ഇക്കാര്യങ്ങൾ അതീവഗൗരവത്തിൽ ചൈന എടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ഗ്ലോബൽ ടൈംസിലെ ലേഖനം ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ ഒരു വശത്ത് ഇന്ത്യയുടെ സാമ്പത്തിക കാര്യങ്ങളിൽ ആശങ്കപ്പെടുന്ന ചൈന പാക്കിസ്ഥാനെ പരമാവധി സഹായിച്ച് ശീതയുദ്ധം മുറുക്കുകയാണ്. അരുണാചലിൽ അടക്കം ചൈനീസ് നിലപാട് പലപ്പോഴും പ്രകോപനങ്ങൾക്ക് ഇട നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP